വിവികെഎം എ​ൽപി ​സ്കൂൾ: പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, November 28, 2022 12:52 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ക​ഴി​ഞ്ഞ ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ മ​ക്ക​ൾ​ക്ക് ഗു​ണ​മേ​ൻ​മ​യു​ള്ള വി​ദ്യാ​ഭ്യാ​സം ന​ൽ​കാ​നാ​യി എ​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​ആ​ർ.​ ബി​ന്ദു പ​റ​ഞ്ഞു.
കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ​യി​ലെ തി​രു​വ​ള്ളൂ​ർ വിവികെഎം എ​ൽപി ​സ്ക്കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ച​ട​ങ്ങി​ൽ വി.​ആ​ർ.​ സു​നി​ൽ​കു​മാ​ർ എംഎ​ൽഎ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​യു. ഷി​നി​ജ , വൈ​സ് ചെ​യ​ർ​മാ​ൻ കെ.​ആ​ർ. ജൈ​ത്ര​ൻ, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ടി.​വി.​ മ​ദ​ന​മോ​ഹ​ന​ൻ, സ്റ്റാ​ന്‍ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​ർ, വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ൾ, പി​ടിഎ പ്ര​സി​ഡ​ന്‍റ് വി.​ജി. പ്ര​ഥ​മ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.