വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് മ​ദ്യ​വി​ല്പ്പ​ന: വീ​ട്ട​മ്മ അ​റ​സ്റ്റി​ൽ
Wednesday, April 24, 2024 4:50 AM IST
ചാ​രും​മൂ​ട്: വ​ള്ളി കു​ന്നം താ​ളീ​രാ​ടി​മു​റി ഭാ​ഗ​ത്തു​ള്ള വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ മ​ദ്യവി​ൽ​പ്പ​ന കേ​ന്ദ്ര​ത്തി​ൽ നൂ​റ​നാ​ട് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജ​യ​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 900 മി​ല്ലി വി​ദേ​ശ​മ​ദ്യം ​പി​ടി​കൂ​ടി.

ഈ ​വീ​ട്ടി​ലെ താ​മ​സ​ക്കാ​രാ​യ വ​ള്ളി​കു​ന്നം താ​ളീ​രാ​ടി​മു​റി​യി​ൽ അം​ബു​ജാ​ക്ഷ ഭ​വ​നം വീ​ട്ടി​ൽ ര​മ​ണി(40)യെ ​പ്ര​തി​യാ​ക്കി കേ​സെ​ടു​ത്തു. ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. ര​ഹ​സ്യവി​വ​രത്തി​ന്‍റെ അ​ടി​സ്ഥാന​ത്തി​ൽ ​സ്ഥ​ലം​എ​ക്സൈ​സി​ന്‍റെ നി​രീ​ക്ഷണ​ത്തി​ലായി​രു​ന്നു.

റെ​യ്ഡി​ന് നൂ​റ​നാ​ട് അ​സി​. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പ്ര​ശാ​ന്ത്, പ്ര​വ​ന്‍റീവ് ഓ​ഫീ​സ​ർമാരായ സു​നി​ൽ, സി​നു​ലാ​ൽ, അ​രു​ൺ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​വീ​ൺ, അ​നു, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ അ​നി​താ​കു​മാ​രി​എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.