പൂന്താനം കവി സദസ് സംഘടിപ്പിച്ചു
1377557
Monday, December 11, 2023 1:32 AM IST
കീഴാറ്റൂർ: കീഴാറ്റൂര്‍ പൂന്താനം സ്മാരക ഗ്രന്ഥാലയത്തില്‍ കവിസദസ് സംഘടിപ്പിച്ചു. സംവിധായകന് മേലാറ്റൂര്‍ രവിവര്‍മ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് മാങ്ങോട്ടില്‍ ബാലകൃഷ്ണന് അധ്യക്ഷനായിരുന്നു. വനമിത്ര പുരസ്കാര ജേതാവ് സി. ശര്‍മിള, ഗായകന് കെ.ആര്. അഭിനന്ദ്, ലൈബ്രേറിയന്‍ എം. വിജയലക്ഷ്മി എന്നിവര്‍ക്കുള്ള ഉപഹാരം കീഴാറ്റൂര്‍ അനിയന്, പി. വേണുഗോപാല്‍ എന്നിവര്‍ സമ്മാനിച്ചു.
അശോക് കുമാര്‍ പെരുവ, എം.ടി. മുഹമ്മദ്, കൃഷ്ണന് മങ്കട, സമിതി സെക്രട്ടറി കെ. വികാസ്, വൈസ് പ്രസിഡന്റ് എം. രാമദാസ് എന്നിവര്‍ പ്രസംഗിച്ചു. കവികള്‍ക്ക് മുള്ളിയാംകുര്ശി എം.ടി. മമ്മി ഹാജി സ്മാരക വായനശാലയുടെ ഉപഹാര സമര്‍പ്പണവും നടന്നു. 18 കവികള്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു.