’വിത്തും കൈക്കോട്ടും’ പച്ചക്കറി പദ്ധതിക്ക് തുടക്കമായി
1377534
Monday, December 11, 2023 1:27 AM IST
നിലമ്പൂർ: കാരുണ്യനഗര്‍ റസിസന്‍സ് നിലമ്പൂര്‍ കൃഷിഭവന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ’വിത്തും കൈക്കോട്ടും’ പച്ചക്കറി പദ്ധതി ഉദ്ഘാടനം റസിഡന്‍സിലെ മുന്‍ കര്‍ഷക അവാര്‍ഡ് ജേതാവ് ആനന്ദനു (നാണി) പച്ചക്കറി വിത്ത് കൈമാറി നഗരസഭാംഗം രാജലക്ഷ്മി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എം.എസ്. ഷിബുകുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
കാരുണ്യനഗര്‍ റസിഡന്‍സ് പ്രസിഡന്റ് കെ. മിഥിലേഷ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ സുജിത്ത്, അരുണ്‍, റസിഡന്‍സ് സെക്രട്ടറി അഷ്റഫ് മൈലാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
കൃഷി വകുപ്പ് നടപ്പാക്കി വരുന്ന കൃഷികൂട്ടം പദ്ധതിയെക്കുറിച്ച് അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എം.എസ്. ഷിബുകുമാര്‍ ക്ലാസെടുത്തു. കൃഷികൂട്ടം ഭാരവാഹികള്‍: സുബീഷ് (പ്രസിഡന്റ്), അഷ്റഫ് മൈലാടി (സെക്രട്ടറി), സുരേന്ദ്ര ബാബു കോഴിപ്പള്ളി (ഖജാന്‍ജി).