സ്റ്റോ​ക്ക്ഹോം പ​രി​സ്ഥി​തി​ദി​ന പ്ര​ഖ്യാ​പ​നം: അ​ന്പ​താം വാ​ർ​ഷി​കാ​ച​ര​ണം
Wednesday, December 7, 2022 11:31 PM IST
വ​ട​വാ​തൂ​ർ: ഗി​രി​ദീ​പം കോ​ള​ജ് ഇം​ഗ്ലീ​ഷ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റും ഗ്രീ​ൻ​ലീ​ഫും സം​യു​ക്ത​മാ​യി സ്റ്റോ​ക്ക്ഹോം പ​രി​സ്ഥി​തി​ദി​ന പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ അ​ന്പ​താം വാ​ർ​ഷി​കം ആ​ച​രി​ച്ചു.
ഗ്രീ​ൻ​ലീ​ഫ് ദ്രു​മ​യു​ടെ ഉ​ദ്ഘാ​ട​നം നാ​ദ​സ്വ​ര സം​ഗീ​ത​ജ്ഞ​ൻ തി​രു​വി​ഴ ജ​യ​ശ​ങ്ക​ർ നി​ർ​വ​ഹി​ച്ചു. ഗി​രി​ദീ​പം സ്കൂ​ളി​ലെ​യും കോ​ള​ജി​ലെ​യും ആ​യി​രം വി​ദ്യാ​ർ​ഥി​ക​ളെ അ​ണി​നി​ര​ത്തി സ്റ്റോ​ക്ക്ഹോം 50 ഓ​ണ്‍ലി വ​ണ്‍ പ്ലാ​ന​റ്റ് എ​ന്ന വേ​ർ​ഡ് ഇ​ല്യു​സ്ട്രേ​ഷ​ൻ ന​ട​ത്തി.
ഗി​രി​ദീ​പം ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സി​ന്‍റെ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് നോ​ബി​ൾ ഒ​ഐ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​വ​രും പ്ര​കൃ​തി സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ​യെ​ടു​ത്തു. ഭൗ​മ സ​ദാ​ചാ​ര​വും വി​ക​സ​ന​വും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ദേ​ശീ​യ സെ​മി​നാ​ർ സി​നി​മ സം​വി​ധാ​യ​ക​ൻ ജോ​ഷി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.
1972ലാ​ണ് ആ​ദ്യ പ​രി​സ്ഥി​തി സ​മ്മേ​ള​നം സ്വീ​ഡ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ സ്റ്റോ​ക്ക്ഹോ​മി​ൽ ന​ട​ന്ന​ത്.
കോ​ള​ജ് ഡ​യ​റ​ക്ട​ർ ഫാ. ​ജ​സ്റ്റി​ൻ തോ​മ​സ് ഒ​ഐ​സി, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി തോ​മ​സ്, ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി ആ​ൻ മേ​രി ജേ​ക്ക​ബ്, സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ, എ​സ്.​പി. ര​വി, സി.​പി. റോ​യ്, ബി​സി​എം കോ​ള​ജ് ഇം​ഗീ​ഷ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​റി​യ സൂ​സ​ൻ സ്ക​റി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.