കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ചു
1377537
Monday, December 11, 2023 1:27 AM IST
നിലമ്പൂർ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വേര്‍പാടില്‍ നിലമ്പൂരില്‍ സര്‍വകക്ഷിയുടെ നേതൃത്വത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. ടി.ബി. പരിസരത്ത് നിന്നാരംഭിച്ച മൗനജാഥ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗത്തില്‍ സിപിഐ ജില്ലാ കമ്മിറ്റിയംഗം പി.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു.
സിഐടിയു സംസ്ഥാന സെക്രട്ടറി ജോര്‍ജ് കെ. ആന്റണി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പാലൊളി മഹ്ബൂബ്, അഡ്വ. ഷെറി ജോര്‍ജ്, ഐയുഎംഎല്‍ മുന്‍സിപ്പല്‍ സെക്രട്ടറി നാണിക്കുട്ടി, നഗരസഭാംഗം എം.കെ. വിജയനാരായണന്‍, എന്‍സിപി ബ്ലോക്ക് പ്രസിഡന്റ് പരുന്തന്‍ നൗഷാദ്, എ. ഗോപിനാഥ്, സ്കറിയ ക്നാംതോപ്പില്‍, എം. മുജീബ് റഹ്മാന്, യു. നരേന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
എടക്കര: എടക്കരയില്‍ സര്‍വകക്ഷി അനുശോചന യോഗം ചേര്‍ന്നു. എം. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. സിപിഎം എടക്കര ഏരിയാ സെക്രട്ടറി ടി. രവീന്ദ്രന്, പി.കെ. ജിഷ്ണു, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോപ്പില്‍ ബാബു, ടി.കെ. മുജീബ്, ടി.ജി. സോമന്, ബിജെപെി നേതാവ് സുധീഷ് ഉപ്പട, സി. അബ്ദുള്‍ മജീദ്, സി.പി. മുജീബ്, ഷമീര്‍ ചേറൂര്, ടി.ടി. നാസര്‍, ഷാജി ജോര്‍ജ്, കെ. വിനയരാജന്‍, വി.ജി. സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.