വികസനത്തിനു സ്ഥലം നല്‍കിയവര്‍ക്കു നാടിന്റെ സ്നേഹാദരം
1377558
Monday, December 11, 2023 1:32 AM IST
പെരിന്തല്‍മണ്ണ: നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സൗജന്യമായി സ്ഥലം നല്കിയ കുന്നപ്പള്ളി കളത്തിലക്കര സ്വദേശികളായ വള്ളിയത്ത് ശോഭന, ജിതേഷ്, മുത്തനയില് കുഞ്ഞിമുഹമ്മദ്, പാത്തുമ്മകുട്ടി എന്നിവര്‍ക്ക് നാടിന്റെ സ്നേഹാദരം.
ഹെല്‍ത്ത് സബ് സെന്ററിന് അഞ്ച് സെന്റ്, അങ്കണവാടിക്കു രണ്ട് സെന്റ് എന്നിങ്ങനെയാണ് സ്ഥലം ഇരു കുടുംബങ്ങളും നഗരസഭയ്ക്ക് സൗജന്യമായി നല്‍കിയത്. കുന്നപ്പള്ളി എഎംയുപി സ്കൂളില്‍ പൗരാവലി സംഘടിപ്പിച്ച സ്നേഹാദരം പെരിന്തല്‍മണ്ണ നഗരസഭ ചെയര്മാന് പി. ഷാജി ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അമ്പിളി മനോജ് അധ്യക്ഷത വഹിച്ചു.
വൈസ് ചെയര്‍പേഴ്സണ്‍ എ. നസീറ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ മുണ്ടുമ്മല്‍ മുഹമ്മദ് ഹനീഫ, കെ. ഉണ്ണികൃഷ്ണൻ, കൗണ്‍സിലര്‍മാരായ ഷാഹുല്‍ ഹമീദ്, അജിത, സക്കീന സൈദ്, സാറ സലിം, പൊതുപ്രവര്ത്തകന് എം. രാധാകൃഷ്ണൻ, കൗണ്‍സിലര്‍ പത്തത്ത് ആരിഫ എന്നിവര്‍ പ്രസംഗിച്ചു. സ്നേഹോപഹാരങ്ങളും പൊന്നാടയുമണിയിച്ച് പൗരാവലി ആദരിച്ചു.