ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു
Wednesday, April 24, 2024 10:56 PM IST
അ​മ്പ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.30നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കൊ​ല്ല​ത്തു​നി​ന്നു ക​ശു​വ​ണ്ടിത്തോട് ക​യ​റ്റി മു​വാ​റ്റു​പു​ഴ​യ്ക്കു പോ​യ ലോ​റി​യും തി​രു​ന​ൽ​വേ​ലി​യി​ൽ നി​ന്നു പ​ട്ട​ണ​ക്കാ​ട് പോ​യ സി​മ​ന്‍റ് ലോ​റി​യും കൊ​ച്ചി​യി​ൽനി​ന്ന് കൊ​ല്ല​ത്തേ​ക്കുപോ​യ ക​ണ്ടൈ​ന​ർ ലോ​റി​യും ത​മ്മി​ൽ റെ​യി​ൽ​വേ മേ​ൽപാ​ല​ത്തി​നു വ​ട​ക്കുവ​ച്ചാ​ണ് കു​ട്ടി​യി​ടി​ച്ച​ത്.

അ​പ​ക​ട​ത്തെത്തുട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റോ​ളം നാ​ഷ​ണ​ൽ ഹൈ​വ​യി​ൽ ഗ​താ​ഗ​തത​ട​സം നേ​രി​ട്ടു. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ താ​ഴ്ച​യി​ൽ ന​സീ​ർ അ​പ​ക​ടവി​വ​രം അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​നെ​യും ത​ക​ഴി ഫ​യ​ർഫോ​യ്സി​നെ​യും അ​റി​യി​ച്ച​തി​നെത്തു ട​ർ​ന്ന് ഇ​വ​ർ എ​ത്തി ഗ​താ​ഗ​തത​ട​സം നീ​ക്കി. നി​സാ​ര പ​രി​ക്കുപ​റ്റി​യ കണ്ടയ്ന​ർ ഡ്രൈ​വ​റെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഡ്രൈ​വ​ർ ഉ​റ​ങ്ങിപ്പോ​യ​താ​ണ് അ​പ​ക​ടകാ​ര​ണം എ​ന്നു പ​റ​യ​പ്പെ​ടു​ന്നു.