ഇ​ല​ക്ഷ​ന്‍ 'വാ​ര്‍ റൂം' ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു
Thursday, April 25, 2024 11:42 PM IST
കൊല്ലം : ഇ​ല​ക്ഷ​ന്‍ പ്ര​ക്രി​യ​യു​ടെ ത​ത്സ​മ​യ​നി​രീ​ക്ഷ​ണ​ത്തി​നാ​യി വി​പു​ല​മാ​യ ജി​ല്ലാ​ത​ല കേ​ന്ദ്രീ​കൃ​ത 'വാ​ര്‍ റൂം' ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​താ​യി ജി​ല്ലാ തെര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ലാ കള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ് .

ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ബൂ​ത്തു​ക​ളു​ടെ നി​രീ​ക്ഷ​ണം, പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ള്‍​ക്കാ​യി വെ​ബ് കാ​സ്റ്റിം​ഗ് സം​വി​ധാ​നം​മു​ഖേ​ന​യു​ള്ള പ്ര​ത്യേ​ക ടീ​മി​നെ നി​യോ​ഗി​ച്ചു​ള്ള നി​രീ​ക്ഷ​ണം, ക്വി​ക്ക് റെ​സ്‌​പോ​ണ്‍​സ് ടീം ​എ​ന്നി​വ​യ​ട​ങ്ങു​ന്ന​താ​ണ് ക​ളക്ട്രേ​റ്റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വാ​ര്‍ റൂം.

​പോ​ളി​ങ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം, ഉ​ദ്യോ​ഗ​സ്ഥ​വി​ന്യാ​സ​ത്തി​ന്‍റെ നി​രീ​ക്ഷ​ണം എ​ന്നി​വ പോ​ള്‍ മാ​നേ​ജ​ര്‍ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് നി​രീ​ക്ഷി​ക്കും.

ഇ​ല​ക്ഷ​ന്‍ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ളൊ​ക്കെ അ​തി​വേ​ഗം ല​ഭ്യ​മാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് വാ​ര്‍ റൂം ​ക്ര​മീ​ക​ര​ണം.

ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പോ​ളി​ങ് സാ​മ​ഗ്രി​ക​ള്‍ കൈ​മാ​റു​ന്ന​ത് മു​ത​ലു​ള്ള 20 പ്ര​വൃ​ത്തി​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് വോ​ട്ടിം​ഗ് പ്ര​ക്രി​യ ന​ട​ത്തു​ക. പോ​ളി​ങ് സാ​മ​ഗ്രി​ക​ളു​മാ​യി ബൂ​ത്തി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്നു പോ​ളി​ങ് ബൂ​ത്ത് സ​ജ്ജീ​ക​രി​ച്ച ശേ​ഷം 'ഓ​ള്‍ ഇ​ന്‍ പൊ​സി​ഷ​ന്‍' എ​ന്ന വി​വ​ര​വും ആ​പ്പി​ല്‍ ഉ​ള്‍​ക്കൊ​ള്ളി​ക്കും.

വോ​ട്ടിം​ഗ് ദി​ന​ത്തി​ല്‍ രാ​വി​ലെ 5:30 നു​ള്ള മോ​ക്ക്‌​പോ​ള്‍, വി​ജ​ക​ര​മാ​യ പൂ​ര്‍​ത്തീ​ക​ര​ണം എ​ന്നി​വ ആ​പ്പി​ല്‍ രേ​ഖ​പ്പെ​ടു​ത്തും.

ഏഴിന് വോ​ട്ടിം​ഗ് ആ​രം​ഭി​ച്ച് ഒ​രു​മ​ണി​ക്കൂ​റി​ന​കം ആ​ദ്യ വോ​ട്ട​ര്‍ ടേ​ണ്‍ ഔ​ട്ട് ( സ്ത്രീ, ​പു​രു​ഷ,ട്രാ​ന്‍​സ് ജ​ന്‍​ഡ​ര്‍, ടോ​ട്ട​ല്‍) ആ​പ്പി​ല്‍ ല​ഭ്യ​മാ​കും.

ഓ​രോ മ​ണി​ക്കൂ​ര്‍ ഇ​ട​വി​ട്ട് പ്രിസൈ​ഡി​ംഗ് ഓ​ഫീ​സ​ര്‍/​ഫ​സ്റ്റ് പോ​ളി​ങ് ഓ​ഫീ​സ​ര്‍ ടേ​ണ്‍ ഔ​ട്ട് അ​പ്‌​ഡേ​റ്റ് ന​ട​ത്തും. പോ​ളി​ങ് അ​വ​സാ​നി​ച്ച ശേ​ഷം അ​വ​സാ​നി​ച്ച സ​മ​യ​വും, ഫൈ​ന​ല്‍ വോ​ട്ട്കൗ​ണ്ടും, പോ​ളി​ങ് സാ​മ​ഗ്രി​ക​ള്‍ തി​രി​ച്ചേ​ല്‍​പ്പി​ക്കാ​ന്‍ സ്റ്റേ​ഷ​നി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട​താ​യും രേ​ഖ​പ്പെ​ടു​ത്തും.

സാ​മ​ഗ്രി​ക​ള്‍ തി​രി​ച്ചേ​ല്‍​പ്പി​ച്ച ശേ​ഷം ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി എ​ന്ന് ചേ​ര്‍​ക്കും. ഓ​രോ അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ര്‍​ണിം​ഗ് ഓ​ഫീ​സ​റു​ടെ​യും പ​രി​ധി​യി​ലു​ള്ള മു​ഴു​വ​ന്‍ ബൂ​ത്തു​ക​ളി​ലും ന​ട​പ​ടി​ക​ളു​ടെ വി​വ​ര​ങ്ങ​ളെ​ല്ലാം അ​റി​യു​വാ​ന്‍ സം​വി​ധാ​നം സ​ഹാ​യ​ക​മാ​കും.

അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ സ​ഹാ​യ​ത്തി​നാ​യി 'എ​സ്ഓ​എ​സ്' സം​വി​ധാ​ന​വും ഉ​ള്‍​പ്പെ​ടു​ത്തി. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യാ​ല്‍ സെ​ക്ട​റി​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് ഓ​രോ ബൂ​ത്തി​ന്‍റെ​യും ചു​മ​ത​ല​യു​ള്ള ഡിവൈഎ​സ്പി ക്ക് ​വി​വ​രം കൈ​മാ​റാ​നു​മാ​കും.പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​മ​യ​ ബന്ധി​ത​മാ​ണെ​ന്ന് വാ​ര്‍ റൂം ​വ​ഴി ഉ​റ​പ്പാ​ക്കാ​നു​മാ​കും.

ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക സ​ഹാ​യ​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ഫോ​ണ്‍ മു​ഖാ​ന്തി​രം ന​ല്‍​കു​ക​യും ചെ​യ്യും. ഓ​രോ എആ​ര്‍​ഓമാ​രു​ടെ​യും മ​ണ്ഡ​ല​പ​രി​ധി​യി​ലു​ള്ള വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഹെ​ല്പ് ഡെ​സ്‌​കും പ്ര​വ​ര്‍​ത്തി​ക്കും.റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ ഓ​രോ ര​ണ്ടു മ​ണി​ക്കൂ​ര്‍ ഇ​ട​വി​ട്ട് കേ​ന്ദ്ര തെര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന് പോ​ള്‍ ശ​ത​മാ​നം എ​ന്‍​കോ​ര്‍ വെ​ബ്‌​സൈ​റ്റ് മു​ഖാ​ന്തി​രം ന​ല്‍​കും. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് വെ​ബ്‌​സൈ​റ്റ് മു​ഖാ​ന്തി​രം ഈ ​വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കും. ഇ​തി​നാ​യി പ്ര​ത്യേ​ക ടീ​മി​നെ നി​യോ​ഗി​ച്ചു. ബിഎ​സ്എ​ന്‍എ​ല്‍, പോ​ലീ​സ് വ​കു​പ്പു​ക​ളു​ടെ സ​ഹാ​യ​വും വാ​ര്‍ റൂ​മി​ന്‍റെ സു​ഗ​മ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.