കേ​ര​ളം വി​ട്ടാ​ൽ സി​പി​എ​മ്മി​ന് കൊ​ടി​ക്കെ​ട്ട​ണ​മെ​ങ്കി​ൽ കോ​ൺ​ഗ്ര​സു​കാ​ർ വേ​ണം: സി.​പി. ജോ​ൺ
Wednesday, April 24, 2024 5:32 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ളം വി​ട്ടു​ക​ഴി​ഞ്ഞാ​ൽ സി​പി​എ​മ്മി​ന് കൊ​ടി​ക്കെ​ട്ട​ണ​മെ​ങ്കി​ൽ കോ​ൺ​ഗ്ര​സു​കാ​ർ വ​ടി​യു​മാ​യി കൂ​ടെ പോ​കേ​ണ്ട സ്ഥി​തി​യാ​ണെ​ന്ന് സി​എം​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി. ജോ​ൺ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം പു​ല്ലൂ​രാം​പാ​റ​യി​ൽ യു​ഡി​എ​ഫ് സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​ട​ങ്ങി​ൽ യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ടി.​ജെ കു​ര്യാ​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ബോ​സ് ജേ​ക്ക​ബ് മു​ഖ്യ​പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി.