ഗാന്ധിസ്മൃതിയിൽ നാടും നഗരവും
Sunday, October 2, 2022 11:27 PM IST
ക​ടു​ത്തു​രു​ത്തി: വൈ​ക്കം റോ​ഡ് യൂ​സേ​ഴ്‌​സ് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​തേ​ണ്‍ റ​യി​ല്‍വേ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചു ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ സ്വ​ച്ഛ​താ പ​ഖ്വാ​ഡ ശു​ചീ​ക​ര​ണ യ​ജ്ഞം സം​ഘ​ടി​പ്പി​ച്ചു. സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, രാ​ഷ്ട്രീ​യ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, സ്‌​കൂ​ള്‍, കോ​ള​ജ്, എ​ന്‍എ​സ്എ​സ്, എ​ന്‍സി​സി വി​ദ്യാ​ര്‍ഥി​ക​ള്‍, പൗ​ര​സ​മി​തി, റെ​സി​ഡ​ന്‍സ് അ​സോ​സി​യേ​ഷ​നു​ക​ള്‍, തൊ​ഴി​ലാ​ളി​ക​ള്‍, വ്യാ​പാ​ര വ്യ​വ​സാ​യി​ക​ള്‍ തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വൈ​ക്കം റോ​ഡ് റെ​യി​ല്‍വേ സ്റ്റേ​ഷ​നും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ച​ത്. സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള റോ​ഡും പ​ഴ​യ റെ​യി​ല്‍വേ സ്റ്റേ​ഷ​ന്‍ മ​ന്ദി​ര​വും കാ​ടു​മൂ​ടി കി​ട​ന്ന കി​ണ​റും മോ​ട്ടോ​ര്‍ പു​ര​യും പ്ലാ​റ്റ് ഫോ​മും ഉ​ൾ​പ്പെ​ടെ ശു​ചി​യാ​ക്കി. വൈ​ക്കം റോ​ഡ് റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍ ന​ട​ന്ന സ്വ​ച്ഛ​താ പ​ഖ്വാ​ഡ ശു​ചീ​ക​ര​ണ യ​ജ്ഞം മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. സു​നി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​തേ​ണ്‍ റ​യി​ല്‍വേ തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ന്‍ അ​സി​സ്റ്റ​ന്റ് പേ​ഴ്‌​സ​ണ​ല്‍ ഓ​ഫീ​സ​ര്‍ ഒ..​ര​മേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ര്‍മ​ല ജി​മ്മി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൈ​ന​മ്മ ഷാ​ജു, ലി​ജി​ന്‍ ലാ​ല്‍, അ​ശ്വ​ന്ത് മാ​മ​ല​ശ്ശേ​രി​ല്‍, ജോ​സ് തോ​മ​സ്, ജെ​സ്സി കു​ര്യ​ന്‍, ന​യ​ന ബി​ജു, സ​ന്തോ​ഷ് കു​ഴി​വേ​ലി, സ്റ്റീ​ഫ​ന്‍ പാ​റ​വേ​ലി, നോ​ബി മു​ണ്ട​യ്ക്ക​ല്‍, പോ​ള്‍ മാ​ന്‍വെ​ട്ടം, ജോ​സ് നി​ല​പ്പ​ന​ക്കൊ​ല്ലി, ആ​പ്പാ​ഞ്ചി​റ പൊ​ന്ന​പ്പ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. സ്റ്റേ​ഷ​ന്‍ സൂ​പ്ര​ണ്ട് വി​ജ​യ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ റെ​യി​ല്‍വേ ജീ​വ​ന​ക്കാ​ര്‍, ഡോ ​ആ​ന്‍സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​റ​വി​ല​ങ്ങാ​ട് ദേ​വ​മാ​താ കോ​ള​ജി​ലെ എ​ന്‍എ​സ്എ​സ് വി​ദ്യാ​ര്‍ഥി​ക​ള്‍, മ​നോ​ജ് കു​മാ​റി​ന്‍റ് നേ​തൃ​ത്വ​ത്തി​ല്‍ വൈ​ക്കം ജെ​സി​ഐ പ്ര​വ​ര്‍ത്ത​ക​ര്‍, വൈ​ക്കം റോ​ഡ് യൂ​സേ​ഴ്സ് ഫോ​റം നേ​താ​ക്ക​ളാ​യ വി​നോ​ദ്കു​മാ​ര്‍, അ​ഡ്വ ജോ​സ് ജോ​സ​ഫ്, അ​ഭി​രാ​ജ് സോ​മ​ന്‍, അ​നി​ല്‍കു​മാ​ര്‍, ജീ​ത് കു​ര്യ​ന്‍ മ​റ്റം, ച​ന്ദ്ര​ബോ​സ്, ക​ര​ണ്‍ സു​ധാ​ക​ര്‍, സാ​ബു, രാ​ജു, സി.​എ​സ്. ജോ​ര്‍ജ്, കൃ​ഷ്ണ​സാ​ഗ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി

ക​ല്ല​റ: ബി​ജെ​പി ക​ല്ല​റ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​ത്വ​ത്തി​ല്‍ ക​ല്ല​റ പെ​രി​യാ​ര്‍ കു​ള​ങ്ങ​ര ക​വ​ല​യി​ല്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി. ഓ​ട വൃ​ത്തി​യാ​ക്കി, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് എം​സി​എ​ഫ് ല്‍ ​എ​ത്തി​ച്ചു. അ​ര​വി​ന്ദ് ശ​ങ്ക​ര്‍, ജോ​യി ക​ല്‍പ​ക​ശ്ശേ​രി, ര​മേ​ശ് കാ​വി​മ​റ്റം തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

വൈ​ക്കം: വൈ​ക്കം സ​ത്യ​ഗ്ര​ഹ സ്മാ​ര​ക ഗാ​ന്ധി മ്യൂ​സി​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷ​വും ല​ഹ​രി​വി​രു​ദ്ധ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. മ്യൂ​സി​യം ഹാ​ളി​ല്‍ ന​ട​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ രാ​ധി​ക​ശ്യാം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ്യൂ​സി​യം സൂ​പ്ര​ണ്ട് പി.​കെ സ​ജീ​വ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ര്‍മാ​ന്‍ പി.​ടി സു​ഭാ​ഷ്, വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍ ബി​ന്ദു ഷാ​ജി, എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജി. ​ഗോ​പ​കു​മാ​ര്‍, കു​ട​വെ​ച്ചൂ​ര്‍ ഗ​വ​ൺ​മെ​ന്‍റ് ദേ​വീ​വി​ലാ​സം ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ എ​ന്‍എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ പി.​അ​നി​ല്‍കു​മാ​ര്‍, മ്യൂ​സി​യം മാ​നേ​ജ​ര്‍ സി. ​ഗോ​കു​ല്‍ കൃ​ഷ്ണ, ഗൈ​ഡ് കെ.​പി മ​നു, ഗോ​പീ​കൃ​ഷ്ണ​ൻ, ഗോ​പി​ക, അ​ഭി​രാ​മി, ആ​തി​ര പ്ര​കാ​ശ്, ഗൈ​ഡ് വി​ഷ്ണു സു​രേ​ന്ദ്ര​ന്‍, വൈ​ക്കം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പി​ആ​ര്‍ഒ ടി.​ആ​ര്‍ മോ​ഹ​ന​ന്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ബ്ര​ഹ്മ​മം​ഗ​ലം : കോ​ൺ​ഗ്ര​സ് ചെ​മ്പ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ്ര​ഹ്മ​മം​ഗ​ല​ത്ത് ഗാ​ന്ധി​ജ​യ​ന്തി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി. യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ ഛായ​ചി​ത്ര​ത്തി​ന് മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

കോ​ൺ​ഗ്ര​സ് ചെ​മ്പ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​കെ. കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗം കെ.​ഡി.​ര​വി, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ എം.​എ​സ്.​മ​നീ​ഷ്, എം.​ടി.​ര​വീ​ന്ദ്ര​ൻ, കെ.​എം.​ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ത​ല​യോ​ല​പ്പ​റ​മ്പ്:​ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ ത​ല​യോ​ല​പ്പ​റ​മ്പി​ൽ ന​ട​ത്തി​യ ഗാ​ന്ധി​സ്മൃ​തി ജ​ന​കീ​യ ചി​ത്ര​ര​ച​ന​യും ചി​ത്ര പ്ര​ദ​ർ​ശ​ന​വും അ​വി​സ്മ​ര​ണീ​യ​മാ​യി. മു​ദ്ര ലൈ​ബ്ര​റി​യും അ​ക്ഷ​ര​ദീ​പം സാം​സ്കാ​രി​ക​വേ​ദി​യും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ചി​ത്ര​കാ​ര​ന്മാ​ർ ചേ​ർ​ന്ന് പൊ​തു ക്യാ​ൻ​വാ​സി​ൽ ഒ​രു​ക്കി​യ ജ​ന​കീ​യ ചി​ത്ര​ര​ച​ന കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി മു​ൻ സെ​ക്ര​ട്ട​റി എം.​കെ.​ഷി​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ദ്ര സെ​ക്ര​ട്ട​റി ബേ​ബി ടി. ​കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് അ​ജ​ലി​ക ഷാ​ജി ര​ചി​ച്ച പ്ര​കൃ​തി ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ഇ​ട​വ​ട്ടം ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ക്ഷ​ര​ദീ​പം വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. സു​ശീ​ല​ൻ, എം.​ജി. രാ​ഘ​വ​ൻ, ഡോ. ​എ​ച്ച്.​എ​സ്.​പി, എം.​കെ. ക​ണ്ണ​ൻ, കെ.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, കാ​വ്യ ഭാ​സ്ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ഗാ​ന്ധി സ്മൃ​തി ക​വി​യ​ര​ങ്ങും സം​ഘ​ടി​പ്പി​ച്ചു.