ഫൈവ്സ് ഫുട്ബോള്‍ സമാപിച്ചു
1377559
Monday, December 11, 2023 1:32 AM IST
മഞ്ചേരി: തൃക്കലങ്ങോട് കാരക്കുന്ന് പടിഞ്ഞാറേക്കര പ്രതിഭ കലാകായിക വേദി ഒരു മാസക്കാലമായി നായരങ്ങാടി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഫ്ളഡ്ലിറ്റ് ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു.
ഓപ്പണ്‍ മത്സരത്തില്‍ 32 ടീമുകളും വെറ്ററന്‍സ് മത്സരത്തില്‍ 16 ടീമുകളും അണ്ടർ 21 വിഭാഗത്തില്‍ 27 ടീമുകളും മത്സരിച്ചപ്പോള്‍ ഓപ്പണ്‍ മത്സരത്തില്‍ പാസ്ക് പന്തല്ലൂരും എഫ്സി ടൊറന്റോയും ഫൈനലില്‍ ഏറ്റുമുട്ടി. ടൈബ്രേക്കറില്‍ പാസ്ക് പന്തല്ലൂര്‍ വിജയിച്ചു. വെറ്ററന്‍സ് മത്സരത്തില്‍ ടൗണ്‍ ടീം പടിഞ്ഞാറെക്കര വിന്നേഴ്സ് ട്രോഫിയും എന്‍സെഡ് നീലങ്ങോട് റണ്ണേഴ്സ് അപായി.
അണ്ടർ 21 മത്സരത്തില്‍ റോയല്‍ എഫ്സി പന്ത്രാല ജയിച്ചു. ജെഎസ്കെ കുനിത്തലക്കടവ് റണ്ണേഴ്സ് അപ്പായി. വിജയികള്‍ക്ക് ഏറനാട് സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് വി. സുധാകരന് ട്രോഫികള്‍ വിതരണം ചെയ്തു. പ്രതിഭ ക്ലബ് പ്രസിഡന്റ് അനീസ് കളത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു.
പ്രതിഭ ഫുട്ബോള്‍ ടൂര്‍ണമെന്റ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മജീദ് പാക്കൽ, സാജിദ് കളത്തിങ്ങല്‍, നാസര്‍ പാലാർ, കെ. അഹമ്മദ്കുട്ടി, ലബീബ് മേലേതിൽ, ആഷിഖ് പാലക്കല്‍, അദീപ് അല്ലിപ്ര തുടങ്ങിയവര്‍ പ്രസംഗിച്ചു.