സി​ല്‍​വ​ര്‍ ലൈ​ന്‍ സ​മ​ര​ക്കാ​രു​ടെ കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്ക​ണം: കെ.​സി. ജോ​സ​ഫ്
Monday, October 3, 2022 12:07 AM IST
ച​ങ്ങ​നാ​ശേ​രി: ജ​ന​ഹി​ത​വും ഹൈ​ക്കോ​ട​തി പ​രാ​മ​ര്‍​ശ​വും ക​ണ​ക്കി​ലെ​ടു​ത്ത് സി​ല്‍​വ​ര്‍ ലൈ​ന്‍ വി​രു​ദ്ധ സ​മ​ര​കേ​സു​ക​ള്‍ സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം കെ.​സി. ജോ​സ​ഫ്. ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടാ​ത്ത സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി സ​ര്‍​ക്കാ​ര്‍ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
കെ.​റെ​യി​ല്‍ സി​ല്‍​വ​ര്‍ ലൈ​ന്‍ വി​രു​ദ്ധ ജ​ന​കീ​യ സ​മ​തി കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ ന​ട​ത്തി​യ ക​രി​ദി​നാ​ച​ര​ണ​ത്തി​ന്റെ ജി​ല്ലാ​ത​ല പ​രി​പാ​ടി മാ​ട​പ്പ​ള്ളി​യി​ല്‍ ഉ​ദ്ഘാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​മ​ര​സ​മി​തി ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ബാ​ബു കു​ട്ട​ന്‍​ചി​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ജെ.​ലാ​ലി, കു​ഞ്ഞു​കോ​ശി പോ​ള്‍, മി​നി കെ.​ഫി​ലി​പ്പ്, മാ​ത്തു​ക്കു​ട്ടി പ്ലാ​ത്താ​നം, സ​ജി ജോ​സ​ഫ്, ആ​ന്റ​ണി കു​ന്നും​പു​റം, റ്റി.​എ​സ്. സ​ലിം, പ്രൊ​ഫ. കെ.​എം. തോ​മ​സ്, ബാ​ബു കു​രീ​ത്ര, ബാ​ബു രാ​ജേ​ന്ദ്ര​ന്‍, കെ.​എ. ജോ​സ​ഫ്, പി.​എ. സാ​ലി, സൈ​നാ തോ​മ​സ്, ഡി. ​സു​രേ​ഷ്, ബി​ജു ചെ​റു​കാ​ട്, ആ​ന്റ​ണി പി.​ജെ., ബേ​ബി ദാ​നി​യേ​ല്‍, നാ​സ​ര്‍ എ​സ്. മു​ഹ​മ്മ​ദ്, കെ.​എ​ന്‍. രാ​ജ​ന്‍, റ്റി.​ജെ. ജോ​ണി​ക്കു​ട്ടി, അ​ന്‍​സാ​രി ബാ​പ്പു, ജി​ജി ഇ​യ്യാ​ലി​ല്‍, അ​പ്പി​ച്ച​ന്‍ എ​ഴു​ത്തു​പ​ള്ളി, അ​ഭി​ഷേ​ക് ബി​ജു, പി.​വി. ഷാ​ജി​മോ​ന്‍, ജോ​ണി​കു​ട്ടി പു​ന്ന​ശ്ശേ​രി​ല്‍, ടോ​ണി കു​ട്ടം​പേ​രൂ​ര്‍, സു​മ​തി​കു​ട്ടി​യ​മ്മ, ബാ​ബു സെ​ബാ​സ്റ്റ്യ​ന്‍, സാ​ജ​ന്‍ കൊ​ര​ണ്ടി​ത്ത​റ, എ.​റ്റി. വ​ര്‍​ഗീ​സ്, ബി​ന്‍​സി ബി​നോ​യ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ മാ​ട​പ്പ​ള്ളി വ​ള്ളോ​ക്കു​ന്ന് മു​ത​ല്‍ മു​ള​ക്കു​ളം ആ​റാ​ട്ടു​ക​ട​വു​വ​രെ​യു​ള്ള 40 സ​മ​ര​സ​മി​തി യൂ​ണി​റ്റു​ക​ളി​ല്‍ ക​രി​ദി​നാ​ച​ര​ണം ന​ട​ത്തി​യെ​ന്ന് സ​മ​ര​സ​മി​തി ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ബാ​ബു കു​ട്ട​ന്‍​ചി​റ അ​റി​യി​ച്ചു.