ADVERTISEMENT
ADVERTISEMENT
10
Saturday
May 2025
3:53 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
ADVERTISEMENT
Local News
മലപ്പുറം
KL10
select District
മലപ്പുറം
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശൂര്‍
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂര്‍
കാസര്‍ഗോഡ്
അഭിമുഖം മാറ്റി
1377536
Monday, December 11, 2023 1:27 AM IST
X
നിലമ്പൂര്‍: നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഇന്നു നടത്താനിരുന്ന അഭിമുഖം മാറ്റിവച്ചു.
ADVERTISEMENT
വായനശാല വാർഷികം ആഘോഷിച്ചു
അങ്ങാടിപ്പുറം: തിരൂർക്കാട് വിജയൻ സ്മാരക വായനശാല 67-ാം വാർഷികം ആഘോഷിച്ചു. മലപ്പുറം ഡയറ്റ് മുൻ പ്രിൻസിപ്പൽ ഡോ. എം.പി. നാരായണനുണ്ണി ഉദ്ഘാടനം ചെയ്തു. വായനശാല സെക്രട്ടറി ഇ.കെ. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എം.ആർ. അനൂപ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. എ. മുഹമ്മദ്, റിട്ട. ഡിഡിഇ കെ. ബഷീർ, അഡ്വ. ടി.കെ. റഷീദലി, താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് സി. ശശികുമാർ, ജോയിന്റ് സെക്രട്ടറി എം. മുഹമ്മദ് ബഷീർ, ജിതേഷ് നാരായണ്‍, കെ.എം. അസ്കറലി, ഇ. അനസ് ബാബു എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെ ആദരിച്ചു. കലാപരിപാടികളും അരങ്ങേറി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജലപരിശോധനാ റിപ്പോർട്ട് സമർപ്പിക്കണം
മഞ്ചേരി: പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വെള്ളം പരിശോധിച്ച് റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറണമെന്ന് നിർദേശം. നഗരസഭ ചെയർപേഴ്സണ്‍ വി.എം. സുബൈദയുടെ അധ്യക്ഷതയിൽ മഞ്ചേരി നഗരസഭയിൽ ചേർന്ന പൊതുജനാരോഗ്യ സമിതി യോഗത്തിലാണ് തീരുമാനം. സ്കൂളുകളിൽ യു.വി. ഫിൽട്ടർ സ്ഥാപിക്കണം. സ്കൂളുകളിൽ കൈകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനായി കുട്ടികൾക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നത് പരിശീലിപ്പിക്കുന്ന ഹെൽത്ത് ബ്രേക്ക് സജ്ജമാക്കണം. കുടിക്കാനായി തിളപ്പിച്ചാറിയ വെള്ളം മാത്രമേ നൽകാവൂ. കുടിവെള്ളം കൊണ്ടുവരുന്നതിന് സ്റ്റീൽ ബോട്ടിൽ പ്രോത്സാഹിപ്പിക്കണം. എല്ലാ മാസവും നിർബന്ധമായും കിണർ ക്ലോറിനേഷൻ ചെയ്യുകയും ക്ലോറിനേഷൻ രജിസ്റ്റർ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ ഒപ്പിടുകയും വേണം. പകർച്ചവ്യാധികൾ സമയബന്ധിതമായി ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും യോഗം കർശന നിർദേശം നൽകി. നഗരസഭ സെക്രട്ടറി പി. അസീന ബീഗം, മെഡിക്കൽ കോളജ് പിപി യൂണിറ്റ് മെഡിക്കൽ ഓഫിസർ ഡോ. അൻവറുൽ ഹസൻ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷിജോയ്, ജോഷിദ്, രേഷ്മ, പിആർഒ അലിബാപ്പു, ഹോമിയോ വകുപ്പ്, ഹോമിയോ, ആയുർവേദ ആശുപത്രി സൂപ്രണ്ടുമാർ, കൃഷി ഓഫിസർ തുടങ്ങിയവർ പങ്കെടുത്തു.
അങ്കണവാടിയിൽ ക്രഷ് സംവിധാനമായി
കാളികാവ്: ചോക്കാട് കണിയാറപ്പൻപൊയിൽ അങ്കണവാടിയിൽ ക്രഷ് സംവിധാനമായി.എ.പി. അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. വനിതാ ശിശുവികസന വകുപ്പിന് കീഴിൽ കാളികാവ് ഐസിഡിഎസ് പ്രോജക്ട് പരിധിയിൽ ആദ്യമായാണ് ക്രഷ് സംവിധാനം അങ്കണവാടിയോട് ചേർന്ന് ഏർപ്പെടുത്തുന്നത്. മൂന്നുമാസമായ കുട്ടികളെ മുതൽ ആറു വയസുവരെയുള്ള കുട്ടികളെ ശാസ്ത്രീയമായി പരിപാലിക്കുന്ന സംവിധാനമാണിത്. കണിയറപ്പൻപൊയിൽ അങ്കണവാടിയിൽ നേരത്തെ ഉണ്ടായിരുന്ന കെട്ടിടത്തിലാണ് ക്രഷ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ചെറിയ കുട്ടികളുള്ള അമ്മമാർക്ക് ജോലിക്ക് പോകുന്നതിനുള്ള സംവിധാനം ഒരുക്കുകയാണ് ചെയ്തിരിക്കുന്നത്. അതേസമയം ചോക്കാട് കണ്ടെത്തിയ സ്ഥലം ഉയരക്കൂടുതലും ചൂടും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ഉള്ളതാണെന്നും കുട്ടികളെ സംരക്ഷിക്കാൻ പറ്റിയ ഇടമല്ലെന്നും എംഎൽഎ പറഞ്ഞു. ക്രഷ് തുടങ്ങുന്നതിന് ആവശ്യമായി രണ്ട് ജീവനക്കാരെയും കുട്ടികൾക്കുള്ള കളി ഉപകരണങ്ങൾ ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.പി. സിറാജുദീൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകല ജനാർദനൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ വൈദ്യർ റഷീദ, നീലാന്പ്ര സിറാജുദ്ദീൻ, അറക്കൽ സക്കീർ ഹുസൈൻ, മെന്പർമാരായ കെ. ഷാഹിന ഗഫൂർ, കെ.ടി. സെലീന, ഷിജിത മൂച്ചിക്കൽ, ഉമൈബ സുധീർ, സിഡിപിഒ പി. അസ്മാബി, എഎൽഎംഎസ് അംഗം ജയരാജ്, സൂപ്പർവൈസർ ഫാത്തിമ ഷംന എന്നിവർ പ്രസംഗിച്ചു.
ഗ്രാമപഞ്ചായത്ത് ഹാളിന് പേരിടൽ വിവാദത്തിൽ
കരുവാരകുണ്ട്: ഗ്രാമപഞ്ചായത്ത് ഹാളിന് രാഷ്ട്രീയ നേതാവിന്റെ പേര് നൽകാനുള്ള നീക്കം വിവാദത്തിൽ. ഇക്കാര്യത്തിൽ സിപിഎം ഭരണസമിതിയുടെ തീരുമാനം അപലപനീയമാണെന്ന് കരുവാരകുണ്ട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി കുറ്റപ്പെടുത്തി. നാലുപതിറ്റാണ്ട് മുസ്ലിം ലീഗും യുഡിഎഫും ഭരണം നടത്തുകയും ഗ്രാമപഞ്ചായത്തിന് സൗകര്യപ്രദമായ കെട്ടിടം നിർമിക്കുകയും യോഗ ഹാളുകൾ ക്രമീകരിക്കുകയും ചെയ്തിട്ടും മുസ്ലിം ലീഗിന്റെയോ യുഡിഎഫിന്റെയോ നേതാക്കളിൽ ആരുടെയും പേര് നൽകാതെ നിഷ്പക്ഷത പുലർത്തുകയാണ് ചെയ്തത്. ചരിത്രത്തിൽ ആദ്യമായി ഭരണം നേടിയ സിപിഎം, യുഡിഎഫ് ഭരണസമിതി നിർമിച്ച ഗ്രാമപഞ്ചായത്ത് യോഗ ഹാൾ നവീകരിച്ച ശേഷം ഹാളിന് സിപിഎം നേതാവിന്റെ പേര് നൽകാനുള്ള നീക്കം അനുചിതവും അല്പത്തരവുമാണെന്നും പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ചൂണ്ടിക്കാട്ടി. തീരുമാനത്തിൽ നിന്ന് ഭരണസമിതി പിൻമാറുകയും ഗ്രാമപഞ്ചായത്ത് ഹാൾ എന്ന രൂപത്തിൽ തന്നെ പേര് നിലനിർത്തുകയും ചെയ്യണമെന്നും ആവശ്യപ്പെട്ടു. പ്രസിഡന്റ് എൻ. ഉണ്ണിൻകുട്ടി, ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദലി, ട്രഷറർ പി.കെ. നാസർ എന്നിവർ പ്രസംഗിച്ചു.
രാമപുരത്ത് നിരീക്ഷണ കാമറകൾ സമർപ്പിച്ച് വ്യാപാരി കുടുംബ സംഗമം
രാമപുരം: നാട്ടിൽ വർധിച്ചുവരുന്ന മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് രാമപുരം ടൗണിലെ പൊതുയിടങ്ങളിൽ പൂർണമായി കവറേജ് ലഭിക്കുന്നതിന് നിരീക്ഷണ കാമറകൾ സ്ഥാപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി രാമപുരം-പനങ്ങാങ്ങര സംയുക്ത യൂണിറ്റ് മാതൃകയായി. വാർഷിക ജനറൽ ബോഡി യോഗത്തിൽ കുടുംബ സംഗമ ഉപഹാരമായാണ് യൂത്ത് വിംഗിന്റെ മാതൃക. കാമറകളുടെ സമർപ്പണ ഉദ്ഘാടനം മങ്കട സബ് ഇൻസ്പെക്ടർ സി.ഷാജഹാൻ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ഗഫൂർ പാലപ്ര അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അസീസ് ഏർബാദ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. സംസ്ഥാന യൂത്ത് വിംഗ് ജനറൽ സെക്രട്ടറി ആക്രം ചുണ്ടയിൽ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി തോട്ടത്തൊടി മുസ്തഫ, കലകപ്പാറ ഷാക്കിർ, മണ്ഡലം പ്രസിഡന്റ് മുഹമ്മദാലി തിരൂർക്കാട്, പെരിന്തൽമണ്ണ മണ്ഡലം പ്രസിഡന്റ് യൂസഫ് രാമപുരം, ജില്ലാ കൗണ്‍സിലർ കുഞ്ഞിമൊയ്തീൻ, വനിതാ വിംഗ് ജില്ലാ സെക്രട്ടറി മുഹ്സിന കോലകണ്ണി, യൂത്ത് വിംഗ് പ്രസിഡന്റ് ഷാഫി കല്ലായി എന്നിവർ പ്രസംഗിച്ചു. കലാവിരുന്നിന് ഷബീർ വടക്കാങ്ങര നേതൃത്വം നൽകി. ചടങ്ങിൽ മുതിർന്ന കച്ചവടക്കാരെ ആദരിച്ചു. വനിതകൾക്കായി മെഹന്തി മത്സരവും നടന്നു.
വാഴ കുലയ്ക്കാത്തതിന് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
മലപ്പുറം: വാഗ്ദാനം ചെയ്ത സമയത്ത് വാഴ കുലയ്ക്കാത്ത സംഭവത്തിൽ നഴ്സറി ഉടമകൾ ഒരു ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ. വണ്ടൂർ കരിന്പൻ തൊട്ടിയിൽ അലവി നൽകിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നയാളാണ് പരാതിക്കാരൻ. ചുങ്കത്തറ കാർഷിക നഴ്സറിയിൽ നിന്ന് 150 നേന്ത്രവാഴ ഉൾപ്പെടെയുള്ള കന്നുകൾ 3425 രൂപ നൽകിയാണ് അലവി വാങ്ങിയത്. പത്ത് മാസത്തിനകം വാഴ കുലയ്ക്കുമെന്നും ഓണവിപണിയിൽ വിൽപ്പന നടത്താമെന്നും കരുതിയാണ് വാഴക്കന്നുകൾ വാങ്ങിയത്. എന്നാൽ സമയത്ത് വാഴ കുലച്ചില്ലെന്ന് മാത്രമല്ല നേന്ത്രവാഴക്ക് പകരം "സ്വർണമുഖി’ എന്ന ഇനത്തിൽ പെട്ട കന്നുകളാണ് അലവിക്ക് ലഭിച്ചത്. മറ്റ് കന്നുകളും ആവശ്യപ്പെട്ട പ്രകാരമായിരുന്നില്ല കിട്ടിയത്. തുടർന്ന് 1,64,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകുകയായിരുന്നു. വണ്ടൂർ കൃഷി ഓഫീസറും അഭിഭാഷക കമ്മീഷനും കൃഷി സ്ഥലം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിച്ചു. പരാതിക്കാരന്റെ വാദഗതികൾ ശരിവച്ചു കൊണ്ടുള്ള റിപ്പോർട്ടുകൾ അംഗീകരിച്ച് കൃഷിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും വാഴക്കന്നുകൾക്ക് നൽകിയ വില 3425 രൂപയും വളം ചേർക്കുന്നതിന് ചെലവഴിച്ച 11,175 രൂപയും കോടതി ചെലവായി 10,000 രൂപയും നൽകുന്നതിന് കമ്മീഷൻ ഉത്തരവിട്ടു. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കാത്തപക്ഷം ഒന്‍പത് ശതമാനം പലിശയും നൽകണമെന്ന് കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ചുങ്കത്തറ കാർഷിക നഴ്സറി ആൻഡ് ഗാർഡൻ സർവീസ് എന്ന സ്ഥാപനത്തിനെതിരേയാണ് കമ്മീഷന്റെ വിധി.
മലയോരത്ത് നൂറ് ശതമാനം വിജയം; എണ്ണത്തിൽ വർധനവ്
കാളികാവ്: ജില്ലയിലെ മലയോര മേഖലയിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം. മലയോരത്തെ വിദ്യാലയങ്ങൾ വിജയ ശതമാനത്തിലും എ പ്ലസ് നിലയും മെച്ചപ്പെടുത്തി. മേഖലയിലെ മിക്ക സ്കൂളുകളും നൂറ് ശതമാനം വിജയം നേടി. അടക്കകുണ്ട് ക്രസന്റ്, ജിഎച്ച്എസ്എസ് പുല്ലങ്കോട്, ജിഎച്ച്എസ് അഞ്ചച്ചവിടി, എഎച്ച്എസ്എസ് പാറൽ മന്പാട്ടുമൂല, ജിഎച്ച്എസ് നീലാഞ്ചേരി എന്നീ സ്കൂളുകളാണ് നൂറ് ശതമാനം വിജയം നേടിയത്. 836 കുട്ടികൾ പരീക്ഷ എഴുതിയ അടയ്ക്കാക്കുണ്ട് ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ നൂറുമേനി നിലനിർത്തി. 366 കുട്ടികൾ പരീക്ഷ എഴുതിയ എഎച്ച്എസ്എസ് പാറൽ മന്പാട്ടുമൂല സ്കൂളും 132 കുട്ടികൾ പരീക്ഷ എഴുതിയ അഞ്ചച്ചവിടി ഗവണ്മെന്റ് ഹൈസ്കൂളും 156 കുട്ടികൾ പരീക്ഷ എഴുതിയ പുല്ലങ്കോട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളും 132 കുട്ടികൾ പരീക്ഷ എഴുതിയ നീലാഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂളും നൂറു ശതമാനം വിജയം നേടി. 134 കുട്ടികൾ പരീക്ഷ എഴുതിയ കരുവാരകുണ്ട് ദാറുന്നജാത്ത് ഹൈസ്കൂളും നൂറ് ശതമാനം നേടി. ജിഎച്ച്എസ്എസ് കുരുവാരകുണ്ട് 99.9 ശതമാനവും തുവൂർ സ്കൂൾ 99.5 ശതമാനവും വിജയം സ്വന്തമാക്കി. മേഖലയിൽ 350 ലധികം വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിട്ടുണ്ട്. എഎച്ച്എസ്എസ് പാറൽ മന്പാട്ടുമൂല സ്കൂളിലെ 54 കുട്ടികൾ എ പ്ലസ് കരസ്ഥമാക്കി. പുല്ലങ്കോട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 26 ഉം അഞ്ചച്ചവിടി സ്കൂളിൽ 12 ഉം കരുവാരകുണ്ടിൽ 58 കുട്ടികളും എ പ്ലസ് നേടി. തുവൂരിൽ 65 കുട്ടികളും അടയ്ക്കാകുണ്ട് ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 131 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഒരു വിഷയത്തിന് എ പ്ലസ് നഷ്ടപ്പെട്ടവർ 70 ൽ അധികമുണ്ട്. ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മാത്രം 46 പേർക്കാണ് ഒരു വിഷയത്തിന് എ പ്ലസ് നഷ്ടപ്പെട്ടത്. മലയോരത്തെ വിദ്യാലയങ്ങളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും വിജയത്തിന് കൂടെ നിന്ന അധ്യാപകരെയും രക്ഷിതാക്കളും നാട്ടുകാരും അഭിനന്ദിച്ചു.
എന്റെ കേരളം പ്രദർശന മേളയിൽ ജനശ്രദ്ധ ആകർഷിച്ച് കൃഷിവകുപ്പ് സ്റ്റാളുകൾ
മലപ്പുറം: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് മലപ്പുറം കോട്ടക്കുന്നിൽ ആരംഭിച്ച "എന്റെ കേരളം’ പ്രദർശന വിപണന മേളയിൽ ഒരുക്കിയ കൃഷിവകുപ്പിന്റെ സ്റ്റാളുകൾ ശ്രദ്ധേയമായി. തീം പവലിയനിൽ ഒരുക്കിയിരിക്കുന്ന കൃഷി വകുപ്പ് സ്റ്റാളിൽ ഡിജിറ്റൽ അഗ്രികൾച്ചർ മേഖലയിലെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് അനുഭവഭേദ്യമാകുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഡ്രോണ്‍ സംവിധാനത്തിന്റെ കൃഷിയിടത്തിലെ സാധ്യതകളെക്കുറിച്ച് കർഷകർക്കും പൊതുജനത്തിനും അവബോധം സൃഷ്ടിക്കുന്നതിനും ഡ്രോണ്‍ പ്രവർത്തനം അടുത്തറിയുന്നതിനും ലൈവ് ഡെമോണ്‍സ്ട്രഷനും സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്. കൃഷി വകുപ്പിന്റെ സ്വന്തം ബ്രാൻഡായ കേരളഗ്രോ ഉത്പന്നങ്ങളുടെയും മില്ലറ്റ് ഉത്പന്നങ്ങളുടെയും പ്രദർശനവുമുണ്ട്. കാർഷിക സേവനങ്ങൾ ഒരു കുടക്കീഴിലാക്കി നിലവിൽ വന്ന "കതിർ’ ആപ്പ് രജിസ്ട്രേഷൻ ഹെൽപ് ഡെസ്ക്കും കൃഷി വകുപ്പ് നടപ്പാക്കുന്ന വിവിധ ഫ്ളാഗ്ഷിപ്പ് പദ്ധതികളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്ന ഹെൽപ്പ് ഡസ്കുകളും തീം പവലിയനിൽ ഒരുക്കിയിരിക്കുന്നത് സന്ദർശകർക്ക് ഏറെ ഗുണപ്രദമായി. വിളകളിലെ രോഗ, കീട നിയന്ത്രണം സംബന്ധിച്ച് സമഗ്രമായ വിവരങ്ങൾ ലഭ്യമാക്കുന്ന ക്രോപ്പ് ഹെൽത്ത് ക്ലിനിക്കും പ്ലാന്റ് ഡോക്ടർ സേവനവും സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ 1500 സ്ക്വയർ ഫീറ്റിൽ കൃഷിവകുപ്പ് മലപ്പുറം ജില്ല ഒരുക്കിയിരിക്കുന്ന നടീൽ വസ്തുക്കളുടെയും കാർഷിക മൂല്യവർധിത ഉത്പന്നങ്ങളുടെയും പ്രദർശന വിപണന മേളയും പൊതുജനപങ്കാളിത്തം കൊണ്ട് ഉദ്ഘാടന ദിവസം തന്നെ സജീവമായി. ഹൈഡ്രോ പോണിക്സ് കൃഷിരീതി അതിസാന്ദ്രത കൃഷിരീതി, ആർകെവിവൈ പദ്ധതി പ്രകാരം കയറ്റുമതി ലക്ഷ്യമാക്കിയുള്ള വാഴകൃഷി, വെറ്റിലയിൽ നിന്നുള്ള വൈൻ, സോപ് അഗർബത്തി ഉൾപ്പെടെയുള്ള മൂല്യവർധിത ഉത്പന്നങ്ങൾ, മുണ്ടേരി ഫാമിൽ നിന്നുള്ള വിവിധയിനത്തിൽപെട്ട മാങ്ങകൾ എന്നിവയുടെ പ്രദർശനം വിപണനം എന്നിവകൊണ്ട് സ്റ്റാളുകൾ സജീവമാണ്. വിവിധ കാർഷിക ഉത്പന്നങ്ങൾ വാങ്ങാനും സൗകര്യമുണ്ട്.
ലൈസൻസ് പുതുക്കി കിട്ടുന്നില്ല; പെരിന്തൽമണ്ണയിൽ കെട്ടിട ഉടമകൾ പ്രതിസന്ധിയിൽ
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയിൽ നികുതി അടച്ച കെട്ടിട ഉടമകൾക്ക് ലൈസൻസ് പുതുക്കി കിട്ടുന്നില്ലെന്ന് പരാതി. ഇതിനെതിരേ കെട്ടിട ഉടമകൾ ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ സമർപ്പിച്ചു. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ പെരിന്തൽമണ്ണ യൂണിറ്റ് (കെബിഒഡബ്യുഎ) 2013 മുതൽ 2019 വരെയുള്ള മുൻകാല പ്രാബല്യത്തോടെ, വർധിപ്പിച്ച ബിൽഡിംഗ് ടാക്സ് പിരിച്ചെടുക്കാനുള്ള നഗരസഭയുടെ നടപടികൾക്കെതിരേ 2018 ൽ ഹൈക്കോടതിയിൽ കേസ് നൽകിയിരുന്നു. 2023 ൽ നടപടിക്രമങ്ങൾ പാലിക്കാതെ നികുതി പിരിച്ചെടുക്കാനുള്ള മുനിസിപ്പാലിറ്റികളുടെ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. അതിനു ശേഷം 2023 മുതൽ 2024 സെപ്റ്റംബർ വരെ ബിൽഡിംഗ് ടാക്സ് അടയ്ക്കുകയും ചെയ്തിട്ടുണ്ട്. തുടർന്ന് ഇക്കഴിഞ്ഞ മാർച്ചിൽ രണ്ടാം ഗഡു അടയ്ക്കാനെത്തിയപ്പോഴാണ് മുനിസിപ്പാലിറ്റി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഇപ്പോൾ മുൻകാല ടാക്സ് കൂടി അടച്ചാലേ പുതിയ നികുതി അടയ്ക്കാൻ അനുവദിക്കുകയുള്ളൂവെന്നാണ് മുനിസിപ്പാലിറ്റിയുടെ നിലപാട്. ഈ നിലപാടിൽ 65 കെട്ടിടത്തിലെ വ്യാപാരികൾക്ക് ലൈസൻസ് പുതുക്കുവാനുള്ള സാഹചര്യം ഇല്ലാതായിരിക്കുകയാണ്. ഹൈക്കോടതിയിൽ നിന്ന് നോട്ടീസ് ലഭിച്ച ഏഴുപേരും ഈ കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലെ കേസ് അന്തിമവിധി വരുന്നതുവരെ പുതിയ ടാക്സ് സ്വീകരിച്ച് തൽസ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ടാണ് ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ ഹൈക്കോടതിയിൽ റിട്ട് സമർപ്പിച്ചത്. ലൈസൻസ് പുതുക്കി നൽകാത്ത നഗരസഭയുടെ നടപടി പ്രതിഷേധാർഹമാണെന്ന് കെബിഒഡബ്ല്യുഎ പെരിന്തൽമണ്ണ യൂണിറ്റ് ചൂണ്ടിക്കാട്ടി. യോഗത്തിൽ ഫസൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കാളിപ്പാടൻ മുസ്തഫ, ബഷീർ മാൾ അസ്ലം, അബുഖാസ് എന്നിവർ പ്രസംഗിച്ചു.
ഭൂമാഫിയ തോട് കൈയേറിയതായി പരാതി
എടക്കര: പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ള തോട് വില്ലേജ് അധികൃതരുടെ ഒത്താശയോടെ ഭൂമാഫിയ കൈയേറിയതായി പരാതി. എടക്കര പഞ്ചായത്തിലെ പതിനാറാം വാർഡ് പൊട്ടൻതരിപ്പയിലാണ് ഭൂമാഫിയ തോട് മണ്ണിട്ട് നികത്തി സ്വന്തമാക്കിയത്. എട്ട് ഏക്കറോളം വരുന്ന സ്വകാര്യവ്യക്തിയുടെ ഭൂമി ഇവർ വിലയ്ക്ക് വാങ്ങിയിരുന്നു. തുടർന്ന് മുന്‍പ് പാടശേഖരമായിരുന്ന സ്ഥലങ്ങൾ മണ്ണിട്ട് നികത്തുകയും ഇതിനൊപ്പം ഈ ഭൂമിക്ക് നടുവിലൂടെ എടക്കര ഗ്രാമപഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലുള്ള തോട് മണ്ണിട്ട് നികത്തുകയുമായിരുന്നു. വാർഡ് അംഗം അജി സുനിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ രേഖാമൂലം വില്ലേജ് അധികൃതർക്ക് പരാതി നൽകിയതിനെത്തുടർന്ന് ഇന്നലെ വില്ലേജ് അധികൃതർ സ്ഥലം സന്ദർശിക്കുകയും തോട് പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച വില്ലേജ് സർവേ സംഘം സ്ഥലം അളന്ന് തിട്ടപ്പെടുത്തി തോട് പുനഃസ്ഥാപിക്കും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുകരകളിലും കയർ ഭൂവസ്ത്രം വിരിച്ചതും മഴക്കാലത്ത് മംഗലംകുന്ന് മുതലുള്ള വെള്ളം ഒഴുകുന്ന തോടും കൂടിയാണിത്.
മഞ്ചേരിയിൽ എസ്പിസി പാസിംഗ് ഔട്ട് പരേഡ്
മഞ്ചേരി: എസ്പിസി കേഡറ്റുകൾ സ്കൂളിലെ ഇതര കുട്ടികൾക്കും സമൂഹത്തിനും മാതൃകയാകേണ്ടവരാണെന്നും സമൂഹത്തിലെ തിന്മകൾക്കും അനാചാരങ്ങൾക്കുമെതിരേ പ്രവർത്തിക്കേണ്ടവരാണെന്നും അഡീഷണൽ എസ്പി ഫിറോസ് എം. ഷഫീഖ് കുട്ടികളെ ഓർമിപ്പിച്ചു. മഞ്ചേരി ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ നാല് സ്കൂളുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡിൽ വിശിഷ്ടാതിഥിയായി സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഇരുന്പുഴി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ, പുല്ലാനൂർ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ചേക്കുട്ടിഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പൂക്കൊളത്തൂർ എന്നിവയുടെ പാസിംഗ് ഔട്ട് പരേഡാണ് നടന്നത്. സബ് ഇൻസ്പെക്ടർ കെ.ആർ. ജസ്റ്റിൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മനിലാദേവി, ഹെഡ്മിസ്ട്രസ് എൻ.വി. ജസീന, ഇരുന്പുഴി സ്കൂൾ ഹെഡ്മിസ്ട്രസ് ആമിന ബീഗം, പിടിഎ പ്രസിഡന്റ് പി.ബി. ബഷീർ, വൈസ് പ്രസിഡന്റ് സുശാന്ത്, എസ്എംസി ചെയർമാൻ മുസ്തഫ, പുല്ലാനൂർ സ്കൂൾ പ്രിൻസിപ്പൽ രാധികാദേവി, ഹെഡ്മിസ്ട്രസ് സുനിത, എസ്എംസി ചെയർമാൻ റഷീദ്, പൂക്കൊളത്തൂർ സ്കൂൾ പ്രിൻസിപ്പൽ സി. മൂസക്കുട്ടി, ഹെഡ്മാസ്റ്റർ സുനിൽകുമാർ, പിടിഎ പ്രസിഡന്റ് ടി.കെ. റഷീദലി എന്നിവർ സന്നിഹിതരായിരുന്നു. പരേഡ് കമാൻഡർ മുഹമ്മദ് ഷഹബാസ്, സെക്കൻഡ് ഇൻ കമാൻഡർ അൻഷ എന്നിവർ പരേഡിന് നേതൃത്വം നൽകി. എട്ട് പ്ലാറ്റൂണുകളാണ് പാസിംഗ് ഔട്ട് പരേഡ് കഴിഞ്ഞ് പുറത്തിറങ്ങിയത്.
എസ്എസ്എൽസി ഫലം: ജില്ലയിൽ 99.52 ശതമാനം വിജയം
മലപ്പുറം: എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നപ്പോൾ മലപ്പുറം ജില്ലയ്ക്ക് അഭിമാനനേട്ടം. 99.52 ശതമാനം വിജയം നേടിയാണ് ജില്ല മികവാർന്ന മുന്നേറ്റം നടത്തിയത്. ജില്ലയിൽ 79,654 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇവരിൽ 79,272 പേർ തുടർപഠനത്തിന് അർഹത നേടി. ഇതിൽ 40,416 ആണ്‍കുട്ടികളും 38,856 പെണ്‍കുട്ടികളുമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയത് മലപ്പുറം റവന്യൂ ജില്ലയിലാണ്. 9,696 പേർ. ഇതിൽ 2,762 ആണ്‍കുട്ടികളും 6,934 പെണ്‍കുട്ടികളും ഉൾപ്പെടുന്നു. മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ 28,285 പേരാണ് ഉപരിപഠനത്തിന് അർഹരായത്. 99.77 ശതമാനമാണ് വിജയം. ഇതിൽ 14,551 ആണ്‍കുട്ടികളും 13,734 പെണ്‍കുട്ടികളും ഉൾപ്പെടുന്നു. തിരൂർ വിദ്യാഭ്യാസ ജില്ലയിൽ 16,325 പേരാണ് ഉപരിപഠനത്തിന് അർഹരായത്. 98.99 ആണ് വിജയശതമാനം. ഇതിൽ 8,200 ആണ്‍കുട്ടികളും 8,125 പെണ്‍കുട്ടികളും ഉൾപ്പെടുന്നു. വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ 15,762 പേർ ഉപരിപഠനത്തിന് അർഹരായി. വിജയശതമാനം 99.47. ഇതിൽ 8,027 ആണ്‍കുട്ടികളും 7,735 പെണ്‍കുട്ടികളും ഉൾപ്പെടുന്നു. മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ 4,115 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ഇതിൽ 1,229 ആണ്‍കുട്ടികളും 2,886 പെണ്‍കുട്ടികളും ഉൾപ്പെടുന്നു. തിരൂർ വിദ്യാഭ്യാസ ജില്ലയിൽ 374 ആണ്‍കുട്ടികളും 1,086 പെണ്‍കുട്ടികളും ഉൾപ്പെടെ 1,460 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ 525 ആണ്‍കുട്ടികളും 1,504 പെണ്‍കുട്ടികളും ഉൾപ്പെടെ 2,029 പേർക്കും തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ 634 ആണ്‍കുട്ടികളും 1,458 പെണ്‍കുട്ടികളും ഉൾപ്പെടെ 2,029 പേർക്കും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. എറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയ റവന്യൂ ജില്ല, വിദ്യാഭ്യാസ ജില്ല എന്നീ നേട്ടങ്ങളും മലപ്പുറം ജില്ലയ്ക്ക് തന്നെയാണ്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത് പികകെഎംഎംഎച്ച്എസ്എസ് എടരിക്കോട് സ്കൂളിലാണ്, 2,017 പേർ. ഇവിടെ 2013 പേരാണ് വിജയിച്ചത്. കഴിഞ്ഞ വർഷം 2,085 പേരായിരുന്നു ഇവിടെ പരീക്ഷ എഴുതിയിരുന്നത്.
കലാകാരദിനം ആചരിച്ചു
പെരിന്തൽമണ്ണ: കലാകാരൻമാരുടെ ദേശീയ സംഘടനയായ ന്ധനൻമന്ധ പെരിന്തൽമണ്ണ മേഖല കലാകാര ദിനാചരണമായ ന്ധസർഗാഞ്ജലി 2025ന്ധ സംഘടിപ്പിച്ചു. സംഗീതജ്ഞ ഡോ. ശ്രീദേവി അങ്ങാടിപ്പുറം രബീന്ദ്ര സംഗീതം ആലപിച്ച് ഉദ്ഘാടനം ചെയ്തു. എം.പി.മണി അധ്യക്ഷനായിരുന്നു. അമ്മു സുന്ദരൻ, നൻമ ജില്ലാ സെക്രട്ടറി സജിത്ത് പൂക്കോട്ടുംപാടം, കെ.കെ. മുഹമ്മദലി, എം. നാരായണൻകുട്ടി, ശില്പി രാമകൃഷ്ണൻ, തേലക്കാട് സർഗ വനിത കമ്മിറ്റിയംഗം രാധാമണി, നാടൻപാട്ട് വിദഗ്ധൻ പ്രതീഷ് ആലിപ്പറന്പ് എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി.
കോഴികർഷകർ മന്ത്രിമാർക്ക് നിവേദനം നൽകി
മലപ്പുറം: സംസ്ഥാനത്ത കോഴി കർഷകർ നേരിടുന്ന പ്രധാന പ്രശ്നങ്ങളായ കെട്ടിടനികുതി, വണ്‍ടൈം നികുതി, ആഡംബര നികുതി തുടങ്ങിയവയിൽ ഇളവു നൽകണമെന്നും കോഴി വളർത്തൽ മേഖലയെ കൃഷിവകുപ്പിന് കീഴിൽകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിക്ക് നിവേദനം നൽകി. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, കാർഷികോത്പാദന കമ്മീഷണർ ഡോ. ബി. അശോക്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എം.സി. റീജിൽ, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി തുടങ്ങിയവർക്കും നിവേദനം നൽകി. സംസ്ഥാന ഭാരവാഹികളായ കാദറലി വറ്റല്ലൂർ, സൈദ് മണലായ, നാണി ചുങ്കത്തറ, ഷബീർ പുളിങ്കാവ്, സംഘടനയുടെ നിയമോപദേശകൻ അഡ്വ. കെ.ടി. ഉമ്മർ, സാങ്കേതിക ഉപദേഷ്ടാവ് ഡോ. നൗഷാദ് അലി എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
സമ്മേളനങ്ങൾക്ക് തുടക്കം: മുസ്ലിം ലീഗ് പാതാക്കര മേഖല ഓഫീസ് ഉദ്ഘാടനം 19ന്
പെരിന്തൽമണ്ണ: പാതായ്ക്കര മേഖല മുസ്ലിം ലീഗ് കമ്മിറ്റി ഓഫീസ് 19ന് വൈകുന്നേരം ഏഴിന് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പച്ചീരി നഫീസ സൗജന്യമായി നൽകിയ നാല് സെന്റ് സ്ഥലത്താണ് 30 ലക്ഷം രൂപ ചെലവിൽ കെട്ടിടം നിർമിച്ചത്. കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ പോഷക സംഘടനകളുടെ സമ്മേളനം 9, 10, 11, 12, 17, 18 തീയതികളിൽ നടക്കും. ഉദ്ഘാടന സമ്മേളനത്തിൽ എംപിമാരായ പി.വി. അബ്ദുൾ വഹാബ്, അഡ്വ. ഹാരിസ് ബീരാൻ, എംഎൽഎമാരായ പി. അബ്ദുൾ ഹമീദ്, ആബിദ് ഹുസൈൻ തങ്ങൾ, നജീബ് കാന്തപുരം, അഡ്വ. എൻ. ഷംസുദീൻ, എ.പി. അനിൽകുമാർ എന്നിവരും പ്രമുഖ രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വനിതാ സമ്മേളനം നടക്കും. പി.എം.എ. സലാം ഉദ്ഘാടനം ചെയ്യും. കെ.പി. ആസിയ അധ്യക്ഷത വഹിക്കും. സുഹറ മന്പാട്, എം.കെ. റഫീഖ എന്നിവർ പ്രഭാഷണങ്ങൾ നടത്തും. നാളെ രാവിലെ ഒന്‍പതിന് നടക്കുന്ന എംഎസ്എഫ് സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. നജാഫ് ഉദ്ഘാടനം ചെയ്യും. അഡ്വ. നജ്മ പെൻസീറ മുഖ്യപ്രഭാഷണം നടത്തും. അൻസാർ പൂവത്തും പറന്പിൽ അധ്യക്ഷനായിരിക്കും. ഞായറാഴ്ച രാത്രി ഏഴിന് നടക്കുന്ന യൂത്ത് ലീഗ് സമ്മേളനം നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്യും. പി.പി. സക്കീർ അധ്യക്ഷനാകും. താമരത്ത്് ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തും. 12ന് രാത്രി ഏഴിന് നടക്കുന്ന പ്രവാസി സംഗമം മഞ്ഞളാംകുഴി അലി എംഎൽഎയും 17ന് വൈകുന്നേരം മൂന്നിന് തൊഴിലാളി സംഗമം മുനവറലി ശിഹാബ് തങ്ങളും ഉദ്ഘാടനം ചെയ്യും. 18ന് രാത്രി ഏഴിന് കുടുംബ സംഗമം നടക്കും. ചടങ്ങിൽ മുതിർന്ന പ്രവർത്തകരെ ആദരിക്കും. വാർത്താസമ്മേളനത്തിൽ പച്ചീരി ഫാറൂഖ്, മുസ്തഫ എന്ന കുഞ്ഞുട്ടി, കുന്നത്ത് സലാം, പച്ചീരി ജലാൽ, താണിയൻ അസീസ്, പുളിക്കൽ ഉണ്ണീൻകുട്ടി എന്നിവർ പങ്കെടുത്തു.
എൻഎസ്എസ് കരയോഗം ഓഫീസ് ഉദ്ഘാടനം ചെയ്തു
വെട്ടത്തൂർ: നായർ സർവീസ് സൊസൈറ്റി കർക്കിടാംകുന്ന് വെട്ടത്തൂർ കരയോഗം ഓഫീസ് ഉണ്ണിയാലിൽ തുറന്നു. മണ്ണാർക്കാട് താലൂക്ക് യൂണിയന് കീഴിൽ പ്രവർത്തനം തുടങ്ങിയ കരയോഗത്തിന്റെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഓഫീസ് ആരംഭിച്ചത്. താലൂക്ക് യൂണിയൻ പ്രസിഡന്റ് കല്ലടിക്കോട് ശശികുമാർ ഉദ്ഘാടനം ചെയ്തു. കർക്കിടാംകുന്ന് എൻഎസ്എസ് കരയോഗം പ്രസിഡന്റ് മോഹൻദാസ് കാരൂത്ത് അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി രാഹുൽ, ജയപ്രകാശ് വരവത്ത്, വാർഡ് മെംബർ അനിത വിത്തനോട്ടിൽ, എം. രാജൻ, ടി.വി. ഉണ്ണികൃഷ്ണൻ, അജിത നന്ദകുമാർ, രാമദാസ്, എം.വി.അനിൽകുമാർ, പി. രാധാകൃഷ്ണൻ, എ. വിനോദ്, കരയോഗം സെക്രട്ടറി കെ.പി. രാജരാജൻ, ട്രഷറർ രാജേഷ് കാരൂത്ത് എന്നിവർ പ്രസംഗിച്ചു.
കോട്ടക്കുന്നിൽ ജനത്തിരക്കേറുന്നു; എന്റെ കേരളം പ്രദർശനം മൂന്നാം ദിവസത്തിലേക്ക്
മലപ്പുറം: പ്രദർശന മേള കളർഫുൾ ആയതോടെ രണ്ടാംദിനം ആയിരങ്ങളെത്തി. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറം കോട്ടക്കുന്ന് മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന, വിപണന മേളയിലേക്ക് ജനങ്ങളുടെ ഒഴുക്ക് തുടരുകയാണ്. വൈവിധ്യമായ പ്രദർശനങ്ങൾ മനം കവരാൻ ഇന്നലെ രാവിലെ മുതൽ തന്നെ മേള നഗരി ജനസാഗരം കൊണ്ട് നിറഞ്ഞു. ഉച്ചയ്ക്ക് നടന്ന മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സെമിനാർ നടന്നു. ട്രാഫിക് നിയമങ്ങളെക്കുറിച്ച് അവബോധം നൽകുന്നതായിരുന്നു സെമിനാർ. വൈകീട്ട് അതുൽ നറുകരയും സംഘവും നടത്തിയ ഗാനമേളക്കും നിറഞ്ഞ സദസാണ് സാക്ഷിയായത്. സംഗീത വിരുന്നിൽ ശ്രോതാക്കളും ലയിച്ചതോടെ പുത്തനുണർവാണ് സമ്മാനിച്ചത്. സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവിധ സ്റ്റാളുകൾ കാണാനും വൻ തിരക്കാണ് അനുഭവപ്പെട്ടത്. പല സ്റ്റാളുകളും വ്യത്യസ്ത പരിപാടികളും ശ്രദ്ധേയമായി. സംസ്ഥാനത്തിന്റെ വികസനത്തിന്റെ നാഴികക്കല്ലുകൾ, വിനോദ സഞ്ചാര മേഖലയിലെ സവിശേഷതകൾ, നമ്മുടെ നാടിന്റെ ചരിത്രം, നേട്ടം എന്നിവയാണ് മേളയിൽ പ്രതിഫലിപ്പിക്കുന്നത്. പ്രദർശന വിപണന മേളയിൽ ഇന്ന് രാവിലെ 10.30ന് ആയുർവേദ വകുപ്പ് നയിക്കുന്ന ’സ്ത്രീരോഗം-പ്രതിരോധവും പ്രതിവിധിയും ആയുർവേദത്തിലൂടെ’, ’ഗർഭധാരണത്തിനുള്ള മുന്നൊരുക്കങ്ങളും പ്രസവാനന്തര ശുശ്രൂഷയും ആയുർവേദത്തിലൂടെ’ എന്നീ വിഷയങ്ങളിൽ സെമിനാർ നടക്കും. ഉച്ചയ്ക്ക് രണ്ടിന് ’സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം’ എന്ന വിഷയത്തിലും സെമിനാർ നടക്കും. വൈകീട്ട് ഏഴ് മുതൽ സൂഫിഗായകരായ സമീർ ബിൻസിയും ഇമാമും നയിക്കുന്ന സൂഫി സംഗീത നിശ അരങ്ങിലെത്തും.
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്സ് ഉദ്ഘാടനം 12ന്
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത്, ബ്ലഡ് ബാങ്ക് സഹായത്തോടെ നവീകരിച്ച ഗൈനക്കോളജി, ജനറൽ സർജറി, ഇഎൻടി, ഓർത്തോപീഡിക് എന്നിവയ്ക്കായുള്ള മൂന്ന് ഓപ്പറേഷൻ തിയേറ്ററുകളും നവീകരിച്ച ഓട്ടോക്ലേവ സംവിധാനവും പ്രീ മെഡിക്കേഷൻ, റിക്കവറി റൂമുകളും ഉൾക്കൊള്ളുന്ന നവീകരിച്ച ഓപ്പറേഷൻ തിയറ്റർ കോംപ്ലക്സ് ഉദ്ഘാടനം 12ന് വൈകിട്ട് മൂന്നിന് ഇ.ടി. മുഹമ്മദ് ബഷീർ എംപി നിർവഹിക്കും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിക്കും. ഡയാലിസിസ് യൂണിറ്റിന്റെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് അനുവദിച്ച ഇടിപി പ്രവർത്തന ഉദ്ഘാടനം നജീബ് കാന്തപുരം എംഎൽഎ നിർവഹിക്കും. സ്ഥല പരിമിതി മൂലം നിലവിലെ ഓപ്പറേഷൻ തിയേറ്ററിൽ ഏറെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. വിശാലമായ ഓപ്പറേഷൻ തിയേറ്റർ സജ്ജമാകുന്നതോടെ എല്ലാവിധ ശസ്ത്രക്രിയകളും നടത്താനാകുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒന്‍പത് ഡയാലിസിസ് മെഷീനുകളുള്ള പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിൽ പ്രതിദിനം 24 ഡയാലിസിസ് നടത്താൻ സൗകര്യമുണ്ട്. പ്രതിദിനം 10,000 ലിറ്റർ മലിനജലം ശുദ്ധീകരിക്കാനാകുന്ന ആധുനിക പ്ലാന്റാണ് ഇവിടെ നിർമിക്കുന്നത്. പുനരുപയോഗം ചെയ്യാൻ കഴിയുന്ന വിധത്തിലുള്ള നൂതന അൾട്രാഫിൽട്രേഷൻ ടെക്നോളജി ഉപയോഗിച്ചാണ് പ്ലാന്റ് നിർമിക്കുന്നത്. ഗവണ്മെന്റ് അക്രഡിറ്റഡ് ഏജൻസിയായ ഐആർടിസിക്കാണ് നിർമാണ ചുമതല. വാർത്താ സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ, ഡോ. അബൂബക്കർ തയ്യിൽ, ഹംസ പാലൂർ, കുറ്റീരി മാനുപ്പ, ആശുപത്രി സൂപ്രണ്ട് എൽ. ഷീനാലാൽ, ആർഎംഒ ഡോ. ദീപക് കെ. വ്യാസ്, എ.കെ. നാസർ, ഡോ. റൗഫ് തുടങ്ങിയവർ പങ്കെടുത്തു.
മഞ്ചേരി മെഡിക്കൽ കോളജ് : മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി
മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് നേരിടുന്ന വിഷയങ്ങൾ സംബന്ധിച്ച് സംസ്ഥാന മനുഷ്യവകാശ കമ്മീഷന് പരാതി നൽകി. പൊതുപ്രവർത്തകനായ എലന്പ്ര തേനത്ത് മുഹമ്മദ് ഫൈസിയാണ് പരാതി നൽകിയത്. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് പ്രതിദിനം നിരവധി രോഗികൾ എത്തുന്ന ആശുപത്രിയിൽ നെഫ്രോളജി ഒ.പി പ്രവർത്തിക്കുന്നത് ബുധനാഴ്ച മാത്രമാണ്. ആഴ്ചയിൽ ഒരു ദിവസം മാത്രം പ്രവർത്തിക്കുന്ന ഒപിയിൽ 60 രോഗികൾക്ക് മാത്രമാണ് ചികിത്സ ലഭിക്കുന്നത്. അതിന്റെ പത്തിരട്ടിയോളം രോഗികൾ എത്തുന്നുണ്ടെങ്കിലും അവശേഷിക്കുന്നവർക്ക് ചികിത്സ ലഭിക്കണമെങ്കിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ന്യൂറോളജി വിഭാഗത്തിലെ സ്ഥിതിയും വിഭിന്നമല്ല. ചൊവ്വാഴ്ച മാത്രം ഒപിയുള്ള ഇവിടെ ചികിത്സ 50 രോഗികൾക്കായി നിജപ്പെടുത്തിയിരിക്കുന്നു. എക്സ് റേ, സ്കാനിംഗ് എന്നിവക്കായി 200 മീറ്റർ അകലെയുള്ള ബ്ലോക്കിലേക്ക് രോഗികളെ കൊണ്ടുപോകേണ്ടി വരുന്നുവെന്നതാണ് മറ്റൊരു ദുരവസ്ഥ. അപകടങ്ങളിലും മറ്റും സാരമായി പരിക്കുപറ്റിയവരെയും അത്യാഹിത വിഭാഗത്തിലെയും വാർഡിലെയും രോഗികൾക്കും അംഗപരിമിതർക്കും ഈ ദുരിതം അനുഭവിക്കേണ്ടി വരുന്നു. അകലെയുള്ള ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന റേഡിയോളജിയിലെത്താൻ മേൽക്കൂരയില്ലാത്ത സ്ഥലത്തുകൂടെ രോഗിയെ സ്ട്രെച്ചറിൽ കിടത്തിയോ വീൽച്ചെയർ തള്ളിയോ പോകേണ്ടി വരുന്നു .തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.
വനിതകൾക്കായി കംപ്യൂട്ടർ പരിശീലനം
രാമപുരം: മഞ്ഞളാംകുഴി അലി എംഎൽഎയുടെ സ്ത്രീശാക്തീകരണ പരിപാടിയുടെ ഭാഗമായി രാമപുരം ജെംസ് കോളജിന്റെ സഹകരണത്തോടെ വനിതകൾക്കായി സ്മാർട്ട്ഫോണും കന്പ്യൂട്ടറും ഉപയോഗിക്കുന്നതിന് പരിശീലനം സംഘടിപ്പിച്ചു. മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈൻ പർച്ചേസിംഗ്, ഇന്റർനെറ്റ് സുരക്ഷ, ഓണ്‍ലൈൻ ബാങ്കിംഗ്, സർക്കാർ സേവനങ്ങൾ ഉപയോഗപ്പെടുത്തൽ, സോഷ്യൽ മീഡിയയുടെ ഉപയോഗം തുടങ്ങിയ നൂതന വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു പരിശീലനം നൽകിയത്. ജെംസ് കോളജ് അസിസ്റ്റന്റ് പ്രഫ. ബിൻഷാദ് കളത്തിങ്ങൽ, പി.കെ. അനൂസ് ബാബു എന്നിവർ ക്ലാസുകളെടുത്തു. മണ്ഡലത്തിനകത്തും പുറത്തുമുള്ള വനിതകൾ പങ്കെടുത്തു. കോളജ് വൈസ് ചെയർമാൻ എം. വാസുദേവൻ, വൈസ് പ്രിൻസിപ്പൽ നവാസ്, ഐക്യുഎസി കോ ഓർഡിനേറ്റർ ഡോ. ഫിനോസ്, പ്രോഗ്രാം കോ ഓർഡിനേറ്റർ ലത്തീഫ് അസ്ലം എന്നിവർ പ്രസംഗിച്ചു. വരും ദിവസങ്ങളിലും ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് എംഎൽഎ അറിയിച്ചു.
മലപ്പുറം കോർപ്പറേഷനാക്കണം: ലെൻസ്ഫെഡ്
മലപ്പുറം: ജില്ലയുടെ ആസ്ഥാന നഗരസഭയായ മലപ്പുറം നഗരസഭയെ സമീപ പഞ്ചായത്തുകളായ കൂട്ടിലങ്ങാടി, പൂക്കോട്ടൂർ, ഒതുക്കുങ്ങൽ, കോഡൂർ എന്നിവയെ ചേർത്ത് മലപ്പുറം കോർപ്പറേഷനാക്കി മാറ്റണമെന്ന് ലെൻസ്ഫെഡ് മലപ്പുറം യൂണിറ്റ് ആവശ്യപ്പെട്ടു. ജില്ലയിലെ പ്രധാന നദികളിൽപ്പെട്ട ചാലിയാറിനെയും കടലുണ്ടി പുഴയെയും ബന്ധിപ്പിച്ച് എടവണ്ണയിൽ നിന്ന് ആനക്കയത്തേക്ക് ടണലുണ്ടാക്കി രണ്ട് പുഴയിലും വെള്ളം നിലനിർത്തുവാൻ നടപടികൾ സ്വീകരിക്കണം. ഏറ്റവും ജനസാന്ദ്രത കൂടിയ ജില്ലയായ മലപ്പുറം ജില്ലയിൽ ജില്ലാ ആസ്ഥാനത്തും മറ്റു പ്രധാനപ്പെട്ട അഞ്ച് സ്ഥലങ്ങളിലും പുതിയ ജനറൽ ആശുപത്രി ഉണ്ടാക്കുന്നതിന് നടപടി സ്വീകരിക്കണം. ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന മഞ്ചേരി, പരപ്പനങ്ങാടി, തിരൂർ റോഡുകൾ 20 മീറ്റർ വീതികൂട്ടി ഗതാഗത സൗകര്യം ഒരുക്കണമെന്നും ലെൻസ്ഫെഡ് ആവശ്യപ്പെട്ടു. ജില്ലയുടെ സമഗ്ര വികസനം നടപ്പാക്കുന്നതിന് തൊഴിൽ സംരംഭങ്ങൾ കണ്ടെത്തുന്നതിനും വരുമാനമാർഗങ്ങൾ കണ്ടെത്തുന്നതിനും ജില്ലക്കൊരു സമഗ്ര വികസന പ്ലാനും വിഷൻ 2030 നടപ്പാക്കമെന്നും യോഗം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. എം. ശിഹാബ്, എ. ജാഫറലി, നിഷാദ് എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരിയിൽ നിപ: ഒന്‍പത് വാർഡുകൾ കണ്ടെയ്മെന്റ് സോണുകളായി
മലപ്പുറം: വളാഞ്ചേരി നഗരസഭയിലെ രണ്ടാം വാർഡിൽ നാൽപ്പത്തിരണ്ടുകാരിക്ക് നിപ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നാലു തദ്ദേശ സ്ഥാപനങ്ങളിലെ ഒന്‍പത് വാർഡുകൾ കണ്ടെയ്മെന്റ് സോണുകളായി കളക്ടർ വി.ആർ. വിനോദ് പ്രഖ്യാപിച്ചു. വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ തോണിക്കൽ (ഡിവിഷൻ 1), താണിയപ്പൻകുന്ന് (ഡിവിഷൻ 2), കക്കാട്ടുപാറ (ഡിവിഷൻ 3), കാവുംപുറം (ഡിവിഷൻ 4), മാറാക്കര പഞ്ചായത്തിലെ മജീദ് കണ്ട് (വാർഡ് 9), മലയിൽ (വാർഡ് 11), നീരടി (വാർഡ് 12), എടയൂർ പഞ്ചായത്തിലെ വലാർത്തപടി (വാർഡ് 17), ആതവനാട് ഗ്രാമപഞ്ചായത്തിലെ കരിപ്പോൾ (വാർഡ് 6) എന്നിവയാണ് കണ്ടെയ്മെന്റ് സോണുകളാക്കിയത്. രോഗവ്യാപനം തടയാനും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതപ്പെടുത്താനുമാണ് ഈ വാർഡുകളെ കണ്ടെയ്മെന്റ് സോണുകളാക്കിയത്. ആരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷമാണ് തീരുമാനം. കണ്ടെയ്ൻമെന്റ് സോണുകളാക്കിയ സ്ഥലങ്ങളിൽ പൊതുജനങ്ങൾ കൂട്ടം കൂടാൻ പാടില്ല. ഈ പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളുവെന്നും മദ്രസകൾ, അങ്കണവാടികൾ എന്നിവ പ്രവർത്തിപ്പിക്കുവാൻ പാടുള്ളതല്ലെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. എന്നാൽ വ്യാപാര സ്ഥാപനങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ മെഡിക്കൽ സ്റ്റോറുകൾ ഉൾപ്പെടില്ല. ഈ വാർഡുകൾക്ക് പുറമെ ജില്ലയിലെ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം. പൊതുജനങ്ങൾ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കണം. പൊതുജനങ്ങൾ പുറത്തിറങ്ങുന്ന സമയത്തും യാത്രകളിലും മറ്റും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. ട്യൂഷൻ സ്ഥാപനങ്ങളിൽ അധ്യാപകരും വിദ്യാർഥികളും നിർബന്ധമായും മാസ്ക് ധരിച്ചിക്കണം. കൂടിച്ചേരലുകൾ പരമാവധി കുറച്ച് സാമൂഹിക അകലം പാലിക്കണം. പനി തുടങ്ങിയ രോഗലക്ഷണങ്ങൾ കാണുന്ന സമയത്ത് സ്വയം ചികിത്സിക്കാതെ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടണം. പക്ഷികൾ, വവ്വാലുകൾ, മറ്റ് ജീവികൾ കടിച്ചതോ ഫലവൃക്ഷങ്ങളിൽ നിന്ന് താഴെ വീണ് കിടക്കുന്നതോ ആയ പഴങ്ങൾ യാതൊരു കാരണവശാലും കഴിക്കരുത്. പഴം, പച്ചക്കറികൾ എന്നിവ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പനി. ഛർദ്ദി മറ്റ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്ന പക്ഷം രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശം തേടേണ്ടതും ഇവ പകരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കിൽ 0483 2736320, 0483 2736326 എന്നീ നന്പറുകളിൽ വിളിച്ച് അറിയിക്കേണ്ടതുമാണ്. ജില്ലയിൽ നടന്നുവരുന്ന ഉത്സവങ്ങൾ, മേളകൾ എന്നിവയോടനുബന്ധിച്ചുള്ള പ്രദർശന മേളകളിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്പോൾ മാസ്ക് ധരിച്ചും അണുവിമുക്തമാക്കിയിട്ടും മാത്രമേ ജനങ്ങളെ പ്രവേശിപ്പിക്കുന്നുള്ളൂവെന്ന് സംഘാടകർ ഉറപ്പ് വരുത്തണം. ആശുപത്രികളിൽ രോഗികളെ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കണം. ജനങ്ങൾ സഹകരിക്കണമെന്നും ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും കളക്ടർ നിർദേശം നൽകി.
ലഹരിക്കടത്ത് തടയാൻ ശ്രമിച്ച എസ്ഐയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
പൊന്നാനി: ലഹരിക്കടത്ത് തടയാൻ ശ്രമിച്ച എസ്ഐയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വെളിയംകോട് എസ്ഐ പടിയിൽ താമസിക്കുന്ന കൊളത്തേരി സാദിഖ്(30)നെയാണ് അന്വേഷണസംഘം കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറിൽ പൊന്നാനിയിലാണ് കേസിനാസ്പദമായ സംഭവം. ബംഗളൂരുവിൽ നിന്ന് മയക്കുമരുന്നുമായി യുവാക്കൾ കാറിൽ വരുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് പൊന്നാനി പോലീസ് കാർ തടഞ്ഞു പരിശോധിക്കാൻ ശ്രമിക്കുന്പോഴാണ് പൊന്നാനി എസ്ഐയെ വാഹനമിടിച്ച് പരിക്കേൽപിച്ച ശേഷം സംഘം രക്ഷപ്പെട്ടത്. സംഭവത്തിൽ കാറോടിച്ച മുഖ്യപ്രതിയായ സാദിഖിനെ ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം പൊന്നാനി എസ്ഐ യാസിർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, അഭിലാഷ്, എസ്. പ്രശാന്ത് കുമാർ, സിവിൽ പോലീസ് ഓഫീസർമരായ മഹേഷ് മോഹൻ, കൃപേഷ്, ശ്രീരാജ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് വെളിയംകോട് നിന്ന് പിടികൂടിയത്. അടിപിടി, പിടിച്ചുപറി, വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായാണ് സാദിഖ്. ഒരു മാസം മുന്‍പാണ് തവനൂർ സെൻട്രൽ ജയിലിൽ നിന്ന് ഇയാൾ പുറത്തിറങ്ങിയത്. മലപ്പുറം ജില്ലയിൽ ലഹരി, അക്രമ കേസുകളിൽ ഉൾപ്പെട്ട സ്ഥിരം ക്രിമിനലുകളായ പ്രതികൾക്കെതിരെ എസ്പി ആർ. വിശ്വനാഥ് നൽകിയ റിപ്പോർട്ട് പ്രകാരമാണ് കളക്ടർ കാപ്പ ചുമത്തി ഉത്തരവിറക്കിയത്. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിൽ ആറ് മാസത്തേക്ക് കരുതൽ തടങ്കലിലാക്കി.
നിലന്പൂർ ബൈപാസ് ഇരകൾക്ക് ഉടൻ തുക ലഭ്യമാക്കും: മന്ത്രി കെ.എൻ. ബാലഗോപാൽ
നിലന്പൂർ: നിലന്പൂർ ബൈപാസ് നിർമാണത്തിന് അനുവദിച്ച നഷ്ടപരിഹാര തുക ഭൂവുടമകൾക്ക് കാലതാമസം കൂടാതെ വിതരണം ചെയ്യുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ. ബൈപ്പാസ് കൂട്ടായ്മ ഭാരവാഹികളുമായി സംസാരിച്ച ശേഷം വാർത്താ സമ്മേളനത്തിലാണ് മന്ത്രിയുടെ ഉറപ്പ്. എത്രയും പെട്ടെന്ന് ഭൂവടമകൾക്ക് പണം നൽകാനുള്ള നടപടി സീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ അനുവദിച്ച തുക ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടാണ് നിലന്പൂർ റസ്റ്റ് ഹൗസിൽ മന്ത്രിയെ നേരിൽ കണ്ട ബൈപ്പാസ് കൂട്ടായ്മ അംഗങ്ങൾ ആവശ്യം ഉന്നയിച്ചത്. തങ്ങളുടെ ജീവിത ദുരിതവും മന്ത്രിക്ക് മുന്നിൽ അവർ ഉന്നയിച്ചു. തുക അനുവദിച്ച മന്ത്രിക്ക് ബൈപാസ് ജനകീയ കൂട്ടായ്മ ഭാരവാഹികൾ മെമന്റോയും നൽകി. എൽഡിഎഫ് നിലന്പൂർ മണ്ഡലം കമ്മിറ്റിയും ബൈപ്പാസിന് തുക അനുവദിച്ചതിന് മന്ത്രിക്ക് മെമന്റോ നൽകി. നിലന്പൂർ ബൈപ്പാസ് നിർമാണത്തിന് 227.18 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. നിലന്പൂർ ജ്യോതിപ്പടി മുതൽ മുക്കട്ട വരെയും മുക്കട്ട മുതൽ വെളിയംതോട് വരെയും രണ്ടുഘട്ടമായാണ് ബൈപ്പാസ് റോഡ് നിർമിക്കുക. പദ്ധതിക്കായി 10.66 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. നിലന്പൂർ പട്ടണത്തിലെ തിരക്കുകൾ കുറയ്ക്കാനും സംസ്ഥാനപാതയിലെ ഗതാഗത തടസം ഒഴിവാക്കാനും നിലന്പൂർ ബൈപാസ് സഹായിക്കും. കേരളത്തിലെ പ്രധാനപ്പെട്ട സംസ്ഥാന പാതകളിൽ ഒന്നാണിത്. തമിഴ്നാട്ടിലേക്കുള്ള ടൂറിസ്റ്റുകളുടെ യാത്രയ്ക്കും മറ്റും ഈ പാത കാര്യമായി ഉപയോഗിക്കപ്പെടും. പി.വി. അബ്ദുൾ വഹാബ് എംപി, നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം, ബൈപ്പാസ് കൂട്ടായ്മ പ്രതിധികളായ കെ.പി. ഉമ്മർ, ജെയിംസ് മയ്യന്താനി, എൽഡിഎഫ് പ്രതിനിധികളായ ഇ.പത്മാക്ഷൻ, എം. മുജീബ് റഹ്മാൻ, പരുന്തൻ നൗഷാദ്, സ്കറിയ ക്നാതോപ്പിൽ, പറാട്ടി കുഞ്ഞാൻ തുടങ്ങിയവരും പങ്കെടുത്തു. നിലന്പൂർ ബൈപ്പാസ് നിർമാണം പദ്ധതിക്ക് നടപടി തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ടായി. 1996 ൽ ഭൂമി ഏറ്റെടുക്കൽ തുടങ്ങി. 1998ൽ വിജ്ഞാപനം ഇറങ്ങിയ ഈ പദ്ധതി ദിർഘകാലമായി നടപ്പാകാതെ കിടക്കുകയായിരുന്നു. 2023 ഓഗസ്റ്റിലാണ് ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ചും മറ്റുമുള്ള ആഘാതപഠന റിപ്പോർട്ട് വന്നത്.
കരിന്പുഴയിൽ യുവാവ് മുങ്ങിമരിച്ചു
നിലന്പൂർ: കരിന്പുഴയുടെ ഏനാന്തി പുല്ലഞ്ചേരി ഭാഗത്ത് യുവാവ് മുങ്ങി മരിച്ചു. പാത്തിപ്പാറ പുത്തൻപുരയിൽ ജയേഷ് (അപ്പൂസ്-34) ആണ് ഇന്നലെ ഉച്ചക്ക് 2.30 തോടെ കരിന്പുഴ ഏനാന്തി പാലത്തിന് സമീപം വാഴത്തോപ്പ് കുളിക്കടവിൽ മുങ്ങി മരിച്ചത്. കുളിക്കുന്നതിനിടയിൽ പുഴയിലെ വേരുകൾക്കിടയിൽ കാൽ കുടുങ്ങിയതാണ് അപകടകാരണമെന്ന് പറയുന്നു. കൂടെ രണ്ട് പേരുണ്ടായിരുന്നു. ഇവരുടെയും നാട്ടുകാരുടെയും സഹായത്തോടെ ജയേഷിനെ പുറത്തെടുത്ത് ഉടൻ നിലന്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നിലന്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: സുധീഷ. മകൻ: ആദിത്യ ദർശൻ. അച്ഛൻ: ശശി. അമ്മ: ജയ.
പട്ടികജാതി വിദ്യാർഥികൾക്ക് പ്രീമെട്രിക് ഹോസ്റ്റൽ ഒരുങ്ങുന്നു
പെരിന്തൽമണ്ണ: പട്ടികജാതി വിദ്യാർഥികൾക്ക് ഇനി സ്വന്തമായി പ്രീമെട്രിക് ഹോസ്റ്റൽ. 2015 ൽ ഭരണാനുമതി ലഭിക്കുകയും 2019 ൽ കെട്ടിട നിർമാണം ആരംഭിക്കുകയും ചെയ്ത ഹോസ്റ്റൽ തച്ചിങ്ങനാടത്താണ്. 1.15 കോടി തുക ഉപയോഗിച്ച് കെട്ടിടത്തിന്റെ ആദ്യഘട്ട നിർമാണം തുടങ്ങിയിരുന്നു. ലഭ്യമായ ഫണ്ട് തീർന്നതിനാൽ നിർമാണം നിലച്ചു. പിന്നീട് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടൽ മൂലവും ജില്ലാ പട്ടികജാതി വികസന ഓഫീസറുടെ സഹകരണത്തോടെയും കെട്ടിട നിർമാണം പൂർത്തീകരിക്കുന്നതിന് മൂന്നരക്കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. ഇതോടെ പ്രീമെട്രിക് ഹോസ്റ്റൽ കെട്ടിടം സജ്ജമാകും.
മഞ്ചേരിയിൽ മോക്ഡ്രിൽ നടത്തി
മഞ്ചേരി: ഇന്ത്യ-പാക് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് നിർദേശ പ്രകാരം രാജ്യത്തെ വിവിധ കേന്ദ്രങ്ങൾക്കൊപ്പം മഞ്ചേരിയിലും മോക്ഡ്രിൽ സംഘടിപ്പിച്ചു. ഫയർഫോഴ്സ്, പോലീസ്, സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലെ മേധാവികളുടെയും യോഗം ചേർന്നതിന്റെ അടിസ്ഥാനത്തിലാണ് ഫയർഫോഴ്സും പോലീസും ചേർന്ന് റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ മോക്ഡ്രിൽ സംഘടിപ്പിച്ചത്. വൈകീട്ട് നാലു മണിയോടുകൂടി കച്ചേരിപ്പടിയിൽ അപായ സൈറണ്‍ മുഴക്കുകയും പ്രതീകാത്മകമായി മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ ആളുകളെ സ്ട്രെച്ചറിൽ എടുത്ത് ആംബുലൻസിൽ കയറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയും ചെയ്തു. മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങിയതോടെ എല്ലാ ഓഫീസുകളിലും ആളുകളെ അകത്തേക്ക് കയറ്റി വാതിലുകൾ അടക്കുകയും ലൈറ്റ്, ഫാൻ എന്നിവ ഓഫ് ചെയ്ത് അടുത്ത സൈറണ്‍ മുഴങ്ങുന്നതുവരെ പുറത്തിറങ്ങാതിരിക്കുകയും ചെയ്തു. ആൾക്കൂട്ടം കുടുതലായി വരുന്ന മാളുകൾ, പെട്രോൾ പന്പുകൾ എന്നിവടങ്ങളിൽ ജനങ്ങളെ നിയന്ത്രിക്കുകയും പെട്രോൾ പന്പുകൾ 30 മിനിട്ട് പ്രവർത്തനം നിർത്തിവയ്ക്കുകയും ചെയ്തു. താലൂക്കിന് കീഴിലെ വില്ലേജ് ഓഫീസുകളിലും ഇത്തരം പ്രവർത്തനങ്ങളോടെ മോക്ഡ്രിൽ സംഘടിപ്പിച്ചു.
റോഡുകൾ ശോച്യാവസ്ഥയിൽ; കളക്ടർക്ക് നിവേദനം നൽകി
പെരിന്തൽമണ്ണ: ആലിപ്പറന്പ് പഞ്ചായത്തിലുൾപ്പെടുന്ന പള്ളിക്കുന്ന് മുതൽ കാളിക്കടവ് വരെയും ഹൈസ്കൂൾപടി മുതൽ വില്ലേജ്പടി വരെയുമുള്ള രണ്ട് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക ആക്ഷൻ കൗണ്‍സിൽ ഭാരവാഹികൾ കളക്ടർക്ക് നിവേദനം നൽകി. തദ്ദേശ സ്ഥാപനങ്ങളും സർക്കാരും തുടരുന്ന അവഗണനയിൽ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് നിവേദനം നൽകിയത്. ആലിപ്പറന്പ് പഞ്ചായത്തിലെ മൂന്നു വാർഡുകളിൽ ഉൾപ്പെടുന്ന എട്ട് മീറ്റർ വീതിയുള്ള പള്ളിക്കുന്ന് മുതൽ കാളിക്കടവ് വരെ ഒന്നര കിലോമീറ്റർ ഭാഗവും ഹൈസ്കൂൾപടി മുതൽ വില്ലേജ്പടി വരെ ഒന്നര കിലോമീറ്റർ ഭാഗവുമാണ് തകർന്നിരിക്കുന്നത്. മഴ തുടങ്ങിയാൽ ഇതുവഴിയുള്ള ബസ്, ഓട്ടോ സർവീസ് ഉൾപ്പെടെ മുടങ്ങും. ഇക്കാര്യങ്ങളിൽ ഇടപെടണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പെരിന്തൽമണ്ണയിലെത്തിയ ഘട്ടത്തിൽ നാട്ടുകാർ വിഷയം ഉന്നയിച്ചെങ്കിലും പരിഹാരമുണ്ടായില്ല. പഞ്ചായത്ത് ആസ്തി രേഖയിലുള്ള റോഡിന് പഞ്ചായത്തിൽ നിന്ന് തുക ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതിലാണ് മറ്റു വകുപ്പുകളെ സമീപിക്കുന്നതെന്നും ആക്ഷൻ കൗണ്‍സിൽ അംഗങ്ങൾ പറഞ്ഞു. ആലിപ്പറന്പ് ഹൈസ്കൂളിൽ ചേർന്ന യോഗ തീരുമാന പ്രകാരമാണ് ജില്ലാ കളക്ടർ ഉൾപ്പെടെ ഉള്ളവരെ പരാതിയുമായി സമീപിക്കാൻ തീരുമാനിച്ചത്. നടപടിയില്ലാത്തപക്ഷം പ്രദേശത്തെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭ, നിസഹകരണ, ബഹിഷ്കരണ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ആക്ഷൻ കൗണ്‍സിൽ ഭാരവാഹികൾ പറഞ്ഞു. ആർഡിഒയ്ക്കും കത്ത് നൽകി. ആക്ഷൻ കൗണ്‍സിൽ ചെയർമാൻ കെ. രാമചന്ദ്രൻ, കണ്‍വീനർ ടി. മുഹമ്മദ് എന്ന മാനാജി, ട്രഷറർ പി. പ്രസേനൻ, ജയരാജൻ, സുകുമാരൻ, സജീവ്, മുഹമ്മദുകുട്ടി, മുഹമ്മദലി, കുഞ്ഞിപ്പ, മണി എന്ന സുന്ദരൻ എന്നിവരടങ്ങുന്ന സംഘമാണ് കളക്ടർക്ക് നിവേദനം നൽകിയത്.
ചെറയക്കോട് പാലം പ്രവൃത്തി ഉടൻ ആരംഭിക്കും
എടപ്പറ്റ: എടപ്പറ്റ, തുവൂർ പഞ്ചായത്ത് നിവാസികളുടെ ഏറെക്കാലത്തെ ആവശ്യമായ ചെറയക്കോട് പാലത്തിന്റെ പ്രവൃത്തി ഉടൻ തുടങ്ങും. ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം നിർദിഷ്ട സ്ഥലം സന്ദർശിച്ചു. എൻഎച്ച് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അടക്കമുള്ള ഉദ്യോഗസ്ഥർ, നിർമാണം ഏറ്റെടുത്ത എബിഎം കണ്‍സ്ട്രക്ഷൻ ഭാരവാഹികൾ, പഞ്ചായത്ത് അംഗങ്ങളായ എൻപി.മുഹമ്മദലി, ചാലിൽ ശബ്ന, രമ്യാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി സ്ഥിതിഗതി വിലയിരുത്തി. എടപ്പറ്റ-തുവൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഒലിപ്പുഴക്കു കുറുകെ ചെറയക്കോട് കടവിൽ നിർമിക്കുന്ന പാലത്തിന് സേതുബന്ധൻ (സെൻട്രൽ റോഡ് ഇൻ ഫ്രാസ്ട്രക്ചർ ഫണ്ട്) പദ്ധതിയിൽ 12.50 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. പദ്ധതി പ്രകാരം നിർമാണത്തിനുള്ള സ്ഥലം ഏറ്റെടുക്കുന്നതിനും സ്ഥലത്തെ വൈദ്യുതി പോസ്റ്റുകൾ, മരങ്ങൾ തുടങ്ങിയ തടസങ്ങൾ നീക്കുന്നതിനുമുൾപ്പെടെയുള്ള ചെലവ് സംസ്ഥാന സർക്കാർ വഹിക്കണം. കഴിഞ്ഞ ജൂണിലാണ് പാലത്തിന് ഭരണാനുമതി ലഭിച്ചത്. 2021-22 സംസ്ഥാന ബജറ്റിൽ എട്ടു കോടി രൂപ പാലം നിർമാണത്തിന് വകയിരുത്തിയെങ്കിലും സ്ഥലപരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയായപ്പോൾ 9.73 കോടി രൂപ വേണ്ടി വന്നു. നാല് സ്പാനോടു കൂടി 65 മീറ്റർ നീളവും ഏഴര മീറ്റർ വീതിയുമുള്ളതായിരിക്കും പാലം. ഒന്നര മീറ്റർ വീതിയിൽ നടപ്പാതയുമൊരുക്കും. നാഷണൽ ഹൈവേ അഥോറിറ്റിക്കാണ് നിർമാണച്ചുമതല. എടപ്പറ്റ പഞ്ചായത്തിലെ നാല്, അഞ്ച് തൂവൂർ പഞ്ചായത്തിലെ 12-ാം വാർഡുകളുമടങ്ങുന്ന പ്രദേശമാണ് ചെറക്കോട്. പുഴയുടെ ഇരുഭാഗത്തും റോഡുകൾ ഉണ്ടെങ്കിലും പുഴ തടസമായതിനാൽ 12 കിലോ മീറ്റർ വരെ ചുറ്റി വേണം ഇരുപ്രദേശത്തുള്ളവർക്കും യാത്ര ചെയ്യാൻ. പാലം യാഥാർഥ്യമായാൽ ഇത് രണ്ടര കിലോമീറ്ററായി ചുരുങ്ങും.
പെരിന്തൽമണ്ണയിൽ മഴക്കാല പൂർവ ശുചീകരണം ശക്തമാക്കും
പെരിന്തൽമണ്ണ: നഗരസഭയിൽ മഴക്കാലപൂർവ രോഗപ്രതിരോധ ശുചീകരണ, മാലിന്യ പരിപാലന കർമ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി കൗണ്‍സിൽ യോഗം ചേർന്നു. 15 നകം വാർഡുകളിൽ ശുചീകരണ കമ്മിറ്റികൾ ചേരും. വെള്ളക്കെട്ടുകൾ, മറ്റു മാലിന്യം കെട്ടികിടക്കക്കുന്ന സ്ഥലങ്ങൾ, തടസമുള്ള ഡ്രൈനേജ് എന്നിവയുണ്ടെങ്കിൽ അത്തരം സ്ഥലങ്ങൾ കണ്ടെത്തി അടിയന്തരമായി വൃത്തിയാക്കും. മുനിസിപ്പൽതല ശുചീകരണം, പൊതുസ്ഥലങ്ങൾ, പൊതുജലാശയങ്ങൾ എന്നിവ ജനകീയ സഹകരണത്തോടെ 18 നും വാർഡ്തലത്തിൽ ആരോഗ്യശുചിത്വ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ ഓടകൾ, റോഡ് അരികുകൾ, പൊതുകുളങ്ങൾ, പൊതുകിണർ എന്നിവിടങ്ങളിൽ 19 മുതൽ 25 വരെയും ശുചീകരണം നടക്കും. ഗാർഹികതല ശുചീകരണം, സ്ഥാപനതല ശുചീകരണം, ജലജന്യരോഗങ്ങൾ തടയുന്നതിന്റെ ഭാഗമായ ക്ലോറിനേഷൻ പ്രവർത്തനങ്ങൾ, പരിസ്ഥിതി ദിനാചരണം, സ്കൂളുകളുടെ സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്തുന്ന പരിശോധന, ഗൃഹസന്ദർശനവും ബോധവത്കരണ നോട്ടീസ് വിതരണം തുടങ്ങി ദുരന്തനിവാരണ പ്രവൃത്തികൾ ഉൾപ്പെടെയുള്ളവ നടപ്പാക്കാനും യോഗം തീരുമാനിച്ചു.
കേന്ദ്ര സർക്കാർ വർഗീയ ചേരിതിരിവുണ്ടാക്കുന്നു: സിപിഐ
പെരിന്തൽമണ്ണ: രാജ്യത്ത് വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണമെന്ന് സിപിഐ മണ്ഡലം കമ്മിറ്റി യോഗം വിലയിരുത്തി. സിപിഐ പെരിന്തൽമണ്ണ മണ്ഡലം സമ്മേളനം സംസ്ഥാന എക്സിക്യുട്ടീവ് മെംബർ വി. ചാമുണ്ണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം അജിത്ത് കൊളാടി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ബാലകൃഷ്ണൻ, ജില്ലാ കൗണ്‍സിൽ അംഗം എം.എ. അജയകുമാർ, കിസാൻസഭ നേതാവ് തുളസിദാസ് മേനോൻ, പി. സുബ്രഹ്മണ്യൻ, പി. പ്രമീള എന്നിവർ പ്രസംഗിച്ചു. ഇ. പ്രകാശൻ ആനമങ്ങാട് സെക്രട്ടറിയായി 13 അംഗ മണ്ഡലം കമ്മറ്റിയെ തെരഞ്ഞെടുത്തു.
പനങ്ങാങ്ങര 38- മേക്കുളന്പ റോഡ് നവീകരിച്ചു
പുഴക്കാട്ടിരി: ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ നിന്ന് 15 ലക്ഷം രൂപ വകയിരുത്തി നവീകരിച്ച പനങ്ങാങ്ങര 38 - മേൽക്കുളന്പ റോഡ് മഞ്ഞളാംകുഴി അലി എംഎൽഎ നാടിന് സമർപ്പിച്ചു. പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് അധ്യക്ഷ ചക്കച്ചൻ ഉമ്മുകുൽസു അധ്യക്ഷത വഹിച്ചു. വാർഡ് മെംബറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മൂസക്കുട്ടി, വികസന സ്ഥിരം സമിതി ചെയർപേഴ്സണ്‍ കദീജബീവി, സക്കീർ ഹുസൈൻ, പൂളക്കൽ ആത്തിക, റജീന, പാലപ്ര മൈമൂന, കെ.പി. റംല, അലി ആലിക്കൽ, സക്കീർ മേലേടത്ത്, നാസർ കുഴിക്കാട്ടിൽ എന്നിവർ പങ്കെടുത്തു. 35 വർഷത്തിനു ശേഷം മലപ്പുറം സഹകരണ ആശുപത്രിയിൽ നിന്ന് വിരമിച്ച നഴ്സ് കുഞ്ഞിമ്മയെയും ഏറ്റവും മികച്ച ഒന്നാം ക്ലാസ് അധ്യാപികയായി സംസ്ഥാന മികവഴക് അവാർഡ് ലഭിച്ച എ.പി. പ്രസന്നയെയും ചടങ്ങിൽ ആദരിച്ചു.
വോട്ടർ പട്ടികയിൽ പരാതികളുണ്ടെങ്കിൽ അപ്പീൽ നൽകാം
മലപ്പുറം: വോട്ടർ പട്ടികയിൽമേൽ പരാതികൾ ഉണ്ടെങ്കിൽ അപ്പീൽ നൽകാമെന്ന് ചീഫ് ഇലക്ട്രൽ ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ പറഞ്ഞു. 263 ബൂത്ത് ലെവൽ ഓഫീസർമാർ (ബിൽഒ) വീടുകൾതോറും നടത്തിയ ഫീൽഡ് സർവേയ്ക്ക് ശേഷം കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളും കരട് വോട്ടർ പട്ടിക പരിശോധിക്കുന്നതിനായി 789 ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിച്ചു. അവകാശവാദങ്ങളും എതിർപ്പുകളും പരിഹരിച്ച ശേഷം അന്തിമ വോട്ടർ പട്ടിക അസിസ്റ്റന്റ് ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർ ഇക്കഴിഞ്ഞ അഞ്ചിന് പ്രസിദ്ധീകരിക്കുകയും രാഷ്ട്രീയ പാർട്ടികൾക്കും പകർപ്പ് കൈമാറുകയും ചെയ്തിട്ടുള്ളതാണ്. 1950 ലെ ആർപി ആക്ട് പ്രകാരം ഇലക്ട്രൽ രജിസ്ട്രാർ ഓഫീസറുടെ തീരുമാനത്തിനെതിരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അപ്പീൽ നൽകാവുന്നതാണെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനത്തിൽ ആരെങ്കിലും തൃപ്തരല്ലെങ്കിൽ ചീഫ് ഇലക്ടറൽ ഓഫീസർക്ക് അപ്പീൽ നൽകാവുന്നതാണെന്നും ചീഫ് ഇലക്ട്രൽ ഓഫീസർ അറിയിച്ചു.
പോക്സോ കേസിൽ 51 കാരന് 47 വർഷം കഠിന തടവ്
പെരിന്തൽമണ്ണ: പന്ത്രണ്ട് വയസുകാരന് നഗ്ന ഫോട്ടോകളും വീഡിയോകളും കാണിച്ച് കൊടുത്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 51 വയസുകാരനെ 47 വർഷം കഠിന തടവിനും 87,000 രൂപ പിഴയടക്കുന്നതിനും കോടതി ശിക്ഷിച്ചു. മങ്കട ഉള്ളാട്ട്പടി തലാപ്പിൽ സൈതലവി (51) യെയാണ് 2023-ൽ മങ്കട പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് എസ്. സൂരജ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് വർഷവും ഒരു മാസവും അധിക കഠിന തടവനുഭവിക്കണം. പ്രതി പിഴയടക്കുന്ന പക്ഷം തുക അതിജീവിതയ്ക്ക് നൽകാനും കോടതി നിർദേശിച്ചു. കൂടാതെ നഷ്ടപരിഹാര സ്കീം പ്രകാരം മതിയായ നഷ്ടപരിഹാരം നൽകുന്നത് ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിക്ക് നിർദേശം നൽകി. മങ്കട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന പി. വിഷ്ണു ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂർ സെൻട്രൽ ജയിലിലേക്ക് അയക്കും.
ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സാധിച്ചു: മന്ത്രി വി. അബ്ദുറഹ്മാൻ
എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് മലപ്പുറത്ത് വർണാഭമായ തുടക്കം
മലപ്പുറം: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മലപ്പുറം കോട്ടക്കുന്ന് മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന, വിപണന മേളയ്ക്ക് വർണാഭമായ തുടക്കം. ഇന്നലെ വൈകീട്ട് 4.30ന് മന്ത്രി വി. അബ്ദുറഹ്മാൻ ഓണ്‍ലൈനായി ഉദ്ഘാടനം നിർവഹിച്ചു. പി. നന്ദകുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തി വിശ്വാസം ആർജിക്കാൻ ഈ സർക്കാരിന് സാധിച്ചുവെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. അതുകൊണ്ടുതന്നെയാണ് ഇടതുപക്ഷത്തിന് തുടർഭരണം നൽകാൻ കേരളത്തിലെ ജനങ്ങൾ തീരുമാനിച്ചത്. ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച് മുന്നോട്ടുപോവുകയാണ് സർക്കാരിന്റെ നയം. ഭരണത്തിന്റെ നാനാതലങ്ങളിലും മാതൃകാപരമായ മാറ്റങ്ങൾ കൊണ്ടുവന്ന സർക്കാരാണിത്. പ്രകടനപട്ടികയിൽ പറഞ്ഞ വാഗ്ദാനങ്ങൾ ഒട്ടുമിക്ക പദ്ധതികളും പാലിക്കാൻ കഴിഞ്ഞു. ഇനി വിരലിലെണ്ണാവുന്ന പദ്ധതികൾ മാത്രമാണ് പൂർത്തിയാക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. മേളയുടെ രണ്ടാം ദിനമായ ഇന്ന് രാവിലെ 10.30ന് കുടുംബശ്രീയുടെ ’ഇ- മാലിന്യത്തിലെ സംരംഭക സാധ്യത’ എന്ന വിഷയത്തിൽ മെഗാപരിശീലന പരിപാടി നടക്കും. ഉച്ചയ്ക്ക് രണ്ടിന് മോട്ടോർ വാഹന വകുപ്പിന്റെ ’റോഡു സുരക്ഷയും മാറുന്ന നിയമങ്ങളും’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. വൈകുന്നേരം ഏഴിന് നാടൻപാട്ട് കലാകാരനായ അതുൽ നറുകരയും സംഘവും നയിക്കുന്ന ഫോക് ലോർ ലൈവും അരങ്ങേറും. കഴിഞ്ഞ ഒന്‍പത് വർഷത്തെ സർക്കാരിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന മേളയാണ് കോട്ടക്കുന്നിൽ സംഘടിപ്പിക്കുന്നത്. വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ സർക്കാരിന്റെ വ്യത്യസ്ത പദ്ധതികളെക്കുറിച്ച് ജനങ്ങൾക്ക് അറിവു നൽകുന്ന രീതിയിലാണ് ക്രമീകരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എൽഇഡി വാളുകളിൽ തത്സമയ പ്രദർശനങ്ങളും വിവിധ വകുപ്പുകളുടെ സേവനങ്ങളും ഉറപ്പാക്കും. കേരളത്തിന്റെ സമഗ്ര മുന്നേറ്റങ്ങളെ അടയാളപ്പെടുത്തുന്നതും മാറുന്ന കേരളത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിയുന്നതുമാണ് വിവര പൊതുജന സന്പർക്ക വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന എന്റെ കേരളം മെഗാ എക്സിബിഷൻ. കോട്ടക്കുന്നിൽ ശീതീകരിച്ച രണ്ട് പന്തലിൽ വിപുലമായ സജ്ജീകരണങ്ങളോടെയാണ് പ്രദർശന വിപണന മേള നടക്കുന്നത്. 150 ലധികം സ്റ്റാളുകൾ, വിവിധ വകുപ്പുകളുടെ സേവനം ലഭ്യമാകുന്ന സർവീസ് സ്റ്റാളുകൾ, 2000 ചതുരശ്ര അടിയിൽ പിആർഡിയുടെ എന്റെ കേരളം ഒന്നാമത് ചിത്രീകരണം, കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കാർഷിക മേള, കുടുംബശ്രീയുടെ രുചി വൈവിധ്യങ്ങളുടെ ഭക്ഷ്യമേള, ടൂറിസം അനുഭവങ്ങൾ പുനരാവിഷ്ക്കരിക്കുന്ന ടൂറിസം വകുപ്പിന്റെ പ്രദർശനം, സാങ്കേതിക മികവ് തെളിയിക്കുന്ന കിഫ്ബിയുടെ പ്രദർശന പവലിയൻ, ഐടി വകുപ്പിന്റെയും സ്റ്റാർട്ടപ്പുകളുടെയും ടെക്നോ ഡെമോ ഏരിയ, സ്പോർട്സ് സോണ്‍, വൈവിധ്യവും വിജ്ഞാനപ്രദവുമായ സ്റ്റാളുകൾ, മിനി തിയേറ്റർ എല്ലാം സജ്ജമാക്കിയിട്ടുണ്ട്. ഏഴു ദിവസങ്ങളിലായി വിവിധ വകുപ്പുകളുടെ കാലിക പ്രസക്തമായ 13 സെമിനാറുകളും എല്ലാ ദിവസവും വൈകീട്ട് കലാപരിപാടികളും മേളയുടെ ഭാഗമായി നടക്കും. മേളയോടനുബന്ധിച്ച് കോട്ടക്കുന്നിലേക്കുള്ള ഡിടിപിസിയുടെ പ്രവേശന ടിക്കറ്റും പാർക്കിംഗ് ഫീയും ഒഴിവാക്കി പ്രവേശനം സൗജന്യമാണ്. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രദർശനം.
നിലന്പൂർ, എടക്കര സബ് ട്രഷറി ശിലാസ്ഥാപനം ഇന്ന്
എടക്കര: എടക്കര സബ്ട്രഷറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് വൈകീട്ട് 4.30ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. എടക്കര പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജയിംസ് അധ്യക്ഷത വഹിക്കും. എംപിമാരായ പ്രിയങ്ക ഗാന്ധി, പി.വി. അബ്ദുൾവഹാബ്, പി.പി. സുനീർ എന്നിവർ മുഖ്യാതിഥികളായിരിക്കും. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിലുൾപ്പെടുത്തിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. നിലന്പൂർ സബ്ട്രഷറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് വൈകീട്ട് 3.30ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. നിലന്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം അധ്യക്ഷത വഹിക്കും. എംപിമാരായ പ്രിയങ്ക ഗാന്ധി, പി.വി. അബ്ദുൽ വഹാബ്, പി.പി. സുനീർ എന്നിവർ മുഖ്യാതിഥികളായിരിക്കും.
കാപ്പ നിയമം ലംഘിച്ച പ്രതി അറസ്റ്റിൽ
പെരിന്തൽമണ്ണ: കാപ്പ നിയമം ലംഘിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയ്ക്ക് അകത്തും പുറത്തും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പട്ടിക്കാട് കണ്യാല ഓട്പറന്പിൽ അജ്മലി (26)നെ തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ മലപ്പുറം ജില്ലയിൽ ഒരു വർഷത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഉത്തരവ് ലംഘിച്ച് പ്രതി വീട്ടിൽ എത്തിയതായി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തെത്തുടർന്നാണ് അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ ഡിവൈഎസ്പി എ. പ്രേംജിത്തിന്റെ നിർദേശ പ്രകാരം മേലാറ്റൂർ സബ് ഇൻസ്പെക്ടർ എം. രമേഷ്, എഎസ്ഐ വിനോദ്, എസ്സിപിഒ രഘുനാഥൻ കുന്നപ്പള്ളി, പ്രശാന്ത് പയ്യനാട്, രാജൻ കണ്ണങ്കോട്, യൂസഫ് ഉരുണിയൻ, സിപിഒ ഷിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കണ്യാലയിൽ വച്ച് അറസ്റ്റ് ചെയ്തത്. പ്രതിയെ പെരിന്തൽമണ്ണ ജുഡീഷ്യൽ മജിസ്ട്രേറ്റ്- രണ്ട് കോടതിയിൽ ഹാജരാക്കി.
ചാലിയാർ പഞ്ചായത്തിൽ കാട്ടാന വീടിന്റെ മതിൽ തകർത്തു
നിലന്പൂർ: ചാലിയാർ പഞ്ചായത്തിൽ വീണ്ടും കാട്ടാന ആക്രമണം. വീടിന്റെ ചുറ്റുമതിൽ തകർത്തു. പഞ്ചായത്തിലെ ആനപ്പാറ വെട്ടത്ത് ജോസിന്റെ മതിലാണ് ഇന്നലെ പുലർച്ചെ 2.30 ഓടെ കാട്ടാന തകർത്തത്. വീടിന്റെ പിൻഭാഗത്തെ മതിൽ തകർത്ത് വീട്ടുമുറ്റത്തേക്കെത്തിയ കാട്ടാന പ്ലാവിലെ ചക്കകൾ വീഴ്ത്തി ഭക്ഷിച്ചാണ് മടങ്ങിയത്. അക്ബർ നെച്ചിയന്റെ പറന്പിലെ ചക്കയും ഭക്ഷിച്ചു. പ്രദേശത്തെ നാസർ പത്തുതറയുടെ പറന്പിലും കൃഷി നാശം വരുത്തിയിട്ടുണ്ട്. ആനപ്പാറ മേഖല ഏതാനും നാളുകളായി കാട്ടാന ഭീതിയിലാണ്. ജനവാസ മേഖലയിലേക്ക് നിത്യവും കാട്ടാനകൾ എത്തുന്നത് ജനങ്ങളെ ആശങ്കയിലാക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. വനം വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും കാട്ടാനകളെ ഉൾവനത്തിലേക്ക് കയറ്റി വിടണമെന്നുമാണ് ജനങ്ങളുടെ ആവശ്യം. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ നിരവധി വീടുകളുടെ ചുറ്റുമതിലുകളും ഗേറ്റുകളുമാണ് കാട്ടാനകൾ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി തകർത്തത്. ആന ഭീതിയിൽ രാത്രിയിൽ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് പ്രദേശത്തുകാർ.
കരുവാരകുണ്ട് പാലിയം ഡയാലിസിസ് സെന്റർ തുറന്നു
കരുവാരക്കുണ്ട്: കരുവാരക്കുണ്ട് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കീഴിൽ നിർമിച്ച പാലിയം ഡയാലിസിസ് സെന്റർ നാടിന് സമർപ്പിച്ചു. എ.പി.അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഒന്നര കോടിയിലധികം രൂപ ചെലവിലാണ് കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. കരുവാരക്കുണ്ട് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഇരുപതാം വാർഷികോപഹാരമായാണ് ഡയാലിസിസ് സെന്റർ ഒരുക്കിയത്. അഞ്ച് മെഷീനിന്റെ സഹായത്തോടെ ദിനംപ്രതി പത്ത് പേർക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യമുണ്ടായിരിക്കും. ജനകീയ പങ്കാളിത്തത്തോടെയും കൂട്ടായ്മകളുടെയും സുമനസുകളുടെയും സഹായത്തോടെയുമാണ് കേന്ദ്രം നിർമിച്ചിട്ടുള്ളത്. പാലിയേറ്റീവ് പ്രസിഡന്റ് സാദിഖ് പറന്പിൽ അധ്യക്ഷത വഹിച്ചു. തണൽ പ്രതിനിധി ഡോ. ഇദ്രീസ് മുഖ്യാതിഥിയായിരുന്നു. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.തങ്കമ്മു, കരുവാരക്കുണ്ട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പൊന്നമ്മ, ജില്ലാ പഞ്ചായത്തംഗം വി.പി. ജസീറ, ട്രോമാ കെയർ സംസ്ഥാന ഭാരവാഹി മൈമൂനത്ത്, കരുവാരക്കുണ്ട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ടി.ശ്രീനിവാസൻ, സ്വാഗതസംഘം ചെയർമാൻ ജോയ് ചെറിയാൻ വയലിൽ, നുഹ്മാൻ പാറമ്മൽ, പാലിയേറ്റീവ് സെക്രട്ടറി കെ.കെ. അബ്ദുൾ മജീദ്, ട്രഷറർ ടി. സലീം, പാലിയം ചെയർമാൻ ഒ.പി. അലി, ടി.ഡി. ജോയ് തുടങ്ങിയവർ പ്രസംഗിച്ചു.
അടിയന്തര സ്വഭാവമുള്ള ചികിത്സയ്ക്ക് മെഡിസെപ്പ് ആനുകൂല്യം നിഷേധിക്കാനാകില്ല: ജില്ലാ ഉപഭോക്തൃ കമ്മീഷൻ
മലപ്പുറം: അടിയന്തര സ്വഭാവമുള്ള ചികിത്സക്ക് മെഡിസെപ്പ് ആനുകൂല്യം നിഷേധിക്കാനാകില്ലെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ. പരപ്പനങ്ങാടി നെടുവയിലെ ശ്രീമന്ദിരം വീട്ടിൽ ഉണ്ണിയുടെ പരാതിയിൽ ചികിത്സാ ചെലവ് 52,817 രൂപയും നഷ്ട പരിഹാരമായി 10,000 രൂപയും കോടതി ചെലവായി 5,000 രൂപയും മെഡിസെപ് ഇൻഷ്വറൻസ് പദ്ധതി പ്രകാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. മെഡിസെപ്പ് പദ്ധതി പ്രകാരം ചികിത്സക്ക് മുന്‍പേ ഇൻഷ്വറൻസ് കന്പനിയുടെ അനുമതി വാങ്ങിയിരിക്കണമെന്നും മെഡിസെപ് പദ്ധതി ക്യാഷ്ലെസ് പദ്ധതിയാണെന്നും മുൻകൂർ അനുമതിയില്ലാതെ ചികിത്സ നടത്തിയതിനാൽ ആനുകൂല്യം നൽകാനാകില്ലെന്നും അറിയിച്ചതിനെ തുടർന്നാണ് ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകിയത്. അപകടമോ അടിയന്തര സ്വഭാവമോ ഉള്ള ചികിത്സകൾക്ക് മാത്രമേ മെഡിസെപ് പദ്ധതി പ്രകാരം ആനുകൂല്യം നൽകുവെന്നും പരാതിക്കാരന്റെ ചികിത്സാ അത്തരത്തിലുള്ളതല്ലെന്നും പറഞ്ഞാണ് ആനുകൂല്യം നിഷേധിച്ചത്. എന്നാൽ അടിയന്തര സ്വഭാവമുള്ള സാഹചര്യങ്ങളിൽ ഇൻഷ്വറൻസ് പാനലിൽ പെടാത്ത ആശുപത്രികളിലെ ചികിത്സക്കും അംഗീകൃത നിരക്കിൽ ചികിത്സാ ചെലവ് കൊടുക്കാൻ വ്യവസ്ഥയുണ്ടെന്നിരിക്കെ പരാതിക്കാരന് ചികിത്സാ ചെലവ് നൽകാൻ കന്പനിക്ക് ബാധ്യതയുണ്ടെന്ന് കമ്മീഷൻ വിധിച്ചു. ജീവനക്കാരിൽ നിന്ന് പ്രീമിയം സ്വീകരിക്കുകയും ശേഷം ഇൻഷ്വറൻസ് പദ്ധതിയുടെ ലക്ഷ്യത്തിന് അനുയോജ്യമല്ലാത്ത വിധം വ്യവസ്ഥകളെ വ്യാഖ്യാനിക്കുകയും ചെയ്യുന്നത് അനുചിതമാണ്. പരാതിക്കാരനെ അടിയന്തിര സാഹചര്യത്തിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരാതിക്കാരന്റെ രോഗത്തിനുള്ള ചികിത്സ നൽകാനുള്ള സംവിധനം ആശുപത്രിയിൽ ഉണ്ടായിരുന്നെങ്കിലും മെഡിസെപ് പദ്ധതിയുടെ പാനലിൽ ആശുപത്രിയിലെ ഈ പ്രത്യേക ചികിത്സാ വിഭാഗം ഉൾപ്പെട്ടിരുന്നില്ല. അതിനാൽ ചികിത്സാ ചെലവ് പരാതിക്കാരൻ വഹിക്കേണ്ടി വന്നു. തുടർന്നാണ് മെഡിസെപ് പദ്ധതിപ്രകാരം ആനുകൂല്യത്തിനായി ഇൻഷ്വറൻസ് കന്പനിയെ സമീപിച്ചത്. പരാതിക്കാരന്റെ ചികിത്സ അടിയന്തര സ്വഭാവമുള്ളതായിരുന്നുവെന്നു കാണിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് സഹിതമാണ് കന്പനിയെ സമീപിച്ചത്. എന്നാൽ ഇൻഷ്വറൻസ് കന്പനി അപേക്ഷ തള്ളുകയായിരുന്നു. തുടർന്നാണ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. ജീവനക്കാരുടെ ചികിത്സ മുൻനിർത്തിയുള്ള ഒരു പദ്ധതിയിലെ വ്യവസ്ഥയെ ദുർവ്യാഖ്യാനം ചെയ്യുന്നതാണ് ഇൻഷ്വറൻസ് കന്പനിയുടേത്. അതിനാൽ ഉത്തരവ് കൈപ്പറ്റി ഒരു മാസത്തിനകം വിധിപ്രകാരമുള്ള സംഖ്യ നൽകണമെന്നും വീഴ്ച വന്നാൽ ഒന്‍പത് ശതമാനം പലിശ നൽകണമെന്നും കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമ്മീഷൻ വിധിച്ചു.
നജീബ് കാന്തപുരം എംഎൽഎയുടെ ഓഫീസ് പൊന്ന്യാകുറുശിയിലേക്ക് മാറ്റി
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎൽഎയുടെ മണ്ഡലം ക്യാന്പ് ഓഫീസ് പൊന്ന്യാകുറുശിയിലേക്ക് മാറ്റി. ജൂബിലി റോഡിൽ പ്രവർത്തിച്ചിരുന്ന ഓഫീസാണ് പൊന്ന്യാകുറുശിയിലേക്ക് മാറ്റിയത്. മണ്ണാർക്കാട് റോഡിൽ പൊന്ന്യാകുറുശിയിൽ നിന്ന് ഐഎസ്എസ് റോഡിലാണ് കൂടുതൽ സൗകര്യങ്ങളോടെയുള്ള പുതിയ ഓഫീസ് സജ്ജമാക്കിയത്. ഓഫീസ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അഡ്വ. നാലകത്ത് സൂപ്പി, ഫൈസൽ ബാഫഖി തങ്ങൾ, വി. ബാബുരാജ്, എ.കെ. നാസർ, എസ്. അബ്ദുസലാം, അഡ്വ. എ.കെ. മുസ്തഫ, ആനന്ദൻ, ഷൗക്കത്ത് നാലകത്ത്, ബാപ്പു ചമയം, മൂസു, ഡോ. ഷാജി ഗഫൂർ, ഡോ. നിളാർ മുഹമ്മദ്, ഡോ. ജയചന്ദ്രൻ, ഡോ.പി. ഉണ്ണീൻ, ജമാൽ പുലാമന്തോൾ, സി.എം. മുസ്തഫ തുടങ്ങിയവർ സംബന്ധിച്ചു.
ലഹരിക്കെതിരേ മനുഷ്യച്ചങ്ങല സൃഷ്ടിച്ചു
അങ്ങാടിപ്പുറം: ലഹരി വിപത്തിനെതിരേ അരിപ്ര ഗ്രാമിക ഗ്രന്ഥാലയവും വൃന്ദാവൻ ക്ലബും സംയുക്തമായി മനുഷ്യച്ചങ്ങല സൃഷ്ടിച്ചു. താഴെ അരിപ്ര മുത്തപ്പൻകാവ് പുതുമനപാടത്ത് 200ലധികം പ്രദേശവാസികൾ സൃഷ്ടിച്ച മനുഷ്യച്ചങ്ങല പെരിന്തൽമണ്ണ താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് സി. ശശികുമാർ ഉദ്ഘാടനം ചെയ്തു. കെ. കാളിദാസൻ അധ്യക്ഷനായിരുന്നു. ലൈബ്രറി കൗണ്‍സിൽ ജോയിന്റ് സെക്രട്ടറി എം. മുഹമ്മദ് ബഷീർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ. അഷറഫ്, എം.ടി. രാജേഷ്, എം.കെ. അരുണ്‍, റഫീഖ് മച്ചഞ്ചേരി, ഷമീർ ബാബു, കെ. രജീഷ്, എം.കെ. സുദീപ് എന്നിവർ നേതൃത്വം നൽകി. വായനശാല സെക്രട്ടറി പി.കെ. അഹമ്മദ്കുട്ടി സ്വാഗതവും ഷുഹൂദ് നന്ദിയും പറഞ്ഞു.
അനന്തു സ്മാരക പുരസ്കാരം സി.പി. ബൈജുവിന് സമ്മാനിച്ചു
അങ്ങാടിപ്പുറം: ബാലസാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്ന അനന്തു(വി.കെ.ബാലചന്ദ്രൻ മാസ്റ്റർ)വിന്റെ സ്മാരകമായി കേരളകലാക്ഷേത്രയും അക്ഷയകേന്ദ്രം സാംസ്കാരിക വേദിയും സംയുക്തമായി നൽകുന്ന അനന്തു സ്മാരക സാഹിത്യപുരസ്കാരം എഴുത്തുകാരൻ സി.പി.ബൈജുവിന് സമ്മാനിച്ചു. ബൈജുവിന്റെ ’മാറ്റ് ’എന്ന ചെറുകഥയാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. കലാക്ഷേത്രയുടെ 55-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന സ്നേഹസദസിൽ സാഹിത്യകാരൻ സി.വാസുദേവൻ പുരസ്കാരം സമ്മാനിച്ചു. എം.ജി.ശ്രീരാം അധ്യക്ഷത വഹിച്ചു. കേരളകലാക്ഷേത്ര സ്ഥാപകൻ വി.പദ്മനാഭൻ, സഹകരണ ബാങ്ക് പ്രസിഡന്റും പഞ്ചായത്തംഗവുമായ വി.സുനിൽബാബു, അക്ഷയ സാംസ്കാരിക വേദി ചെയർമാൻ കെ.വി.ദാസ്, ഭഗവാൻ ഉണ്ണികൃഷ്ണൻ, കെ.ബി.ഉമ, കലാമണ്ഡലം അംബിക, സി.പി.ബൈജു, നൃത്താധ്യാപിക ബിന്ദുകണ്ണൻ, കെ.സി.അയ്യപ്പൻ, സംഗീതജ്ഞ ശ്രീദേവി അങ്ങാടിപ്പുറം എന്നിവർ പ്രസംഗിച്ചു. ഈ വർഷത്തെ കഥകളി പുരസ്കാരം ഐശ്വര്യ ലക്ഷ്മിക്ക് സമ്മാനിച്ചു. ചാവേർത്തറ പുഷ്പാർച്ചനക്ക് ശേഷം ഘോഷയാത്രയും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
മാലിന്യക്കുഴിയല്ലിത്; റോഡ് തന്നെ
കരുവാരകുണ്ട്: ഒറ്റനോട്ടത്തിൽ മാലിന്യം നിറഞ്ഞ പ്രദേശമാണെന്ന് തോന്നുമെങ്കിലും ആളുകൾക്ക് സഞ്ചരിക്കാനും വാഹന ഗതാഗതത്തിനുമുള്ള റോഡ് തന്നെയാണിത്. കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിലെ കുട്ടത്തി വാർഡിൽ കുട്ടത്തി മുക്കട്ടായിൽ നിന്ന് പാന്പീര്യം പാറയിലേക്കുള്ള റോഡിന്റെ ഒരു ഭാഗത്തെ അവസ്ഥയാണിത്. കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും അശാസ്ത്രീയമായ പ്രവർത്തനം കാരണമായാണ് റോഡ് ഇത്തരത്തിലായതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മഴ പെയ്യുന്നതോടെ പരിസരങ്ങളിൽ നിന്നുള്ള മണ്ണ് ഒഴുകിവന്നടിഞ്ഞ് കൂടുന്നതാണ് പ്രയാസം സൃഷ്ടിക്കുന്നത്. മഴ നിലയ്ക്കുന്നതോടെ പരിസരവാസികൾ മണ്ണ് കോരി ഒഴിവാക്കുകയാണ് ചെയ്യാറ്. എന്നാൽ മഴ തുടരെയുള്ള സമയത്ത് മണ്ണ് കോരി ഒഴിവാക്കൽ അസാധ്യമാണ്. കൂടെക്കൂടെ മണ്ണ് ഒഴുകി വരുന്നതിനാൽ മുഴുവൻ മണ്ണും നീക്കം ചെയ്യാൻ സാധിക്കാറില്ല. വിദ്യാർഥികളും തൊഴിലാളികളുമുൾപ്പെടെ നിരവധി പേർക്ക് ആശ്രയമാണീ റോഡ്. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടെ ധാരാളം കുട്ടികൾക്ക് ഇതുവഴി വിദ്യാലയങ്ങളിൽ പോകേണ്ടിവരും. ഇതുവഴി സഞ്ചരിക്കുന്പോൾ വീഴുകയോ വസ്ത്രങ്ങളിൽ അഴുക്കാവുകയും ചെയ്യാറുണ്ട്. വാഹനഗതാഗതം പൂർണമായും തടസപ്പെടുകയും ചെയ്യും. കണ്ണത്ത്, ചിലന്പിലകൈ, കേരള എസ്റ്റേറ്റ് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള എളുപ്പവഴി കൂടിയാണിത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡ് കൂടിയായ കുട്ടത്തിയിലെ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യമുയർന്നിട്ട് വർഷങ്ങളായി. അധ്യയന വർഷം ആരംഭിക്കുന്നതിനു മുന്‍പെങ്കിലും കോണ്‍ക്രീറ്റ് ചെയ്ത് ഉയർത്തി മണ്ണും ചെളിയും ഒഴുകി പോകാനുള്ള സൗകര്യമൊരുക്കുകയോ വെള്ളം ഒഴുകി പോകാൻ അഴുക്കുചാൽ നിർമിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
യുപി ക്ലാസുകളിലെ കുട്ടികൾക്ക് നീന്തൽ പരിശീലനം: ജില്ലാ ദുരന്തനിവാരണ അഥോറിറ്റി യോഗം ചേർന്നു
മലപ്പുറം: ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ യോഗം കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ വി.ആർ. വിനോദ് നേതൃത്വം നൽകി. മഴക്കാലത്തിന് മുന്നോടിയായി ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കളക്ടർ നിർദേശം നൽകി. താലൂക്കുകൾ കേന്ദ്രീകരിച്ച് എമർജൻസി റെസ്പോണ്ട്സ് ടീമിനെ സജ്ജമാക്കും. ജെസിബി, ഹിറ്റാച്ചി, മരംമുറിക്കുന്ന മെഷീനുകൾ തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കുള്ള വാഹനങ്ങളും യന്ത്രങ്ങളും ഉറപ്പാക്കാൻ തഹസിൽദാർമാർക്ക് നിർദേശം നൽകി. ഓറഞ്ച് ബുക്ക് അടിസ്ഥാനമാക്കിയുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്താൻ ജില്ലാതല ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ജൂണ്‍ ഒന്ന് മുതൽ ഡിസംബർ വരെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾറൂമുകൾ സജ്ജമാക്കാൻ തദ്ദേശ വകുപ്പിനോട് നിർദേശിച്ചു. കണ്ട്രോൾ റൂം നന്പറുകൾ പൊതുജനങ്ങളിലേക്കെത്തിക്കണം. അടിയന്തര സാഹചര്യങ്ങളിൽ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ അറിയിപ്പിന് കാത്തിരിക്കാതെ ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും കളക്ടർ ഓർമിപ്പിച്ചു. ജില്ലയിലെ യുപി ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകാനും യോഗത്തിൽ ആവശ്യമുയർന്നു. ഇതിനായി ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പരിശീലന ക്ലാസുകൾ ഉടൻ തുടങ്ങും. ജില്ലയിൽ പലഭാഗത്തും മണ്ണെടുപ്പ് നടക്കുന്നുണ്ടെന്നും അപകടാവസ്ഥയിലുള്ള മണ്ണെടുപ്പ് അനുവദിക്കില്ലെന്നും കളക്ടർ പറഞ്ഞു. മണ്ണെടുപ്പിന്റെ നിലവിലെ അവസ്ഥകൾ പരിശോധിക്കാൻ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് നിർദേശം നൽകി. മഴ ശക്തമാകുന്നതിന് മുന്‍പ് തന്നെ ഓവുചാലുകളിലും മറ്റും കെട്ടിനിൽക്കുന്ന മണ്ണ് നീക്കം ചെയ്യാൻ പിഡബ്ല്യുഡി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കൂടാതെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടയാൽ നടപടികൾ സ്വീകരണിക്കണമെന്ന് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു. എല്ലാ വകുപ്പുകളും ഓറഞ്ച് ബുക്ക് അടിസ്ഥാനമാക്കി പ്രവർത്തിക്കണമെന്നും കളക്ടർ നിർദേശം നൽകി. യോഗത്തിൽ സബ് കളക്ടർ ദിലീപ് കൈനിക്കര, എഡിഎം എൻ.എം മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹൻ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
രണ്ടു കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
മഞ്ചേരി: വിൽപ്പനക്കായി കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശിയെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ബർധമാൻ സ്വദേശി റഫീക്കുൾ ഷേഖിനെയാണ് (37) പോലീസ് ഇൻസ്പെക്ടർ വി. പ്രതാപ് കുമാർ അറസ്റ്റ് ചെയ്തത്. മഞ്ചേരി പോലീസും മലപ്പുറം ഡാൻസാഫ് ടീമും ചേർന്ന് തൃക്കലങ്ങോട് 32 ൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മലപ്പുറം ഡിവൈഎസ്പി കെ.എം. ബിജുവിന്റെ മേൽനോട്ടത്തിൽ എസ്ഐ വിശ്വനാഥൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ തൗഫീഖ് മുബാറക്ക്, സിവിൽ പോലീസ് ഓഫീസർമാരായ ഷറഫുദീൻ, രേഖ, ഡാൻസാഫ് ടീം അംഗങ്ങളായ ഐ.കെ. ദിനേഷ്, രഞ്ജിത്ത് രാജേന്ദ്രൻ, പി. സലീം, കെ.കെ. ജസീർ, വി.പി. ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയ കേസ് അന്വേഷണം നടത്തുന്നത്.
അങ്ങാടിപ്പുറത്തെ അങ്കണവാടികൾ സ്മാർട്ടാകുന്നു
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്ത് പരിധിയിലെ അങ്കണവാടികൾ സ്മാർട്ടും ബേബി ഫ്രണ്ട്ലിയുമായി മാറുന്നു. കുരുന്നുകൾക്ക് കളിച്ചുല്ലസിക്കാൻ യഥേഷ്ടം കളിപ്പാട്ടങ്ങളും യന്ത്രോപകരണങ്ങളും ഊഞ്ഞാലുകളും സ്ഥാപിച്ചും ചുമരിൽ വർണചിത്രങ്ങളും ടിവികൾ സ്ഥാപിച്ചുമാണ് അങ്കണവാടികൾ സ്മാർട്ടാക്കികൊണ്ടിരിക്കുന്നത്. പഞ്ചായത്തിൽ 43 അങ്കണവാടികളാണുള്ളത്. ഇതിൽ ഒന്നാംഘട്ടമായി ഓരോ വാർഡിലും ഓരോ അങ്കണവാടികൾ എന്ന പ്രകാരം 23 അങ്കണവാടികളാണ് സ്മാർട്ടാക്കുന്നത്. ഇതിനായി 46 ലക്ഷം രൂപയാണ് പഞ്ചായത്ത് പദ്ധതിയിൽ വകയിരുത്തിയിരിക്കുന്നത്. അരിപ്ര മണ്ണാറന്പിലെ സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം നിർവഹിച്ചു പദ്ധതിക്ക് തുടക്കമായി. മഞ്ഞളാംകുഴി അലി എംഎൽഎ സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സഈദ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വാക്കാട്ടിൽ സുനിൽ ബാബു, സലിന താണിയൻ, ഫൗസിയ തവളേങ്ങൽ, വാർഡ് മെംബർ ജസീന അങ്കക്കാട്ടിൽ, കെ.ടി. അൻവർ, എ. ഖദീജ, സെക്രട്ടറി സുഹാസ്, കെ.കെ.സി.എം. അബൂ താഹിർ തങ്ങൾ, ഹാരിസ് കളത്തിൽ സൂപ്പർവൈസർമാരായ അദീന,സാവിത്രി, ജയശ്രി എന്നിവർ പ്രസംഗിച്ചു.
മഞ്ചേരി മെഡിക്കൽ കോളജിൽ അഗ്നിരക്ഷാ മുൻകരുതലിന് യോഗം ചേർന്നു
മഞ്ചേരി: കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ തീപിടിത്തവും പുകയും ഉണ്ടായ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മഞ്ചേരി മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി സംയുക്ത യോഗം ചേർന്നു. നിലവിലെ സംവിധാനം വിലയിരുത്തുന്നതിനായാണ് കോളജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നത്. എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി നാളെ ഫയർ സേഫ്റ്റി ഓഡിറ്റ് നടത്താൻ തീരുമാനിച്ചു. ദിവസവും മുവ്വായിരത്തോളം രോഗികളെത്തുന്ന ജില്ലയിലെ പ്രധാന ആശുപത്രിയായ മെഡിക്കൽ കോളജിൽ മതിയായ അഗ്നിസുരക്ഷ സംവിധാനം ഇപ്പോഴും നിലവിലില്ല. അത്യാഹിത വിഭാഗത്തിലും സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗത്തിലും ബി ബ്ലോക്കിലും സുരക്ഷാ ക്രമീകരണങ്ങളില്ല. പ്രാഥമിക അഗ്നിരക്ഷ ഉപകരണങ്ങളായ ഫയർ എക്സ്റ്റിൻഗ്യൂഷറുകൾ പലയിടങ്ങളിലുമുണ്ട്. എന്നാൽ ഇവ പ്രവർത്തിക്കാൻ ജീവനക്കാർക്ക് വേണ്ടത്ര പരിശീലനം നൽകിയിട്ടില്ല. പരിശീലനം നൽകാനും മറ്റുമായി ഒരു താൽക്കാലിക ഫയർ ആൻഡ് സേഫ്റ്റി ടെക്നീഷ്യൻ മാത്രമാണുള്ളത്. അത്യാഹിത വിഭാഗത്തിലും ബി ബ്ലോക്കിലും ഉടൻ അഗ്നിസുരക്ഷ സംവിധാനമൊരുക്കും. ഇതിനായി നേരത്തെ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ പൂർത്തിയായതായും സൂപ്രണ്ട് പറഞ്ഞു. പ്രിൻസിപ്പൽ ഡോ. കെ.കെ. അനിൽരാജ്, സൂപ്രണ്ട് ഡോ. ആർ. പ്രഭുദാസ്, മെഡിക്കൽ കോളജ് സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി. നാസർ, ലേ സെക്രട്ടറി എ.പി. മുജീബ് റഹ്മാൻ, ഫയർ സ്റ്റേഷൻ ഓഫിസർ പി.വി. സുനിൽ കുമാർ, ഡെപ്യൂട്ടി താഹസിൽദാർ അഹമ്മദ് മുസ്തഫ, പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ എക്സിക്യൂട്ടീവ് എൻജിനീയർ സി.ടി. ബഷീർ അഹമ്മദ്, അസിസ്റ്റന്റ് എൻജിനീയർ സുധിരാജ്, സിവിൽ അസിസ്റ്റന്റ് എൻജിനിയർ വൈശാഖ് എന്നിവർ സംബന്ധിച്ചു.
ജനപ്രതിനിധികൾ ജെഡി ഓഫീസ് ഉപരോധിച്ചു
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്തിൽ ഓവർസിയർമാർ ഇല്ലാത്തത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നതിനാൽ ഭരണസമിതി അംഗങ്ങൾ മലപ്പുറത്ത് പഞ്ചായത്ത് ജോയിന്റ് ഡയറക്ടറുടെ (ജെഡി) ഓഫീസ് ഉപരോധിച്ചു. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ ഭരണസമിതി അംഗങ്ങളാണ് പ്രസിഡന്റ് കെ.പി. സഈദയുടെ നേതൃത്വത്തിൽ ജെഡി ഓഫീസ് ഉപരോധിച്ചത്. എസ്റ്റിമേറ്റുകൾ തയാറാക്കാനും കെട്ടിടങ്ങൾക്ക് നന്പറിട്ട് നൽകാനും കഴിയാതെ അങ്ങാടിപ്പുറം പഞ്ചായത്തിലെ ജനങ്ങൾ നാളുകളായി പ്രയാസം അനുഭവിക്കുകയാണ്. 19 മാസമായി ഓവർസിയർ സ്ഥലം മാറി പോയിട്ട്. പകരം സ്ഥിരം നിയമനം നൽകാതെ മറ്റു പഞ്ചായത്തുകളിൽ ജോലി ചെയ്യുന്നവർക്ക് അധിക ചുമതല ഏൽപ്പിക്കുകയാണ്. അപ്രകാരം അഡീഷണൽ ചാർജ് നൽകിയവരെയും തിരിച്ചയച്ച സാഹചര്യത്തിലാണ് ജനപ്രതിനിധികൾ പ്രക്ഷോഭം നടത്തിയത്. വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വാക്കാട്ടിൽ സുനിൽബാബു, ഫൗസിയ തവളങ്ങൽ, സെലീന താണിയൻ, മെംബർമാരായ കെ.ടി.അൻവർ, തൂന്പലക്കാടൻ ബഷീർ, ശിഹാബ് ചാത്തനല്ലൂർ, കെ. ദാമോദരൻ, ജസീന അങ്കകാട്ടിൽ, ഖദീജ ആറങ്ങോടൻ, ഷംസാദ് ബീഗം, കോറാടൻ റംല, കെ.കെ.സി.എം. അബു താഹിർ തങ്ങൾ തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു. പ്രശ്നത്തിന് ഉടൻ പരിഹാരമുണ്ടാക്കാമെന്നുള്ള ജോയിന്റ് ഡയറക്ടറുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു.
ഡിജിറ്റൽ വിദ്യാഭ്യാസരംഗത്ത് സേക്രഡ് ഹാർട്ട് സ്കൂളിന് സുവർണ നേട്ടം
കോട്ടക്കൽ: ചേഞ്ച് മേക്കർ അവാർഡിന് (2025-26 വർഷത്തെ) കോട്ടക്കൽ സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. ഡിജിറ്റൽ പഠന മേഖലയ്ക്ക് സ്കൂൾ നൽകിയ സംഭാവനയെയും ദീർഘവീക്ഷണത്തെയും നേതൃത്വത്തെയും മുൻനിർത്തിയാണ് ഈ അംഗീകാരം. സൈബർ സ്ക്വയറും എച്ച്കെ സ്കൂൾ ട്രെൻസും സംയുക്തമായാണ് ഈ അവാർഡ് നൽകുന്നത്. പത്തിന് ദുബായിൽ നടക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര ഡിജിറ്റൽ ഫെസ്റ്റ് വേദിയിൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസില ജോർജും സേക്രഡ് ഹാർട്ട് സാന്തോം പ്രൊവിൻസിന്റെ എഡ്യുക്കേഷൻ കൗണ്‍സിലർ സിസ്റ്റർ സീന ആന്റോയും ചേർന്ന് അവാർഡ് സ്വീകരിക്കും. സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയായ മുഹമ്മദ് എച്ച്.കെ. സ്വാലിഹിന് സ്കൂൾ ട്രെൻസിന്റെ സ്പോണ്സർഷിപ്പോടു കൂടി ഡിജിറ്റൽ ഫെസ്റ്റിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. സ്വാലിഹ് രണ്ടാം തവണയാണ് ഡിജിറ്റൽ ഫെസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞവർഷം ഫുജൈറയിൽ നടന്ന ഡിജിറ്റൽ ഫെസ്റ്റിൽ റോബോട്ടിക്സിൽ സ്കൂൾ രണ്ടാംസ്ഥാനം നേടിയിരുന്നു. ഈ വർഷം വിദ്യാർഥികളായ ആയിഷ നൈവിൻ, ഒമർ ആര്യൻ, എയ്സൽ എന്നിവർ ടെക്ടോക് വിഭാഗത്തിലും സ്വാലിഹ്, റയാൻ ജാഫർ, അഫിൻ മിൻസ എന്നിവർ റോബോട്ടിക്സിലും മത്സരിക്കും. ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്ത് മുന്‍പന്തിയിൽ നിൽക്കുന്ന കോട്ടക്കൽ സേക്രഡ് ഹാർട്ട് സ്കൂൾ സൈബർ സ്ക്വയറുമായി സഹകരിച്ച് കോഡിംഗ്, റോബോട്ടിക്സ്, ഐഒടി, ഗെയിമിംഗ് വെബ് ഡെവലപ്മെന്റ് തുടങ്ങിയ മേഖലകളിൽ വിദ്യാർഥികൾക്ക് മികച്ച പരിശീലനം നൽകിവരുന്നു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
എസ്എസ്എൽസി: 99.5% വിജയം
Kerala
2
വീണ്ടും പാക് ഒളിയാക്രമണം
National
3
ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്ഥാനാരോഹണം 18ന്
International
4
ചൈനയുടെ യുഎസ് കയറ്റുമതി ഇടിഞ്ഞു
Business
5
ഇന്ത്യ-പാക് സംഘര്‍ഷത്തിൽ ഐപിഎൽ ഇരുട്ടിൽ...
Sports
ADVERTISEMENT
LATEST NEWS
കോഴിക്കോട്ട് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു
പാക് ആക്രമണം; ജമ്മു കാഷ്മീരില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം
ഇന്ത്യാ-പാക് സംഘർഷം; യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇരുരാജ്യങ്ങളുമായും ബന്ധപ്പെട്ടു
സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി; സൈനിക മേധാവിമാരുമായി തിരക്കിട്ട കൂടിക്കാഴ്ച
മലയാളി വിദ്യാർഥികളെ എത്രയും വേഗം നാട്ടിലെത്തിക്കണം; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി സംസാരിച്ചു
ADVERTISEMENT
ADVERTISEMENT