ഭി​ന്ന​ശേ​ഷീ ദി​നാ​ചാ​ര​ണം
Saturday, December 3, 2022 10:59 PM IST
ആ​ല​പ്പു​ഴ: ബി​ആ​ർ​സി ആ​ല​പ്പു​ഴ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ല​പ്പു​ഴ ക​ർ​മസ​ദ​നി​ൽ ന​ട​ന്ന ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ സൗ​മ്യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ടി. ​ത്രേ​സ്യാ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

 ആ​ല​പ്പു​ഴ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ പി. ​സു​ജാ​ത മു​ഖ്യ​ഭാ​ഷ​ണ​വും എ​സ്എ​സ്കെ ജി​ല്ലാ കോ​-ഓ​ര്‍​ഡി​നേ​റ്റ​ർ ഡി.​പി. ര​ജ​നീ​ഷ് ഭി​ന്ന​ശേ​ഷിദി​ന സ​ന്ദേ​ശ​വും ന​ൽ​കി. ആ​ല​പ്പു​ഴ ബി​ആ​ർ​സി പ​രി​ധി​യി​ലു​ള്ള സ്കൂ​ളു​ക​ളി​ൽ​നി​ന്ന് എ​ത്തി​യ കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടിക​ൾ​ക്കൊ​പ്പം പു​ന്ന​പ്ര ജ്യോ​തി​കു​മാ​റും സി​നി​മാതാ​ര​ം മ​ഹാ​ദേ​വ​നും നാ​ട​ൻ​പാ​ട്ട് അ​വ​ത​രി​പ്പി​ച്ചു.