പ​​രി​​ശോ​​ധ​​ന ശ​​ക്ത​​മാ​​ക്കി എ​​ക്സൈ​​സ്; പി​​ടി​​ച്ചെ​​ടു​​ത്ത​​ത് 10.18 കി​​ലോ ക​​ഞ്ചാ​​വ്
Thursday, April 25, 2024 6:42 AM IST
കോ​​ട്ട​​യം: തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ജി​​ല്ല​​യി​​ല്‍ ഇ​​തു​​വ​​രെ എ​​ക്സൈ​​സ് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​ക​​ളി​​ല്‍ 10.184 കി​​ലോ ക​​ഞ്ചാ​​വ് പി​​ടി​​ച്ചെ​​ടു​​ത്ത​​താ​​യും പ​​രി​​ശോ​​ധ​​ന ശ​​ക്ത​​മാ​​ക്കി​​യ​​താ​​യും ഡെ​​പ്യൂ​​ട്ടി ക​​മ്മീ​​ഷ​​ണ​​ര്‍ അ​​റി​​യി​​ച്ചു.

32.066 ഗ്രാം ​​ബ്രൗ​​ണ്‍ഷു​​ഗ​​റും 7.8 ഗ്രാം ​​എം​​ഡി​​എം​​എ​​യും 0.408 ഗ്രാം ​​മെ​​ത്താം​​ഫി​​റ്റ​​മി​​നും 21.84 ഗ്രാം ​​നൈ​​ട്രോ​​സെ​​പാം ഗു​​ളി​​ക​​ക​​ളും മെ​​ഫെ​​ന്‍റ​​ര്‍മൈ​​ന്‍ സ​​ള്‍ഫേ​​റ്റ് ഐ​​പി​​യും പി​​ടി​​ച്ചെ​​ടു​​ത്തു. 93 മ​​യ​​ക്കു​​മ​​രു​​ന്നു​​കേ​​സു​​ക​​ളി​​ലാ​​യി 94 പേ​​ര്‍ അ​​റ​​സ്റ്റി​​ലാ​​യി. 15,110 രൂ​​പ​​യും അ​​ഞ്ചു വാ​​ഹ​​ന​​ങ്ങ​​ളും പി​​ടി​​ച്ചെ​​ടു​​ത്തു.

തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ഖ്യാ​​പി​​ച്ച ശേ​​ഷം എ​​ക്സൈ​​സ് 1246 പ​​രി​​ശോ​​ധ​​ന​​ക​​ളും മ​​റ്റു വ​​കു​​പ്പു​​ക​​ളു​​മാ​​യി ചേ​​ര്‍ന്ന് 24 പ​​രി​​ശോ​​ധ​​ന​​ക​​ളും ന​​ട​​ത്തി. 846 കേ​​സെ​​ടു​​ത്തു. 400 ലി​​റ്റ​​ര്‍ ഇ​​ന്ത്യ​​ന്‍ നി​​ര്‍മി​​ത വി​​ദേ​​ശ​​മ​​ദ്യ​​വും 13 ലി​​റ്റ​​ര്‍ ചാ​​രാ​​യ​​വും 73.9 ലി​​റ്റ​​ര്‍ ബി​​യ​​റും 1830.750 ലി​​റ്റ​​ര്‍ വൈ​​നും 215 ലി​​റ്റ​​ര്‍ ക​​ള്ളും 430 ലി​​റ്റ​​ര്‍ വാ​​ഷും മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍നി​​ന്നു കൊ​​ണ്ടു​​വ​​ന്ന 13.5 ലി​​റ്റ​​ര്‍ മ​​ദ്യ​​വും പി​​ടി​​ച്ചെ​​ടു​​ത്തു.

50,594 രൂ​​പ​​യും അ​​ഞ്ചു വാ​​ഹ​​ന​​ങ്ങ​​ളും പി​​ടി​​ച്ചെ​​ടു​​ത്തി​​ട്ടു​​ണ്ട്. ലൈ​​സ​​ന്‍സ് നി​​ബ​​ന്ധ​​ന​​ക​​ള്‍ക്ക് വി​​രു​​ദ്ധ​​മാ​​യി പ്ര​​വ​​ര്‍ത്തി​​ച്ച ഒ​​മ്പ​​തു സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍നി​​ന്ന് 202.5 ലി​​റ്റ​​ര്‍ ക​​ള്ളും അ​​ഞ്ചു ലി​​റ്റ​​ര്‍ ഇ​​ന്ത്യ​​ന്‍ നി​​ര്‍മി​​ത വി​​ദേ​​ശ​​മ​​ദ്യ​​വും 185.85 ലി​​റ്റ​​ര്‍ ബി​​യ​​റും 750 മി​​ല്ലീ​​ലി​​റ്റ​​ര്‍ വൈ​​നും പി​​ടി​​ച്ചെ​​ടു​​ത്തു. 143 അ​​ബ്കാ​​രി കേ​​സു​​ക​​ളി​​ലാ​​യി 149 പേ​​രെ അ​​റ​​സ്റ്റ് ചെ​​യ്തു. 595 കോ​​ട്പ കേ​​സു​​ക​​ളി​​ലാ​​യി 107.66 കി​​ലോ പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ പി​​ടി​​ച്ചെ​​ടു​​ത്തു. 1,22,000 രൂ​​പ പി​​ഴ​​യീ​​ടാ​​ക്കി.

കോ​​ട്ട​​യം എ​​ക്സൈ​​സ് ഡി​​വി​​ഷ​​ന്‍ ഓ​​ഫീ​​സി​​ല്‍ 24 മ​​ണി​​ക്കൂ​​റും പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന ക​​ണ്‍ട്രോ​​ള്‍ റൂം ​​പ്ര​​വ​​ര്‍ത്തി​​ക്കു​​ന്നു. വ്യാ​​ജ​​മ​​ദ്യ​​നി​​ര്‍മാ​​ണം ത​​ട​​യാ​​നാ​​യി പോ​​ലീ​​സ്, വ​​നം വ​​കു​​പ്പ്, റെ​​യി​​ല്‍വേ പ്രൊ​​ട്ട​​ക്‌​​ഷ​​ന്‍ ഫോ​​ഴ്സ് എ​​ന്നി​​വ​​യു​​മാ​​യി ചേ​​ര്‍ന്ന് റെ​​യി​​ല്‍വേ സ്റ്റേ​​ഷ​​ന്‍, കാ​​യ​​ല്‍, തു​​രു​​ത്ത്, പു​​ഴ​​യോ​​ര മേ​​ഖ​​ല​​ക​​ള്‍, അ​​ട​​ഞ്ഞു​​കി​​ട​​ക്കു​​ന്ന ഫാ​​ക്ട​​റി​​ക​​ള്‍, മ​​റ്റി​​ട​​ങ്ങ​​ള്‍, ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ക്യാ​​മ്പു​​ക​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​വ​​രു​​ന്നു.

മ​​റ്റു ജി​​ല്ല​​ക​​ളി​​ല്‍നി​​ന്ന് മ​​യ​​ക്കു​​മ​​രു​​ന്നും വ്യാ​​ജ​​മ​​ദ്യ​​വും വാ​​ഹ​​ന​​ങ്ങ​​ളി​​ലൂ​​ടെ ക​​ട​​ത്തു​​ന്ന​​ത് ത​​ട​​യാ​​ന്‍ ജി​​ല്ല​​യു​​ടെ അ​​തി​​ര്‍ത്തി​​ക​​ളി​​ല്‍ വാ​​ഹ​​ന​​പ​​രി​​ശോ​​ധ​​ന ശ​​ക്ത​​മാ​​ക്കി. ഇ​​തി​​നാ​​യി 24 മ​​ണി​​ക്കൂ​​റും പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന ര​​ണ്ടു സ്ട്രൈ​​ക്കിം​​ഗ് ഫോ​​ഴ്സ് സം​​ഘ​​വും ഹൈ​​വേ പെ​​ട്രോ​​ള്‍ സം​​ഘ​​വു​​മു​​ണ്ട്. ജി​​ല്ല​​യി​​ലെ ര​​ണ്ട് കെ​​എ​​സ്ബി​​സി ഗോ​​ഡൗ​​ണു​​ക​​ളി​​ലും ഒ​​രു ഡി​​സ്റ്റ​​ല​​റി​​യി​​ലും സി​​സി‌​​ടി​​വി കാ​​മ​​റ​​ക​​ള്‍ സ്ഥാ​​പി​​ച്ച് നി​​രീ​​ക്ഷ​​ണം ന​​ട​​ത്തു​​ന്നു​​ണ്ട്.