പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ റം​സാ​ന്‍-​വി​ഷു വി​പ​ണ​ന​മേ​ള
Saturday, April 13, 2024 5:31 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ റം​സാ​ന്‍-​വി​ഷു​വി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന വി​പ​ണ​ന മേ​ള ആ​രം​ഭി​ച്ചു. കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി പെ​രി​ന്ത​ല്‍​മ​ണ്ണ പ​ട്ടാ​മ്പി റോ​ഡി​ല്‍ ആ​രം​ഭി​ച്ച വി​പ​ണ​ന മേ​ള ഇ​ന്നു സ​മാ​പി​ക്കും.

വി​പ​ണി​യും വ​രു​മാ​ന​വും ഉ​റ​പ്പു​വ​രു​ത്തി സം​രം​ഭ​ക​രെ ശാ​ക്തീ​ക​രി​ക്കു​ക, കു​ടും​ബ​ശ്രീ സം​രം​ഭ​ക​ര്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മാ​യം ക​ല​രാ​ത്ത ഗു​ണ​മേ​ന്‍​മ​യു​ള്ള ഉ​ത്പ്പ​ന്ന​ങ്ങ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് റം​സാ​ന്‍-​വി​ഷു ച​ന്ത ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മു​ണ്ടു​മ്മ​ല്‍ മു​ഹ​മ്മ​ദ് ഹ​നീ​ഫ,

സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് വി.​കെ. വി​ജ​യ, വൈ​സ് പ്ര​സി​ഡ​ന്‍റ് സീ​ന​ത്ത്, മെം​ബ​ര്‍ സെ​ക്ര​ട്ട​റി രാ​ജീ​വ​ന്‍,അ​ഗ്രി. സി​ആ​ര്‍​പി ശ്രീ​ജ, സി​ഒ​മാ​രാ​യ ഉ​ഷ, വ​സ​ന്ത, അ​നീ​സ, അ​ക്കൗ​ണ്ട​ന്‍റ് ജി​ഷ, സി​ഡി​എ​സ് ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ള്‍, ബ്ലോ​ക്ക് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി​നി, കൃ​ഷി ഓ​ഫീ​സ​ര്‍, സം​രം​ഭ​ക​ര്‍, സം​ഘ കൃ​ഷി ഗ്രൂ​പ്പു​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.