ക​ഠി​ന​ വേ​ന​ല്‍: ടൂ​റി​സ​ത്തി​നും മ​ങ്ങ​ല്‍
Friday, April 19, 2024 11:54 PM IST
കോ​​ട്ട​​യം: അ​​തി​​ക​​ഠി​​ന​​മാ​​യ വേ​​ന​​ല്‍​ച്ചൂ​​ട് കു​​മ​​ര​​ക​​ത്തെ കാ​​യ​​ല്‍ ടൂ​​റി​​സ​​ത്തെ​​യും പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ച്ചു. നാ​​ട്ടി​​ലും മ​​റു​​നാ​​ട്ടി​​ലും​നി​​ന്നു​​ള്ള സ​​ഞ്ചാ​​രി​​ക​​ളി​​ല്‍ സാ​​ര​​മാ​​യ കു​​റ​​വാ​​ണ് ഇ​​ക്കൊ​​ല്ല​​മു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്. നൂ​​റി​​ലേ​​റെ ഹൗ​​സ്‌​​ബോ​​ട്ടു​​ക​​ളാ​​ണ് ബു​​ക്കിം​​ഗ് പ്ര​​തീ​​ക്ഷി​​ച്ച് കു​​മ​​ര​​ക​ത്തു​​ള്ള​​ത്.

മു​​ന്‍​വ​​ര്‍​ഷ​​ത്തെ​​ക്കാ​​ള്‍ ര​​ണ്ടു ഡി​​ഗ്രി ചൂ​​ട് കൂ​​ടു​​ത​​ലാ​​ണ് ഇ​​ക്കൊ​​ല്ലം കു​​മ​​ര​​ക​​ത്ത് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. പ​​ക​​ല്‍​ച്ചൂ​​ടി​​ല്‍ കാ​​യ​​ല്‍​യാ​​ത്ര ദുഃ​സ​​ഹ​​മാ​​യ​​തി​​നാ​​ല്‍ യ​​ന്ത്ര​​ബോ​​ട്ടി​​ലും ഹൗ​​സ്‌​​ബോ​​ട്ടി​​ലും യാ​​ത്ര ചെ​​യ്യാ​​ന്‍ താ​ത്പ​​ര്യ​​പ്പെ​​ടു​​ന്നി​​ല്ല. മേ​​യ് പ​​കു​​തി​​യോ​​ടെ മ​​ഴ ശ​​ക്ത​​മാ​​കു​​മ്പോ​​ള്‍ ടൂ​​റി​​സ്റ്റു​​ക​​ളു​​ടെ വ​​ര​​വ് കൂ​​ടു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷ.