ഏ​രൂ​ര്‍ പൂ​ര​ത്തി​ന് കൊ​ ടി​യേ​റി
Wednesday, April 24, 2024 5:08 AM IST
അ​ഞ്ച​ല്‍ : ഏ​രൂ​ര്‍ തൃ​ക്കോ​യി​ക്ക​ല്‍ ശ്രീ ​മ​ഹാ​ന​ര​സിം​ഹ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ തി​രു​ഉ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റി. ക്ഷേ​ത്ര​ത്തി​ലെ ദീ​പാ​രാ​ധ​ന​ക്ക് ശേ​ഷം ക്ഷേ​ത്രം ത​ന്ത്രി താ​ഴ​മ​ണ്‍ മ​ഠം ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ പ്ര​തി​നി​ധി​യാ​യി എ​ത്തി​യ ത​ന്ത്രി അ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​മ​മ​ന്ത്ര​ജ​പ മു​ഖ​രി​ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ഉ​ത്സ​വ കൊ​ടി​യേ​റ്റം ന​ട​ന്ന​ത്.

തു​ട​ര്‍​ന്ന് ആ​കാ​ശ ദീ​പ കാ​ഴ്ച​യും ന​ട​ന്നു. ക്ഷേ​ത്ര ഉ​പ​ദേ​ശ​ക​സ​മി​തി പ്ര​സി​ഡ​ന്‍റ് ജി ​അ​ജി​ത്ത്, സെ​ക്ര​ട്ട​റി പി.​ജി. പ്ര​ദീ​പ്‌, ഉ​ത്സ​വ​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം ​ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍, സെ​ക്ര​ട്ട​റി ബി​നു​രാ​ജ് അ​ട​ക്ക​മു​ള്ള​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. പ​ത്തു ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന ഉ​ത്സ​വം പൂ​ര​ത്തോ​ടെ​യാ​ണ് സ​മാ​പി​ക്കു​ക. കേ​ര​ള​ത്തി​ലെ അ​റി​യ​പ്പെ​ടു​ന്ന ഗ​ജ​വീ​ര​ന്മാ​രാ​യ തൃ​ക്ക​ട​വൂ​ര്‍ ശി​വ​രാ​ജു, ആ​ക്ക​വി​ള വി​ഷ്ണു​നാ​രാ​യ​ണ​ന്‍, പു​ത്ത​ന്‍​കു​ളം അ​ന​ന്ത​പ​ത്മ​നാ​ഭ​ന്‍ തു​ട​ങ്ങി​യ 9 ആ​ന​ക​ള്‍ ഗ​ജ​മേ​ള​യി​ലും പൂ​ര​ത്തി​ലും പ​ങ്കെ​ടു​ക്കും.