എ​യ്ഡ്സ് ദി​ന റാ​ലി
Friday, December 2, 2022 12:17 AM IST
മൂ​വാ​റ്റു​പു​ഴ: കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് നി​ർ​മ​ല മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​യ്ഡ്സ് ദി​ന റാ​ലി​യും തെ​രു​വു നാ​ട​ക​വും ഫ്ളാ​ഷ് മോ​ബും സം​ഘ​ടി​പ്പി​ച്ചു. കോ​ള​ജി​ൽ നി​ന്നും ആ​രം​ഭി​ച്ച റാ​ലി ആ​ശ്ര​മം സ്വ​കാ​ര്യ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് സ്റ്റാ​ൻ​ഡി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. പ്ര​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഡോ. ​ലൂ​സി ക്ല​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ത​മം​ഗ​ലം: ക​റു​ക​ടം മൗ​ണ്ട് കാ​ർ​മ​ൽ കോ​ള​ജി​ലെ സോ​ഷ്യ​ർ വ​ർ​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റും എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും സം​യു​ക്ത​മാ​യി എ​യ്ഡ്സ് ദി​ന റാ​ലി​യും തെ​രു​വ് നാ​ട​ക​വും സം​ഘ​ടി​പ്പി​ച്ചു. കോ​ത​മം​ഗ​ലം ചെ​റി​യ പ​ള്ളി​ത്താ​ഴ​ത്തു​നി​ന്ന് ആ​രം​ഭി​ച്ച റാ​ലി പോ​ലീ​സ് സി​ഐ പി.​ടി. ബി​ജോ​യ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ന​ഗ​ര​സ​ഭാ ബ​സ്‌​സ്റ്റാ​ൻ​ൻ​ഡി​ലാ​ണ് തെ​രു​വു നാ​ട​കം അ​ര​ങ്ങേ​റി​യ​ത്.
എ​ൻ​എ​സ്എ​സ് ഓ​ഫീ​സ​ർ ഷി​നീ​ത് കൃ​ഷ്ണ​ൻ, സോ​ഷ്യ​ൽ വ​ർ​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​സി. പ്ര​ഫ. ബി​നു തോ​മ​സ്, സ്റ്റു​ഡ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ.​എ​സ്. സു​ഗീ​ഷ്മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.