പോലീസ് ഉദ്യോഗസ്ഥർക്കു നേരേ കൈയേറ്റം നടത്തിയയാള്‍ അറസ്റ്റിൽ
1549380
Saturday, May 10, 2025 3:36 AM IST
പന്തളം: പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. പന്തളം മുടിയൂര്‍ക്കോണം പുന്നത്താറ്റ് വിനോദ് ഭവനത്തില്‍ വിനോദാണ് (41) അറസ്റ്റിലായത്. കഴിഞ്ഞ രാത്രി മുടിയൂര്‍ക്കോണം ധര്‍മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നാടന്‍പാട്ട് പരിപാടി നടക്കുമ്പോള്‍ പ്രശ്നമുണ്ടാക്കിയത് ചോദ്യം ചെയ്തപ്പോഴാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ മനോജിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു നേരെ കൈയേറ്റ ശ്രമമുണ്ടായത്.
എസ് ഐയുടെ നേതൃത്വത്തിൽ, എഎസ്ഐ രാജു, സിപിഒമാരായ അന്‍സാജു, അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തത്. പോലീസ് ഇന്‍സ്പെക്ടര്‍ ടി. ഡി പ്രജീഷിന്റെ നിര്‍ദേശപ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.