പാചകപ്പുര നിർമാണം ആരംഭിച്ചു
1549549
Tuesday, May 13, 2025 5:35 PM IST
തുടങ്ങനാട്: സെന്റ് തോമസ് എൽപി സ്കൂളിൽ പുതിയ പാചകപ്പുരയുടെ നിർമാണം ആരംഭിച്ചു. പി.ജെ. ജോസഫ് എംഎൽഎ അനുവദിച്ച അഞ്ച് ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ പാചകപ്പുര നിർമിക്കുന്നത്.
സ്കൂൾ മാനേജർ ഫാ.ജോണ്സണ് പുള്ളീറ്റിന്റെ നേതൃത്വത്തിൽ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ആൻസിയ സിഎംസി, കേരള കോണ്ഗ്രസ് മുട്ടം മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ കള്ളികാട്ട്, പിടിഎ പ്രസിഡന്റ് ജോബി തീക്കുഴിവേലിൽ, ജിമ്മിച്ചൻ വിച്ചാട്ട് , മത്തച്ചൻ വളവനാട്ട്, രഞ്ജിത്ത് മനപ്പുറത്ത് എന്നിവർ പ്രസംഗിച്ചു.