കോഴഞ്ചേരി പ്രസംഗത്തിന്റെ നവതി സ്മൃതി ആഘോഷം നാളെ
1549372
Saturday, May 10, 2025 3:26 AM IST
കോഴഞ്ചേരി: സി. കേശവന്റെ കോഴഞ്ചേരി പ്രസംഗത്തിന്റെ നവതി സ്മൃതി ആഘോഷം നാളെ വൈകുന്നേരം നാലിന് എസ്എന്‍ഡിപി കോഴഞ്ചേരി യൂണിയന്റെ ആഭിമുഖ്യത്തില്‍ നടക്കും. എസ്എന്‍ഡിപി യൂണിയന് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും. മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും.
മുന്‍ എംഎല്‍എ. രാജു ഏബ്രഹാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ്, എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി. എസ്. വിജയൻ, കോഴഞ്ചേരി യൂണിയന് പ്രസിഡന്റ് കെ. എന്‍. മോഹന്‍ ബാബു, ത്രിതല ജനപ്രതിനിധികളായ സാറ തോമസ്, ബിജിലി പി. ഈശോ, വത്സല വാസു,
ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് മെംബര്‍ ആർ. ശരത്ചന്ദ്രകുമാര്‍, ബിജെപി ദേശീയ നിർവാഹക സമിതിയംഗം വിക്ടര്‍ ടി. തോമസ്, എസ്എന്‍ഡിപി യോഗം കോഴഞ്ചേരി യൂണിയന് വൈസ് പ്രസിഡന്റ് വിജയന് കാക്കനാടന്, ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍ രാഗേഷ്, സ്വാഗത സംഘം ചെയര്മാന് ടി.പി. സ്റ്റാലിന് എന്നിവര്‍ പ്രസംഗിക്കും.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളില്‍ കലാ സാഹിത്യ സാംസ്കാരിക നവോഥാന രംഗത്തെ പ്രതിഭകളെ അനുസ്മരിക്കൽ, വിവിധ സെമിനാറുകള്‍ എന്നിവ നടക്കും.