ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി: ജി​ല്ലാ ക​ള​ക്ട​ര്‍
Wednesday, April 24, 2024 4:51 AM IST
ആല​പ്പു​ഴ: ലോ​ക്‌​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ജി​ല്ല​യി​ലെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യ​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍. 26ന് ​രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കിട്ട് ആ​റുവ​രെ​യാ​ണ് പോ​ളിം​ഗ്. പോ​ളിം​ഗി​നാവ​ശ്യ​മാ​യ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

ആ​ല​പ്പു​ഴ ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ അ​രൂ​ര്‍, ചേ​ര്‍​ത്ത​ല, ആ​ല​പ്പു​ഴ, അ​മ്പ​ല​പ്പു​ഴ, ഹ​രി​പ്പാ​ട്, കാ​യം​കു​ളം, ക​രു​നാ​ഗ​പ്പ​ള്ളി (കൊ​ല്ലം) എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളും മാ​വേ​ലി​ക്ക​ര ലോ​ക്‌​സ​ഭാ മ​ണ്ഡ​ല പ​രി​ധി​യി​ല്‍ ച​ങ്ങ​നാ​ശേ​രി (കോ​ട്ട​യം), കു​ട്ട​നാ​ട്, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ര്‍, കു​ന്ന​ത്തൂ​ര്‍ (കൊ​ല്ലം), കൊ​ട്ടാ​ര​ക്ക​ര (കൊ​ല്ലം), പ​ത്ത​നാ​പു​രം (കൊ​ല്ലം) എ​ന്നി​ങ്ങ​നെ മ​ണ്ഡ​ല​ങ്ങ​ളു​മാ​ണു​ള്ള​ത്. ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ല്‍ 11 സ്ഥാ​നാ​ര്‍​ഥി​ക​ളും മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ല്‍ ഒ​ന്‍​പ​ത് സ്ഥാ​നാ​ര്‍​ഥി​ക​ളു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ല്‍ 14,00,083 വോ​ട്ട​ര്‍​മാ​ര്‍

ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ല്‍ 14,00,083 വോ​ട്ട​ര്‍​മാ​രാ​ണുള്ള​ത്. 7,26,008 സ്ത്രീ ​വോ​ട്ട​ര്‍​മാ​രും 6,74,066 പു​രു​ഷ വോ​ട്ട​ര്‍​മാ​രും ഒ​മ്പ​ത് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വോ​ട്ട​ര്‍​മാ​രു​മാ​ണു​ള്ള​ത്. അ​രൂ​ര്‍- 1,97,441 ചേ​ര്‍​ത്ത​ല- 2,11,067 ആ​ല​പ്പു​ഴ- 1,98,199, അ​മ്പ​ല​പ്പു​ഴ- 1,75,048, ഹ​രി​പ്പാ​ട്- 1,92,559, കാ​യം​കു​ളം- 2,11,121, ക​രു​നാ​ഗ​പ്പ​ള്ളി- 2,14,648 വോ​ട്ട​ര്‍​മാ​ര്‍.

മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ല്‍ 13,31,880 വോ​ട്ട​ര്‍​മാ​ര്‍

മാ​വേ​ലി​ക്ക​ര ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ 13,31,880 വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. 7,01,564 സ്ത്രീ ​വോ​ട്ട​ര്‍​മാ​രും 6,30,307 പു​രു​ഷ വോ​ട്ട​ര്‍​മാ​രും ഒ​മ്പ​ത് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വോ​ട്ട​ര്‍​മാ​രു​മാ​ണു​ള്ള​ത്. ച​ങ്ങ​നാ​ശേ​രി- 1,72,621, കു​ട്ട​നാ​ട്- 1,63,242, മാ​വേ​ലി​ക്ക​ര- 2,03,405, ചെ​ങ്ങ​ന്നൂ​ര്‍- 2,01,481, കു​ന്ന​ത്തൂ​ര്‍- 2,05,559, കൊ​ട്ടാ​ര​ക്ക​ര- 2,00,934, പ​ത്ത​നാ​പു​രം- 1,84,638 വോ​ട്ട​ര്‍​മാ​ര്‍.

ആ​ദ്യ​മാ​യി വോ​ട്ട് ചെ​യ്യു​ന്ന​വ​ര്‍ 42,721

ആ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 18,19 പ്രാ​യ​പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന 42,721 പു​തി​യ വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ 23,898 പു​തി​യ വോ​ട്ട​ര്‍​മാ​രി​ല്‍ 11839 സ്ത്രീ​ക​ളും 12059 പു​രു​ഷ​ന്മാ​രു​മാ​ണു​ള്ള​ത്.

പു​തി​യ വോ​ട്ട​ര്‍​മാ​രു​ടെ മ​ണ്ഡ​ലം തി​രി​ച്ചു​ള്ള ക​ണ​ക്ക്

അ​രൂ​ര്‍: സ്ത്രീ-1414, ​പു​രു​ഷ​ന്‍-1378
ചേ​ര്‍​ത്ത​ല: സ്ത്രീ-1809, ​പു​രു​ഷ​ന്‍-1955
ആ​ല​പ്പു​ഴ: സ്ത്രീ-1541, ​പു​രു​ഷ​ന്‍-1560
അ​മ്പ​ല​പ്പു​ഴ: സ്ത്രീ-1506, ​പ​രു​ഷ​ന്‍-1459
ഹ​രി​പ്പാ​ട്: സ്ത്രീ 1691, ​പു​രു​ഷ​ന്‍ 1781
കാ​യം​കു​ളം: സ്ത്രീ-1925, ​പു​രു​ഷ​ന്‍-2001
ക​രു​നാ​ഗ​പ്പ​ള്ളി: സ്ത്രീ-1953, ​പു​രു​ഷ​ന്‍-1925

മാ​വേ​ലി​ക്ക​ര ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ 18,823 പു​തി​യ വോ​ട്ട​ര്‍​മാ​രി​ല്‍ 9248 സ്ത്രീ ​വോ​ട്ട​ര്‍​മാ​രും 9575 പു​രു​ഷ വോ​ട്ട​ര്‍​മാ​രു​ം.
പു​തി​യ വോ​ട്ട​ര്‍​മാ​രു​ടെ മ​ണ്ഡ​ലം

തി​രി​ച്ചു​ള്ള ക​ണ​ക്ക്

ച​ങ്ങ​നാ​ശേ​രി: പു​രു​ഷ​ന്‍-1156, സ്ത്രീ-1110
​കു​ട്ട​നാ​ട്: സ്ത്രീ-1331, ​പു​രു​ഷ​ന്‍-1345
മാ​വേ​ലി​ക്ക​ര: സ്ത്രീ-1419, ​പു​രു​ഷ​ന്‍-1421
ചെ​ങ്ങ​ന്നൂ​ര്‍: സ്ത്രീ-1233, ​പു​രു​ഷ​ന്‍ 1348
കു​ന്ന​ത്തൂ​ര്‍: സ്ത്രീ-1526, ​പു​രു​ഷ​ന്‍-1548
കൊ​ട്ടാ​ര​ക്ക​ര: സ്ത്രീ-1454, ​പു​രു​ഷ​ന്‍-1521
പ​ത്ത​നാ​പു​രം: സ്ത്രീ-1175, ​പു​രു​ഷ​ന്‍-1236

വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍

ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്രം- സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ്, എ​ച്ച്എ​സ്എ​സ് ആ​ന്‍​ഡ് എ​ച്ച്എ​സ് ആ​ല​പ്പു​ഴ. മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്രം- ബി​ഷ​പ്പ് മൂ​ര്‍ കോ​ള​ജ്, മാ​വേ​ലി​ക്ക​ര.

2614 പോ​ളി​ംഗ് സ്റ്റേ​ഷ​നു​ക​ള്‍

ജി​ല്ല​യി​ല്‍ ആ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ആ​കെ 2614 പോ​ളി​ംഗ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്. ആ​ല​പ്പു​ഴ ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ 1333 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളും മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ല‍ 1281 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളും പ്ര​വ​ര്‍​ത്തി​ക്കും.

ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും ഒ​രു മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നും ഒ​രു പി​ങ്ക് (സ്ത്രീ ​സൗ​ഹൃ​ദ) പോ​ളിം​ഗ് സ്റ്റേ​ഷ​നും ഉ​ണ്ട്. മാ​തൃ​ക പോ​ളിം​ഗ് സ്റ്റേ​ഷ​നി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്കു​ള്ള വീ​ല്‍​ചെ​യ​ര്‍, എ​ല്ലാ വോ​ട്ട​ര്‍​മാ​ര്‍​ക്കും ലൈ​റ്റ് റി​ഫ്ര​ഷ്മെന്‍റ്, മു​തി​ര്‍​ന്ന പൗ​ര​ര്‍​ക്കും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ര്‍​ക്കും കു​ട്ടി​ക​ള്‍​ക്കും പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ടാ​കും.

4,102 പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍

തെര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ള്‍​ക്കാ​യി 4,102 പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. 2,051 വീ​തം പ്രി​സൈ​ഡി​ഗ് ഓ​ഫീ​സ​ര്‍​മാ​രും ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​രും പ്ര​വ​ര്‍​ത്തി​ക്കും. 20 ശ​ത​മാ​നം ഉ​ദ്യോ​ഗ​സ്ഥ​ര്‍ റി​സ​ര്‍​വി​ലു​ണ്ട്.