കൃ​ത്രി​മ വി​ല​ക്ക​യ​റ്റ​ത്തെ നേ​രി​ടാ​ന്‍ ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് സ്റ്റു​ഡ​ന്‍റ്സ് മാ​ര്‍​ക്ക​റ്റ്
Friday, April 26, 2024 6:19 AM IST
മ​ഞ്ചേ​രി : വി​പ​ണി​യി​ല്‍ കൃ​ത്രി​മ വി​ല​ക്ക​യ​റ്റ​മു​ണ്ടാ​ക്കു​ന്ന​ത് ത​ട​യാ​നാ​യി ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡി​ന്‍റെ സ്റ്റു​ഡ​ന്‍റ്സ് മാ​ര്‍​ക്ക​റ്റ് മ​ഞ്ചേ​രി​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ വ​ര​വേ​ല്‍​ക്കാ​നു​ള്ള​തെ​ല്ലാം ഒ​രു​കു​ട​ക്കീ​ഴി​ല്‍ ഒ​രു​ക്കി​യാ​ണ് മാ​ര്‍​ക്ക​റ്റ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

പു​ത്ത​ന്‍ ഡി​സൈ​ന്‍ ബാ​ഗു​ക​ളും ട്രെ​ന്‍​ഡി​ങ് കു​ട​ക​ളും നോ​ട്ടു​ബു​ക്കും പെ​ന്‍​സി​ലും ഇ​ന്‍​സ്ട്രു​മെ​ന്‍റ് ബോ​ക്‌​സും തു​ട​ങ്ങി കു​ട്ടി​ക​ള്‍​ക്കു​ള്ള ഷൂ​വ​രെ ച​ന്ത​യി​ലു​ണ്ട്. ത്രി​വേ​ണി നോ​ട്ട് ബു​ക്കു​ക​ള്‍, സ്‌​കൂ​ള്‍ ബാ​ഗു​ക​ള്‍, കു​ട​ക​ള്‍, ല​ഞ്ച് ബോ​ക്‌​സ്, സ്‌​ക്കൂ​ള്‍ സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ള്‍, ജോ​ണ്‍​സ്, പോ​പ്പി, മാ​രാ​രി, ദി​നേ​ശ് എ​ന്നീ പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ ഉ​ല്‍​പ്പ​ന്ന​ങ്ങ​ളും വി​ത​ര​ണ​ത്തി​ന് എ​ത്തി​ച്ചു.

പൊ​തു​വി​പ​ണി​യേ​ക്കാ​ള്‍ 50 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വു​മു​ണ്ട്. ജി​ല്ല​യി​ലെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ ന​ട​ത്തു​ന്ന സ്‌​കൂ​ള്‍ മാ​ര്‍​ക്ക​റ്റി​ലും ത്രി​വേ​ണി സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ലും ജൂ​ണ്‍ 15 വ​രെ മാ​ര്‍​ക്ക​റ്റ് പ്ര​വ​ര്‍​ത്തി​ക്കും. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ഞ്ചേ​രി ത്രി​വേ​ണി സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ സ​ഹ​ക​ര​ണ അ​സി​സ്റ്റ​ന്‍റ് റ​ജി​സ്ട്രാ​ര്‍ എ.​പി. നൗ​ഷാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.