ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട് ഇനി ചെങ്ങന്നൂരിലും
1549374
Saturday, May 10, 2025 3:26 AM IST
ചെങ്ങന്നൂർ: പതിറ്റാണ്ടുകളായി പരിശുദ്ധിയുടെ തിളക്കവും മാറ്റേറുന്ന വിശ്വാസവും ചേർന്ന ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ടിന്റെ ഏറ്റവും പുതിയ ഷോറൂം ചെങ്ങന്നൂരിൽ തുറക്കുന്നു. 12ന് രാവിലെ 10.30ന് സജി ചെറിയാൻ എംഎൽഎ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിക്കും. ചലച്ചിത്ര താരം മംമ്ത മോഹൻദാസ് മുഖ്യാതിഥിയായി പങ്കെടുക്കും.
കൂടാതെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരാകുമെന്നും ഉദ്ഘാടന വേളയിലേക്ക് ചെങ്ങന്നൂരിനെ സ്വാഗതം ചെയ്ത് കൊണ്ട് മാനേജിംഗ് ഡയറക്ടർ ഷാജി തോമസ് അറിയിച്ചു.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് മികച്ച ഓഫറുകളാണ് ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട് ഒരുക്കിയിരിക്കുന്നത്. നറുക്കെടുപ്പിലൂടെ അഞ്ച് പേർക്ക് അരപവൻ വീതം സ്വർണനാണയം സമ്മാനമായി നൽകും. കൂടാതെ ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യത്തെ ആറ് ദിവസം ആറ് ഡയമണ്ട് റിംഗുകളും നറുക്കെടുപ്പിലൂടെ സമ്മാനമായി നേടാം. ഒപ്പം 45 ദിവസം നീണ്ടുനിൽക്കുന്ന മികച്ച ഓഫറുകളും സ്വന്തമാക്കാം.
സ്വർണം, ഡയമണ്ട്, ലൈറ്റ് വെയ്റ്റ്, വെഡിംഗ് ആഭരണങ്ങളുടെ ഏറ്റവും മികച്ച ശേഖരമാണ് പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്. പുത്തൻ ഡിസൈനുകളും മികച്ച കളക്ഷനും സ്വന്തമാക്കാൻ പുതിയ ഷോറൂമിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.