ഒ​രു​മി​ച്ച് ജ​നി​ച്ച​വ​ർ വോ​ട്ട് ചെ​യ്യാ​നും ഒ​രു​മി​ച്ചെ​ത്തി
Saturday, April 27, 2024 4:50 AM IST
കൊ​യി​ലാ​ണ്ടി: വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ക​ന്നി വോ​ട്ട് രേ​ഖ​പെ​ടു​ത്തി ഒ​രു പ്ര​സ​വ​ത്തി​ൽ ജ​നി​ച്ച നാ​ല് സ​ഹോ​ദ​ര​ങ്ങ​ൾ. കീ​ഴ​രി​യൂ​ർ നെ​ല്ല്യാ​ടി പ്ര​കാ​ശ​ൻ- ബി​പി​ന ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ അ​ബി​ത്ത്, അ​ബി​ന​യ്, അ​ബി​ന​വ്, അ​ബി​ന​ന്ദ എ​ന്നി​വ​രാ​ണ് ക​ന്നി​വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി​യ​ത്. ഒ​രേ സ്കൂ​ളി​ലാ​യി​രു​ന്നു ഇ​വ​രു​ടെ പ​ഠ​ന​വും.

അ​ബി​ന​യും അ​ബി​ത്തുംത​ല​ശേ​രി​യി​ലെ എ​ൻ​ടി​ടി​എ​ഫി​ൽ നി​ന്നും ടൂ​ൾ ആ​ൻ​ഡ് ഡൈ ​ഡി​പ്ലോ​മ എ​ൻ​ജി​നീ​യ​റിം​ഗ് പ​ഠ​നം ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്. പ്ലേസ്മെ​ന്‍റോ​ടു കൂ​ടി അ​ബി​ന​യ് മും​ബൈ​യി​ലേ​ക്കും അ​ബി​ത്ത് ബാം​ഗ്ലൂ​രി​ലേ​ക്കും പോ​വു​ക​യാ​ണ്. അ​ബി​ന​ന്ദ​യും അ​ബി​ന​വും ഡി​ഗ്രി ഫൈ​ന​ൽ ഇ​യ​ർ പ​രീ​ക്ഷ എ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ക​യാ​ണ്.