സിബിഎസ്ഇ അത്ലറ്റിക് മീറ്റ്: നിലമ്പൂര്‍ പീവീസ് ചാമ്പ്യന്മാര്
1377533
Monday, December 11, 2023 1:27 AM IST
തേഞ്ഞിപ്പലം: മലപ്പുറം സെന്‍ട്രല്‍ സഹോദയ സംഘടിപ്പിച്ച ജില്ലാ സിബിഎസ്ഇ സ്കൂള്‍ അത്ലറ്റിക്സ് മീറ്റില്‍ 12 സ്വര്‍ണവും 21 വെള്ളിയും 14 വെങ്കലവുമായി 334.5 പോയിന്റുകള്‍ നേടി നിലമ്പൂര്‍ പീവീസ് മോഡല്‍ സ്കൂള്‍ ചാമ്പ്യന്മാരായി. 16 സ്വര്‍ണവും 18 വെള്ളിയും 14 വെങ്കലവുമായി 312 പോയിന്റുകള്‍ നേടി മഞ്ചേരി നോബിള്‍ പബ്ലിക് സ്കൂളിനാണ് രണ്ടാംസ്ഥാനം.
19 സ്വര്‍ണവും എട്ട് വെള്ളിയും 12 വെങ്കലവുമായി 273 പോയിന്റുകളുമായി തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്കൂള്‍ മൂന്നാം സ്ഥാനവും നേടി. 154.5 പോയിന്റുകള്‍ നേടി കടകശേരി ഐഡിയല്‍ ഇംഗ്ലീഷ് സ്കൂള്‍ നാലാം സ്ഥാനത്തും 145 പോയിന്റോടെ ഗൈഡന്‍സ് എടക്കര അഞ്ചാം സ്ഥാനത്തുമെത്തി. സമാപന സമ്മേളനം ജില്ലാ അത്ലറ്റിക്സ് അസോസിയേഷന് സെക്രട്ടറി കെ.കെ. രവീന്ദ്രന് ഉദ്ഘാടനം ചെയ്തു.
സെന്‍ട്രല്‍ സഹോദയ പ്രസിഡന്റ് അനീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സഹോദയ സെക്രട്ടറി കെ.കെ. ഷുഹൈബ്, നൗഫല്‍ പുത്തന്‍പീടിയക്കല്‍, അത്ലറ്റിക്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് ഷാഫി അമ്മായത്ത്, വലക്കണ്ടി നവഭാരത് സ്കൂള്‍ പ്രിന്‍സിപ്പല്‍ വി.എം. മനോജ്, പുല്ലാര ഡല്‍ഹി മോഡല്‍ ഇംഗ്ലീഷ് സ്കൂളിലെ സി.കെ. ഉനൈസ, നിലമ്പൂര്‍ പീവീസിലെ എ.എം. ആന്റണി, കണ്‍വീനര്‍ ഫഹദ് പടിയം, വി. മുഹമ്മദ് കാസിം എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.