ജില്ലാ കണ്വൻഷൻ നടത്തി
1549555
Tuesday, May 13, 2025 5:35 PM IST
തൊടുപുഴ: ഓൾ ഇന്ത്യ ബാങ്ക് റിട്ടയറീസ് കോണ്‍ഫെഡറേഷൻ ജില്ലാ കണ്വൻഷൻ തൊടുപുഴയിൽ നടത്തി. സംസ്ഥാന പ്രസിഡന്റ് ടോം തോമസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് തോമസ് ആന്റണി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബി. ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് സദാശിവൻ പിള്ള, സെക്രട്ടറി കെ.ജി. തോംസണ്‍, ജനറൽ കണ്‍വീനർ ബാബു ഗണേശൻ എന്നിവർ പ്രസംഗിച്ചു. മുതിർന്ന അംഗങ്ങളായ കെ. ഗോപാലകൃഷ്ണൻ, ടി.വി. ഫ്രാൻസിസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.