മെ​ഡി​. കോ​ള​ജി​ല്‍ കു​സൃ​തി​കാ​ട്ടിയ വാ​ന​ര​ൻ കൂ​ട്ടി​ലാ​യി
Wednesday, April 24, 2024 4:50 AM IST
അ​മ്പ​ല​പ്പു​ഴ: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കു​സൃ​തി​കാ​ട്ടി ന​ട​ന്ന വാ​ന​ര​നെ കൂ​ട്ടി​ല​ട​ച്ചു. മാ​സ​ങ്ങ​ളാ​യി ആ​ശു​പ​ത്രി കെ​ട്ടി​ട​ങ്ങ​ളി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യും ഓ​ടി​ച്ചാ​ടി ന​ട​ന്നി​രു​ന്ന വാ​ന​ര​നെ​യാ​ണ് സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ നി​ന്നും റാ​ന്നി​യി​ൽനി​ന്നും എ​ത്തി​യ വ​ന​പാ​ല​ക​ർ വ​ലയിട്ടു പി​ടി​ച്ച​ത്.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​ക്കു​ള്ളി​ല്‍ വാ​ന​ര​ന്‍റെ കു​സൃ​തി കാ​ട്ട​ല്‍ രോ​ഗി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​രു​ന്നു. മാ​സ​ങ്ങ​ളാ​യി ആ​ശു​പ​ത്രി കെ​ട്ടി​ട​ങ്ങ​ളി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യും ഓ​ടി​ച്ചാ​ടി ന​ട​ന്നി​രു​ന്ന വാ​ന​ര​വീ​ര​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്കും പ​രി​സ​ര​വാ​സി​ക​ള്‍​ക്കും കൗ​തു​ക കാ​ഴ്ച​യാ​യി​രു​ന്നു. ഇ​ട​യ്ക്കി​ടെ വി​രു​ന്നു​കാ​ര​നാ​യി വ​ണ്ടാ​നം സ​ന്ദ​ര്‍​ശി​ക്കാ​റു​ള്ള വാ​ന​ര​ന്‍ ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​മാ​യി ആ​ശു​പ​ത്രി​യി​ലും പ​രി​സ​ര​ത്തും ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.