കർഷകരെ സർക്കാർ വഞ്ചിച്ചു: സതീഷ് കൊച്ചുപറന്പിൽ
1549384
Saturday, May 10, 2025 3:36 AM IST
പത്തനംതിട്ട: കാര്‍ഷികവൃത്തി തൊഴിലായി സ്വീകരിച്ച് അതിലൂടെ കര്‍ഷകര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കേരളത്തിൽ നിലവിലുള്ളതെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ.
കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗ ആക്രമണം മൂലം നിരവധിയാളുകൾ ക്രൂരമായി മരണപ്പെടുന്നു. സര്‍ക്കാര്‍ എന്ത് നടപടി കൈക്കൊണ്ടൊന്നും ഉത്തരം പറയണമെന്നും സതീഷ് കൊച്ചുപറന്പിൽ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് റ്റി.എച്ച്. സിറാജുദ്ദീന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് മുത്തനാട്ട് മുഖ്യപ്രഭാഷണം നടത്തി.
കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറായി നിയമിതനായ സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കോശിയെ യോഗത്തില്‍ ആദരിച്ചു.
സംസ്ഥാന ഭാരവാഹികളായ ബാബുജി ഈശോ, സതീഷ് പഴകുളം, എം.കെ. പുരുഷോത്തമൻ, സജു മാത്യു, കെ.വി. രാജന്, തോമസ് മാത്യു, സലിം പെരുനാട്, മലയാലപ്പുഴ വിശ്വംഭരൻ, അഷറഫ് അപ്പാക്കുട്ടി, ഷിബു വള്ളിക്കോട്, കെ.എൻ. രാജന്,
അബ്ദുല്‍കലാം ആസാദ്, റഹിംകുട്ടി, ജോസ് കലഞ്ഞൂർ, മണ്ണില്‍ രാഘവന്, നജീര്‍ പന്തളം, ശിവപ്രസാദ്, ഗോപകുമാർ, വല്ലാറ്റൂര്‍ വാസുദേവന്‍, ഷൂജ, ജോസ് ഇല്ലിരിക്കൽ, വേണുകുമാരന്‍ നായര്‍, തോമസ് കോവൂർ, ജി. സന്തോഷ് കുമാര്‍, മാത്യു എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.