സോളാര്‍ മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു
1377535
Monday, December 11, 2023 1:27 AM IST
എടക്കര: ജില്ല പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂത്തേടം ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച നാല് സോളാര്‍ മിനി മാസ്റ്റ് ലൈറ്റുകള്‍ നാടിന് സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം ഉദ്ഘാടനം ചെയ്തു.
ചെമ്മംതിട്ട, മരത്തിന്‍കടവ്, കല്‍ക്കുളം, ബാലംകുളം എന്നിവിടങ്ങളിലാണ് ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. സഫിയ, അംഗങ്ങളായ അനീഷ് കാറ്റാടി, ജിനി വര്‍ഗീസ്, എം. ആയിഷ, പി. അഷ്റഫ്, വി.പി. ജലീല്‍ എന്നിവര്‍ സംബന്ധിച്ചു.