ബ​ഡ്സ് സ്കൂ​ൾ വാ​ർ​ഷി​കം
Sunday, February 5, 2023 12:33 AM IST
മൂ​വാ​റ്റു​പു​ഴ: മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ൽ ബ​ഡ്സ് സ്കൂ​ൾ വാ​ർ​ഷി​ക​വും, ഭി​ന്ന​ശേ​ഷി ഗ്രാ​മ​സ​ഭ​യും കു​ടും​ബ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​സ് അ​ഗ​സ്റ്റി​ൻ കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​പി. ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി.​എ​സ്. രാ​ജേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ജോ​ർ​ജ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ര​മ രാ​മ​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ലി​ജോ ജോ​ണ്‍, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എം.​എ​സ്. മ​നോ​ജ്, വ​യോ​മി​ത്രം കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ൽ​ബി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
ബ​ഡ്സ് സ്കൂ​ൾ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ല​ളി​ത​ഗാ​ന​ത്തി​ൽ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി.​ആ​ർ. അ​മ​ലി​നെ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​സ് അ​ഗ​സ്റ്റി​ൻ മെ​മ​ന്‍റോ ന​ൽ​കി അ​ഭി​ന​ന്ദി​ച്ചു.