ക​ക്ക​യം തൂ​വ്വ​ക്ക​ട​വി​ൽ റ​ബ​ർ തോ​ട്ട​ങ്ങ​ളി​ൽ വ​ൻ തീ​പി​ടി​ത്തം
Wednesday, April 24, 2024 5:32 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് ക​ക്ക​യം മു​പ്പ​താം​മൈ​ൽ തൂ​വ്വ​ക്ക​ട​വ് മേ​ഖ​ല​യി​ലെ റ​ബ​ർ തോ​ട്ട​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. തൂ​വ്വ​ക്ക​ട​വി​ലെ ക​ർ​ഷ​ക​രാ​യ കി​ഴ​ക്കും​പു​റം റെ​ൺ​സ​ൺ, കി​ഴ​ക്കും​പു​റം ജോ​സ്, കി​ഴ​ക്കും​പു​റം അ​നു, പാ​ഴു​പ്പ​ള്ളി​യി​ൽ ജോ​സ​ഫ് എ​ന്നി​വ​രു​ടെ റ​ബ​ർ തോ​ട്ട​ത്തി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്.

തോ​ട്ട​ത്തി​ൽ ആ​ളി​പ്പ​ട​ർ​ന്ന തീ ​അ​ണ​യ്ക്കാ​ൻ നാ​ട്ടു​കാ​ർ തീ​വ്ര​ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഒ​ടു​വി​ൽ പേ​രാ​മ്പ്ര അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി ഏ​റെ നേ​ര​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് തീ ​അ​ണ​ച്ച​ത്.

തീ ​പ​ട​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഒ​ട്ടേ​റെ നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി ക​ർ​മ​നി​ര​ത​രാ​യ​തി​നാ​ൽ തീ ​സ​മീ​പ​ത്തെ തോ​ട്ട​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന​ത് ത​ട​യാ​ൻ ക​ഴി​ഞ്ഞു. ര​ണ്ട​ര ഏ​ക്ക​റോ​ളം സ്ഥ​ല​ത്തെ 400 ഓ​ളം റ​ബ​ർ മ​ര​ങ്ങ​ൾ​ക്ക് നാ​ശം സം​ഭ​വി​ച്ച​താ​യി ക​രു​തു​ന്നു.