മാതൃദിനാഘോഷം നടത്തി
1549551
Tuesday, May 13, 2025 5:35 PM IST
തൊടുപുഴ: ബേബി മെമ്മോറിയൽ ആശുപത്രിയിൽ മാതൃദിനാഘോഷം നടത്തി. അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു.
സിഇഒ ഡോ. ലെഫ്റ്റനന്റ് കേണൽ കെ.പി. ജയ് കിഷൻ അധ്യക്ഷത വഹിച്ചു. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. മീന സോമൻ മാതൃദിന സന്ദേശം നൽകി. ചീഫ് നേഴ്സിംഗ് ഓഫീസർ ഷിനി തോമസ്, ക്വാളിറ്റി മാനേജർ ജി. രശ്മി എന്നിവർ പ്രസംഗിച്ചു. ചടങ്ങിനോടനുബന്ധിച്ച് പ്രിവിലേജ് കാർഡിന്റെയും നവീകരിച്ച മെറ്റെർണിറ്റി കാർഡിന്റെ പ്രകാശനവും നിർവഹിച്ചു.