ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്
1549370
Saturday, May 10, 2025 3:26 AM IST
കോഴഞ്ചേരി: പൂവത്തൂർ 571-ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഗവ. എൽപി സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസ് നടക്കും. രാവിലെ ഒന്പതിന് കരയോഗം പ്രസിഡന്റ് പി. പ്രസന്നകുമാറിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗം ആർ. മോഹൻ കുമാർ ഉദ്ഘാടനം ചെയ്യും.
റിട്ട. എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.കെ. ശ്രീകുമാർ, കല്ലിശേരി കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. റൂബൻ ജോൺ എന്നിവർ ക്ലാസുകൾ നയിക്കും. കരയോഗം ട്രഷറാർ പി.കെ. മുരളീധരൻപിള്ള ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.