ഹോ​ട്ട​ലു​ക​ളി​ല്‍ പ​രി​ശോ​ധ​ന; പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ പി​ടി​കൂ​ടി
Thursday, April 25, 2024 4:57 AM IST
മ​ഞ്ചേ​രി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി വി​വി​ധ വ​കു​പ്പു​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ഞ്ചേ​രി​യി​ലെ ഹോ​ട്ട​ലു​ക​ളി​ലും കൂ​ള്‍​ബാ​റു​ക​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ള്‍ പി​ടി​കൂ​ടി. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം, ഫു​ഡ് സേ​ഫ്റ്റി വ​കു​പ്പ്, റ​വ​ന്യൂ, പോ​ലീ​സ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. രാ​വി​ലെ 6.30നാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്.

പോ​ളിം​ഗ് ബൂ​ത്തൂ​ക​ളി​ലേ​ക്കു​ള്ള യ​ന്ത്ര​സാ​മ​ഗ്രി​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് കി​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യു​ന്ന ബോ​യ്സ് സ്കൂ​ള്‍, ചു​ള്ള​ക്കാ​ട് സ്കൂ​ള്‍ എ​ന്നി​വ​ക്ക് സ​മീ​പ​മു​ള്ള ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ഹോ​ട്ട​ലു​ക​ളി​ലെ​ല്ലാം പ​രി​ശോ​ധ​ന ന​ട​ത്തി.

കൂ​ള്‍​ബാ​റു​ക​ള്‍, ടീ ​സ്റ്റാ​ളു​ക​ള്‍, ചെ​റി​യ ത​ട്ടു​ക​ട​ക​ള്‍ അ​ട​ക്കം 20 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ന്നു. പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും മ​റ്റും പി​ടി​കൂ​ടി. ഹോ​ട്ട​ലു​ക​ള്‍​ക്ക് ഫു​ഡ് സേ​ഫ്റ്റി വ​കു​പ്പ് പി​ഴ അ​ട​ക്കാ​നു​ള്ള നോ​ട്ടീ​സ് ന​ല്‍​കി. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗ​വും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​വ​ര്‍ പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭ ക്ലീ​ന്‍​സി​റ്റി മാ​നേ​ജ​ര്‍ ജെ.​എ. നു​ജൂം, സീ​നി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​പി. സ​ലീം, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ ദീ​പേ​ഷ് ത​ല​ക്കാ​ട്ട്, പി.​വി.​സ​തീ​ഷ്, ടി. ​അ​ബ്ദു​ള്‍​റ​ഷീ​ദ്, സി. ​ന​സ്റു​ദീ​ന്‍, മ​ഞ്ചേ​രി ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ര്‍ പി. ​അ​ബ്ദു​ള്‍ റ​ഷീ​ദ്, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ എം. ​മു​കു​ന്ദ​ന്‍ എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം ന​ല്‍​കി.