ആനവിലാസം സെന്റ് ജോർജ് പള്ളിയിൽ തിരുനാൾ
കുമളി: ആനവിലാസം സെന്റ് ജോർജ് പള്ളി തിരുനാൾ 26ന് ആരംഭിച്ച് 28ന് സമാപിക്കും. 26ന് വൈകുന്നേരം 4.15ന് വള്ളിയാംതടം, ആനവിലാസം എന്നിവിടങ്ങളിൽനിന്നുള്ള കഴുന്ന് പ്രദക്ഷിണം പള്ളിയിലേക്ക്, 5.15ന് കൊടിയേറ്റ്, വിശുദ്ധ കുർബാന - ഫാ. ജോസഫ് പുൽത്തകിടിയേൽ, സെമിത്തേരിയിൽ ഒപ്പീസ്.
27ന് രാവിലെ 8.30ന് വിശുദ്ധ കുർബാന മലങ്കര ക്രമത്തിൽ - ഫാ. ജോസഫ് പറന്പിൽമേമുറി, വൈകുന്നേരം അഞ്ചിന് ജയ്പുർ രൂപത മെത്രാൻ മാർ ജോസഫ് കല്ലറക്കലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന, ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ സഹകാർമികത്വം വഹിക്കും. തുടർന്ന് 6.45 ന് പ്രദക്ഷിണം ആനവിലാസം കുരിശടിയിലേക്ക്, ലദീഞ്ഞ്, പള്ളിയിൽ ആശീർവാദം. രാത്രി 8.30ന് കാഞ്ഞിരപ്പള്ളി അമല കമ്യൂണിക്കേഷൻസിന്റെ ഗാനമേള.
28ന് രാവിലെ ഏഴിനു വിശുദ്ധ കുർബാന ലത്തീൻ ക്രമത്തിൽ - ഫാ. ലോറൻസ് ഉത്ഥാനാശ്രമം, വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന - ഫാ. കാർലോസ് കീരംചിറ , 6.30ന് പ്രദക്ഷിണം വള്ളിയാംതടംപന്തലിലേക്ക്, ലദീഞ്ഞ്, പള്ളിയിൽ ആശീർവാദം, ആകാശ വിസ്മയം, സ്നേഹ വിരുന്ന്, ആർജെഎസ് മൈക്ക് പരിപാടി.
രാജപുരം ക്രിസ്തുരാജ പള്ളിയിൽ സുവർണ ജൂബിലി സമാപനവും ഇടവകത്തിരുനാളും
മുരിക്കാശേരി: രാജപുരം ക്രിസ്തുരാജ പള്ളിയിൽ സുവർണ ജൂബിലി സമാപനവും ഇടവകത്തിരുനാളും നാളെ മുതൽ 28 വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ജോസഫ് വട്ടപ്പാറ അറിയിച്ചു.
നാളെ ഉച്ചകഴിഞ്ഞ് 3.15ന് ജപമാല. 3.45ന് കൊടിയേറ്റ്. നാലിനു തിരുനാൾ കുർബാന, സന്ദേശം - മുൻ വികാരിമാർ. 5.30ന് സെമിത്തേരി സന്ദർശനം. 26ന് ഉച്ചകഴിഞ്ഞ് 3.30ന് ജപമാല. നാലിനു തിരുനാൾ കുർബാന - ഇടവകയിൽനിന്നുള്ള വൈദികർ.
പ്രദക്ഷിണം - തേക്കിൻതണ്ട് കപ്പേളയിലേക്ക്. സന്ദേശം - ഫാ. ജോസഫ് മാതാളിക്കുന്നേൽ. 27ന് രാവിലെ 9.30ന് ജപമാല. 10ന് പൊന്തിഫിക്കൽ കുർബാന - കോതമംഗലം രൂപത ബിഷപ് എമിരറ്റസ് മാർ ജോർജ് പുന്നക്കോട്ടിൽ. ആഘോഷമായ ആദ്യകുർബാന സ്വീകരണം. ഉച്ചയ്ക്ക് 12ന് അമ്പെഴുന്നള്ളിക്കൽ - വീടുകളിലേക്ക്. വൈകുന്നേരം അഞ്ചിനു അമ്പ് പ്രദക്ഷിണം - പള്ളിയിലേക്ക്.
28ന് രാവിലെ 9.30ന് ജപമാല. 10ന് പൊന്തിഫിക്കൽ കുർബാന, സുവർണജൂബിലി സമാപനം- ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ. 11.30ന് പ്രദക്ഷിണം - പള്ളിത്താഴം കുരിശടിയിലേക്ക്. സ്നേഹവിരുന്ന്. വൈകുന്നേരം അഞ്ചിനു സൺഡേസ്കൂൾ, ഭക്തസംഘടന വാർഷികം, കലാസന്ധ്യ.