വീ​ട്ടി​ല്‍ നി​ന്നു വോ​ട്ടു രേ​ഖ​പ്പെ​ടു​ത്താ​ന്‍ 13,216 പേ​ര്‍
Saturday, April 13, 2024 5:31 AM IST
മ​ല​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​മ്മ​തി​ദാ​യ​ക​രു​ടെ വീ​ട്ടി​ലെ​ത്തി വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തു​ന്ന രീ​തി​യാ​യ "വീ​ട്ടി​ല്‍ നി​ന്നും വോ​ട്ട്’ (ഹോം ​വോ​ട്ടിം​ഗ്) സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ മ​ല​പ്പു​റം ജി​ല്ല​യി​ല്‍ നി​ന്നു 13,216 പേ​ര്‍. ജി​ല്ല​യി​ല്‍ 15 മു​ത​ല്‍ 24 വ​രെ​യാ​ണ് "വീ​ട്ടി​ല്‍ നി​ന്നു വോ​ട്ട്’ സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യെ​ന്നും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ കൂ​ടി​യാ​യ ക​ള​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ് അ​റി​യി​ച്ചു.

മു​ന്‍​കൂ​ട്ടി അ​പേ​ക്ഷ ന​ല്‍​കി​യ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കും 85 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കു​മാ​ണ് വീ​ട്ടി​ല്‍ നി​ന്നു വോ​ട്ടി​ന് അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ള്ള​ത്. "വീ​ട്ടി​ല്‍ നി​ന്നു വോ​ട്ട്’ പ്ര​ക്രി​യ​യ്ക്കാ​യി ജി​ല്ല​യി​ല്‍ വി​വി​ധ അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങു​ന്ന 156 ടീ​മു​ക​ളെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ര​ണ്ടു പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍, വീ​ഡി​യോ​ഗ്രാ​ഫ​ര്‍, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടു​ന്ന​താ​ണ് ഒ​രു ടീം. ​ആ​വ​ശ്യ​മെ​ങ്കി​ല്‍ ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍​മാ​രും സം​ഘ​ത്തെ അ​നു​ഗ​മി​ക്കും.
വോ​ട്ടിം​ഗ് പ്ര​ക്രി​യ​യു​ടെ സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ബൂ​ത്ത് ലെ​വ​ല്‍ ഏ​ജ​ന്‍റു​മാ​ര്‍​ക്കും സം​ഘ​ത്തോ​ടൊ​പ്പം നി​ന്നു ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വീ​ക്ഷി​ക്കാ​നാ​കും.

വോ​ട്ടിം​ഗി​ന്‍റെ ര​ഹ​സ്യ​സ്വ​ഭാ​വം ത​ക​രാ​ത്ത വി​ധ​ത്തി​ല്‍ വോ​ട്ടിം​ഗ് ന​ട​പ​ടി​ക​ള്‍ ഫോ​ട്ടോ, വീ​ഡി​യോ എ​ടു​ത്തു സൂ​ക്ഷി​ക്കു​ക​യും ചെ​യ്യും. കാ​ഴ്ച പ​രി​മി​ത​ര്‍, ച​ല​ന​ശേ​ഷി​യി​ല്ലാ​ത്ത​വ​ര്‍ എ​ന്നി​വ​ര്‍​ക്കൊ​ഴി​കെ വോ​ട്ട് ചെ​യ്യു​ന്ന​തി​നാ​യി സ​ഹാ​യി​യെ അ​നു​വ​ദി​ക്കി​ല്ല.

വോ​ട്ടിം​ഗി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ട്ടി​ലെ​ത്തു​ന്ന തി​യ​തി​യും സ​മ​യ​വും മു​ന്‍​കൂ​ട്ടി എ​സ്എം​എ​സ് വ​ഴി​യും ഇ​തി​ന് സൗ​ക​ര്യ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ മു​ഖേ​ന​യും വോ​ട്ട​ര്‍​മാ​രെ അ​റി​യി​ക്കും. ഈ ​സ​മ​യം വോ​ട്ട​ര്‍ വീ​ട്ടി​ലി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ മ​റ്റൊ​രു ദി​വ​സം കൂ​ടി അ​വ​സ​രം ന​ല്‍​കും. ഈ ​അ​വ​സ​രം കൂ​ടി ന​ഷ്ട​മാ​യാ​ല്‍ പി​ന്നീ​ട് അ​വ​ര്‍​ക്ക് വോ​ട്ട് ചെ​യ്യാ​ന്‍ സാ​ധി​ക്കി​ല്ല.

ജി​ല്ല​യി​ല്‍ 85 വ​യ​സ് പി​ന്നി​ട്ട 16,438 പേ​രും ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ല്‍ 29,840 പേ​രു​മാ​ണ് വോ​ട്ട​ര്‍​മാ​രാ​യു​ള്ള​ത്. "വീ​ട്ടി​ല്‍ നി​ന്നു വോ​ട്ട്’ പ്ര​ക്രി​യ​യ്ക്കാ​യി ഇ​വ​ര്‍​ക്ക് ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ മു​ഖേ​ന 12 ഡി ​ഫോ​റം വി​ത​ര​ണം ചെ​യ്തു.

ഇ​വ​രി​ല്‍ വീ​ടു​ക​ളി​ല്‍ വോ​ട്ട് ചെ​യ്യാ​ന്‍ താ​ത്പ​ര്യ​മ​റി​യി​ച്ച 85 വ​യ​സ് ക​ഴി​ഞ്ഞ 9044 പേ​ര്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 4172 പേ​ര്‍​ക്കു​മാ​ണ് "വീ​ട്ടി​ല്‍ നി​ന്നു വോ​ട്ട്’ അ​നു​വ​ദി​ച്ച​ത്. "വീ​ട്ടി​ല്‍ നി​ന്നു വോ​ട്ട്’ സം​ബ​ന്ധി​ച്ച വി​വ​രം വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​ല്‍ ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​വ​ര്‍​ക്ക് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ക്കു​ക​യി​ല്ലെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.