അ​രു​വി​ത്തു​റ തി​രു​നാ​ൾ: വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം പ്ര​തി​ഷ്ഠി​ച്ചു
Wednesday, April 24, 2024 3:29 AM IST
പ​ക​ൽ പ്ര​ദ​ക്ഷി​ണം ഇ​ന്ന്

അരു​വി​ത്തു​റ: അ​പേ​ക്ഷി​ച്ചാ​ൽ ഉ​പേ​ക്ഷി​ക്കാ​ത്ത അ​രു​വി​ത്തു​റ വ​ല്യ​ച്ച​നെ ക​ണ്ട് വ​ണ​ങ്ങു​ന്ന​തി​നും നേ​ർ​ച്ചകാ​ഴ്ച​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​മാ​യി വി​ശ്വാ​സി​ക​ളു​ടെ പ്ര​വാ​ഹം. വി​ശ്വാ​സി​ക​ൾ​ക്ക് പ​ര​സ്യ​വ​ണ​ക്ക​ത്തി​നാ​യി ഇ​ന്ന​ലെ രാ​വി​ലെ 9.30ന് ​വി​ശു​ദ്ധ​ന്‍റെ അ​ത്ഭു​ത തി​രു​സ്വ​രൂ​പം മോ​ണ്ട​ള​ത്തി​ൽ പ്ര​തി​ഷ്ഠി​ച്ചു.​

വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മ​ാരാ​യ ഫാ. ​ജോ​യ​ൽ പ​ണ്ടാ​ര​പ്പ​റ​മ്പി​ൽ, ഫാ. ​ജോ​സ​ഫ് ക​ദ​ളി​യി​ൽ, ഫാ. ​ഫ്രാ​ൻ​സി​സ് മാ​ട്ടേ​ൽ, ഫാ. ​ഏ​ബ്രാ​ഹം കു​ഴിമു​ള്ളി​ൽ, ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട് എ​ന്നി​വ​ർ തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

നാ​ടി​ന്‍റെ ന​നാഭാ​ഗ​ത്തുനി​ന്നും അ​ന്യജി​ല്ല​ക​ളി​ൽനി​ന്നും ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് വ​ല്യ​ച്ച​ന് നേ​ർ​ച്ചകാ​ഴ്ച​ക​ൾ അ​ർ​പ്പി​ക്കു​ന്ന​തി​നും കു​ഞ്ഞു​ങ്ങ​ളെ അ​ടി​മ​വയ്ക്കു​ന്ന​തി​നു​മാ​യി എ​ത്തി​യ​ത്.

തു​ട​ർ​ന്ന് ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സു​റി​യാ​നി കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കി. വൈ​കു​ന്നേ​രം 4.30ന് ​ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്നു പ​ള്ളി​യു​ടെ മു​മ്പി​ലു​ള്ള ഗ്രൗ​ണ്ടി​ലെ കു​രി​ശി​ങ്ക​ലേക്ക് പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു.

പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ ഇ​ന്നു രാ​വി​ലെ 5.30നും 6.45 ​നും വി​ശു​ദ്ധ കു​ർ​ബാ​ന നൊ​വേ​ന എ​ട്ടി​ന് ബി​ഷ​പ് മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. 10.30ന് ​ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി തി​രു​നാ​ൾ റാ​സ അ​ർ​പ്പി​ക്കും.

തു​ട​ർ​ന്ന് 12.30ന് ​വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​ള്ള പ്ര​ദ​ക്ഷി​ണം. ആ​ല​വ​ട്ട​വും വെ​ഞ്ചാ​മ​ര​വും കേ​ൽ​വി​ള​ക്കും പ്ര​ദ​ക്ഷി​ണ​ത്തി​ന് അ​ക​ന്പ​ടി​യേ​കും. നാ​ളെ ഇ​ട​വ​ക​ക്കാ​രു​ടെ തി​രു​നാ​ൾ ദി​ന​മാ​യി ആ​ച​രി​ക്കും നാ​ളെ രാ​വി​ലെ 5.30 മു​ത​ൽ തു​ട​ർ​ച്ച​യാ​യി വി​ശു​ദ്ധ കു​ർ​ബാ​ന​യു​ണ്ടാ​യി​രി​ക്കും. രാ​ത്രി എ​ഴി​നു തി​രു​സ്വ​രൂ​പ പു​നഃ​പ്ര​തി​ഷ്ഠ.