ഒ​റ്റ​പ്പാ​ല​ത്തെ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ
Friday, November 25, 2022 10:54 PM IST
പാ​രി​പ്പ​ള്ളി : ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​നി​യാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ലാ​യി. തി​രു​വ​ന​ന്ത​പു​രം ക​ട​യ്ക്കാ​വൂ​ർ സ്വ​ദേ​ശി അ​ഖി​ലി​നെ​യാ​ണ് പാ​രി​പ്പ​ള്ളി എ​സ് എ​ച്ച് ഒ ​അ​ൽ ജ​ബാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​റ്റി​ങ്ങ​ൽ ചാ​ത്ത​ന്മാ​റ​യി​ലെ റ​ബർ എ​സ്റ്റേ​റ്റി​ലെ കെ​ട്ടി​ട​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു അ​ഖി​ൽ .
ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​നി​യാ​യ 17 -കാ​രി വീ​ടു​വി​ട്ടി​റ​ങ്ങി​യ​താ​യി​രു​ന്നു. ബ​സ് സ്റ്റാ​ൻഡി​ൽ പ​രി​ച​യം ന​ടി​ച്ച കേ ​സി​ലെ ഒ​ന്നാം പ്ര​തി ത​ന്ത്ര​പൂ​ർ​വം പെ​ൺ​കു​ട്ടി​യെ പാ​രി​പ്പ​ള്ളി​യി​ലെ​ത്തി​ച്ചു. പാ​രി​പ്പ​ള്ളി മു​ക്ക​ട​യി​ലെ വീ​ട്ടി​ൽ പീ​ഡി​പ്പി​ക്കു​ക​യും അ​റ​സ്റ്റി​ലാ​യ അ​ഖി​ൽ ഉ​ൾ​പ്പെ​ടെ പ​ല​ർ​ക്കും കൈ​മാ​റു​ക​യും ചെ​യ്തു. അ​തി​ന് ശേ​ഷം പെ​ൺ വാ​ണി​ഭ​സം​ഘ​ത്തി​ന് പെ​ൺ​കു​ട്ടി​യെ വി​റ്റ​താ​യാ​ണ് കേ​സ്. പെ​ൺ​കു​ട്ടി​യെ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
ചാ​ത്ത​ന്നൂ​ർ എ ​സി പി. ​ബി.​ഗോ​പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചാ​ണ് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. പാ​രി​പ്പ​ള്ളി ഇ​ൻ​സ്പെ​ക്ട​ർ അ​ൽ ജ​ബാ​റും പാ​ല​ക്കാ​ട് നി​ന്നു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടെ ഏ​ഴം​ഗ​ങ്ങ​ളാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്. പാ​രി​പ്പ​ള്ളി എ​സ് ഐ ​സാ​ബു​ലാ​ൽ, എ ​എ​സ് ഐ ​ബി​ജു, സി​പി​ഒ രാ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് എ​സ്റ്റേ​റ്റ് കെ​ട്ടി​ട​ത്തി​ൽ നി​ന്നും സാ​ഹ​സി​ക​മാ​യി അ​ഖി​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.