ചിന്നാർ സെന്റ് ജോർജ് പള്ളിയിൽ തിരുനാൾ
കുമളി: ഏലപ്പാറ ചിന്നാർ സെന്റ് ജോർജ് പള്ളി തിരുനാൾ നാളെ തുടങ്ങും. 28ന് സമാപിക്കും.
നാളെ വൈകുന്നേരം 4.30 ന് കൊടിയേറ്റ്, ലദീഞ്ഞ്, വിശുദ്ധ കുർബാന, സെമിത്തേരിയിൽ പ്രാർഥന.
27ന് ഉച്ചകഴിഞ്ഞ് മൂന്നിന് തിരുസ്വരൂപങ്ങളുടെ പ്രതിഷ്ഠ, കഴുന്ന് എഴുന്നള്ളിക്കൽ, നാലിന് വിശുദ്ധ കുർബാന - ഫാ. സാബു എംസിബിഎസ്, വൈകുന്നേരം ആറിന് പ്രദക്ഷിണം കരുന്തരുവി, നാലാംമൈൽ കുരിശടികളിലേക്ക്, ആകാശ വിസ്മയം.
28നു രാവിലെ ഒൻപതിന് വിശുദ്ധ കുർബാന, കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം - ഫാ. സെബാസ്റ്റ്യൻ മുതുപ്ളാക്കൽ, പ്രദക്ഷിണം, ആശീർവാദം.
പന്നിമറ്റംചാൽ കപ്പേളയിൽ തിരുനാൾ
മുള്ളരിങ്ങാട്: ലൂർദ്മാതാ പള്ളിയുടെ കീഴിലുള്ള പന്നിമറ്റംചാൽ കപ്പേളയിൽ വിശുദ്ധഗീവർഗീസിന്റെ തിരുനാൾ 27,28 തിയതികളിൽ നടക്കും. 27നു വൈകുന്നേരം 4.30നു കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, വിശുദ്ധകുർബാന, നൊവേന.
28നു രാവിലെ 6.30നു ദിവ്യകാരുണ്യ ആരാധന. ഏഴിന് വിശുദ്ധകുർബാന. വൈകുന്നേരം 4.30നു തിരുനാൾകുർബാന, പ്രസംഗം-ഫാ.ഫെബിൻ കുന്നത്ത്. തുടർന്നു പ്രദക്ഷിണം.