അ​തി​ർ​ത്തിത്ത​ർ​ക്കം: കോടാലി​ക്ക് വെ​ട്ടി​ പ​രി​ക്കേ​ൽ​പ്പി​ച്ചു
Saturday, April 20, 2024 3:03 AM IST
ഉ​പ്പു​ത​റ: വാ​ഗ​മ​ണ്ണി​ൽ അ​തി​ർ​ത്തി ത​ർ​ക്ക​ത്തെത്തു​ട​ർ​ന്നു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​ൽ ഒരാ​ൾ​ക്ക് കോ​ടാ​ലി കൊ​ണ്ട് ത​ല​യ്ക്ക് വെ​ട്ടേ​റ്റു. വാ​ഗ​മ​ൺ പാ​റ​ക്കെ​ട്ട് ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന ര​മ്യാ ഭ​വ​നി​ൽ രാ​ധാ​കൃ​ഷ്ണ​നാ​ണ് ത​ല​യ്ക്ക് ആ​ഴ​ത്തി​ൽ ഗു​രു​ത​ര മു​റി​വേ​റ്റ​ത്. ഇ​യാ​ൾ പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് .

ഇ​വ​രു​ടെ പ​രാ​തി​യി​ൽ സ​മീ​പ​വാ​സി ഹ​ലീ​ൻ റ​ഹ്‌മാ​നെ​തി​രേ വാ​ഗ​മ​ൺ പോ​ലീ​സ് കേ​സ് എ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. വാ​ഗ​മ​ൺ പാ​റ​ക്കെ​ട്ട് മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ അ​തി​ർ​ത്തിത്ത​ർ​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ഹ​ലീ​ൻ രാ​ധാ​കൃ​ഷ്ണന്‍റെ ത​ല​യ്ക്ക് കോ​ടാ​ലി ഉ​പ​യോ​ഗി​ച്ച് വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​സ്.

ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ നാ​ളു​ക​ളാ​യി ത​ർ​ക്കം നി​ല​നി​ൽക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു . ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യി​ൽ കേ​സ് നി​ല​നി​ൽ​ക്കു​ന്നു​മു​ണ്ട്.