പ്ലാ​ശ​നാ​ലി​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചു
Friday, April 19, 2024 11:54 PM IST
പ്ലാ​ശ​നാ​ൽ: ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്ത് 9-ാം വാ​ർ​ഡി​ൽ ചാ​മം​കു​ന്ന് ഭാ​ഗ​ത്ത് കു​ടി​വെ​ള്ള പൈ​പ്പ് സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചു. നൂ​റി​ലേ​റെ കു​ടും​ബ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന ചാ​മം​കു​ന്ന് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ വി​ത​ര​ണ പൈ​പ്പാ​ണു സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​ത്.

ഇ​ത് ര​ണ്ടാ​മ​ത്തെ പ്രാ​വ​ശ്യ​മാ​ണ് പൈ​പ്പ് പൊ​ട്ടി​ക്കു​ന്ന​ത്. ഒ​രു മാ​സം മു​ൻ​പ് സ​മാ​ന​മാ​യ രീ​തി​യി​ൽ പൈ​പ്പ് ന​ശി​പ്പി​ച്ചി​രു​ന്നു. അ​ത് ന​ന്നാ​ക്കി കു​ടി​വെ​ള്ള വി​ത​ര​ണം പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് വീ​ണ്ടും പൈ​പ്പ് ന​ശി​പ്പി​ച്ച​ത്. കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ളു​ടെ ഏ​ക ആ​ശ്ര​യ​മാ​ണ് ഈ ​പ​ദ്ധ​തി.

9-ാം വാ​ർ​ഡി​ലെ ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ളും ഈ ​പ​ദ്ധ​തി​യെ ആ​ശ്ര​യി​ച്ചാ​ണ് ക​ഴി​യു​ന്ന​ത്. വേ​ന​ൽ രൂ​ക്ഷ​മാ​യ​തോ​ടെ കു​ടി​വെ​ള്ള​ത്തി​നാ​യി മ​റ്റു മാ​ർ​ഗ​ങ്ങ​ൾ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്‌​ഥ​യാ​ണ്. പൈ​പ്പ് ന​ശി​പ്പി​ച്ച സാ​മൂ​ഹി​ക വി​രു​ദ്ധ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു വാ​ർ​ഡ് മെം​ബ​ർ അ​നു​പ​മ വി​ശ്വ​നാ​ഥ് പ​രാ​തി ന​ൽ​കി.