ബ​സി​ന്‍റെ പി​ൻ​ച​ക്രം ക​യ​റി സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​ മരിച്ചു
Monday, April 15, 2024 10:22 PM IST
ക​രു​വാ​ര​കു​ണ്ട്: കാ​ർ സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ബ​സി​ന​ടി​യി​ലേ​ക്ക് തെ​റി​ച്ച് വീ​ണ് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. ക​രു​വാ​ര​ക്കു​ണ്ട് മ​ഞ്ഞ​ൾ പാ​റ തെ​ക്കേ​ട​ത്ത് സി​ദ്ദീ​ഖി​ന്‍റെ ഭാ​ര്യ​ഹു​ദ (24) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മ​ണി​യോ​ടെ വ​ണ്ടൂ​ർ പൂ​ക്കു​ള​ത്ത് വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഓ​ട്ടോ​റി​ക്ഷ​യെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച കാ​ര്‍ സ്കൂ​ട്ട​റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് കാ​ര​ണ​ക്കാ​രാ​യ കാ​ർ നി​ർ​ത്താ​തെ പോ​യി.

സം​ഭ​വ​ത്തി​ല്‍ വ​ണ്ടൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. നി​ല​മ്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​ന്നും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം എ​റി​യാ​ട് ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി. ന​ടു​വ​ത്ത് താ​യ​ങ്കോ​ട് പു​ന്ന​പ്പാ​ല കാ​ലി​ദ് കു​രി​ക്ക​ളു​ടെ​യും ഹ​സീ​ന​യു​ടെ മ​ക​ളാ​ണ് ഹു​ദ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ൻ​സി​ഫ്,ജി​ഹാ​ദ് തെ​സ്ലിം.