ആസ്പിറോ ഓവറോള്‍ കിരീടം പുന്നപ്ര മാര്‍ ഗ്രിഗോറിയസിന്
1592747
Thursday, September 18, 2025 10:42 PM IST
എടത്വ: സെന്റ് അലോഷ്യസ് കോളജ് കൊമേഴ്സ് & മാനേജ്മെന്റ് ഫെസ്റ്റ് ആസ്പിറോ 4.0ല്‍ പുന്നപ്ര മാര്‍ ഗ്രിഗോറിയസ് കോളജ് ഓഫ് ആര്‍ട്ട് & സയന്‍സ് ഓവറോള്‍ ചാമ്പ്യന്മാരായി.
കോളജ് വിദ്യാര്‍ഥികള്‍ക്കായി സീനിയര്‍-ജൂണിയര്‍ വിഭാഗങ്ങള്‍ക്കായി ബെസ്റ്റ് മാനേജര്‍, തീമാറ്റിക് ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്, ട്രഷര്‍ ഹണ്ട്, ഫോട്ടോഗ്രാഫി, ബിസിനസ് ക്വിസ്, ഫുട്ബോള്‍ തുടങ്ങിയ 10 ഇനങ്ങളിലായിട്ടാണ് മത്സരം സംഘടിപ്പിച്ചത്. മിസ് കേരള ഫൈനലിസ്റ്റ് തന്‍സീം നൗഷാദ് ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജര്‍ ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. ജി. ഇന്ദുലാല്‍, തസ്തീമ് നൈഷാദ്, സാന്റി ജോസ്ഫ്, പ്രവീണ്‍ ജോസഫ്, ക്രിസ്റ്റി മാര്‍ക്കോസ് ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.