ലോറിയും കാറും കൂട്ടിയിടിച്ചു
1549382
Saturday, May 10, 2025 3:36 AM IST
റാന്നി: മന്ദമരുതി ആശുപത്രി ജംഗ്ഷനു സമീപം ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്നലെ ഉച്ചയ്ക്ക് 1 .30 ഓടെയാണ് അപകടം നടന്നത് .
കാറിൽ ഉണ്ടായിരുന്നവർ നെടുമ്പാശേരി എയർപോർട്ടിൽ പോയ ശേഷം തിരികെ വരികയായിരുന്നു.
കാറിന്റെ മുൻവശം പൂർണമായി തകർന്നു. യാത്രക്കാരെ പരിക്കുകളോടെകോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .