ഫാസിസത്തിനെതിരേ സിപിഎം കാന്പയിൻ നാളെ
1549552
Tuesday, May 13, 2025 5:35 PM IST
തൊടുപുഴ: ഹിറ്റ്ലറിന്റെ നാസിപ്പടയെ സോവിയറ്റ് യൂണിയൻ കീഴ്പ്പെടുത്തിയതിന്റെ 80-ാം വാർഷികത്തോടനുബന്ധിച്ച് സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാസിസത്തിനെതിരേ കാന്പയിൻ നടത്തുമെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
നാളെ വൈകുന്നേരം അഞ്ചിന് തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ് ഉദ്ഘാടനം ചെയ്യും. ഫാസിസത്തിനെതിരെ സോഷ്യലിസമാണ് ബദലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് കാന്പയിന്റെ ലക്ഷ്യം.
ജില്ലാ സെക്രട്ടറി സി.വി. വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി, നേതാക്കളായ മുഹമ്മദ് ഫൈസൽ, വി.വി. മത്തായി, കെ.എൽ. ജോസഫ്, ടി.കെ. ശിവൻ നായർ, ടി.ആർ. സോമൻ, പി.പി. സുമേഷ്, ലിനു ജോസ് എന്നിവർ പ്രസംഗിക്കും. പത്ര സമ്മേളനത്തിൽ മുഹമ്മദ് ഫൈസൽ, വി.വി. മത്തായി, ടി.ആർ. സോമൻ, ലിനു ജോസ് എന്നിവർ പങ്കെടുത്തു.