എ​ച്ച് ആ​ൻ​ഡ് സി ​ വാ​ർ​ഷി​കാ​ഘോ​ഷം
Saturday, December 3, 2022 1:06 AM IST
തൃ​ശൂ​ർ: എ​ച്ച് ആ​ൻ​ഡ് സി ​പ​ബ്ലീഷിം​ഗ് ഹൗ​സി​ന്‍റെ 75-ാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ മ​ന്ത്രി ആ​ർ. ബി​ന്ദു നാ​ളെ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കീ​ട്ട് നാ​ലി​ന് സീ​വീ​സി പ്ര​സി​ഡ​ൻ​സി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സി. ​രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​കും. സി.​വി. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി. ​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ, ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി, അ​ശോ​ക​ൻ ച​രു​വി​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.
എ​ച്ച് ആ​ൻ​ഡ് സി ​ഏ​ർ​പ്പെ​ടു​ത്തി​യ നോ​വ​ൽ അ​വാ​ർ​ഡ് വി​ജ​യി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര വി​ത​ര​ണ​വും ഇ​തേവേ​ദി​യി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഫാ​സി​ൽ, ശ്രീ​ക​ണ്ഠ​ൻ ക​രി​ക്ക​കം, വി.​കെ. അ​നി​ൽ​കു​മാ​ർ, ജോ​സ​ഫ് ആ​ൻ​ലോ​ണ്‍ എ​ന്നി​വ​രാ​ണ് അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ. ജൂ​റി​യു​ടെ പ്ര​ത്യേ​ക​പു​ര​സ്കാ​ര​ത്തി​ന് കെ.​പി. ഉ​ണ്ണി​യും അ​ർ​ഹ​നാ​യി. ടി.​ഐ. വി​ക്ട​ർ, പി.​എ​സ്. സു​ധീ​ഷ്, പി.​എ​സ്. ഉ​ദ​യ​കു​മാ​ർ, ഫി​ലി​പ്പ് വി​ക്ട​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ജ​ന​ചേ​ത​ന യാ​ത്ര:
സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു

തൃ​ശൂ​ർ: കേ​ര​ള സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ൺ​സി​ൽ 22 മു​ത​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ജ​ന​ചേ​ത​ന യാ​ത്ര​യു​ടെ സ്വാ​ഗ​ത സം​ഘ രൂ​പീ​ക​ര​ണ യോ​ഗം ചേ​ർ​ന്നു. സെ​ക്ര​ട്ട​റി വി.​കെ. മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ര​ളി പെ​രു​ന്നെ​ല്ലി എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ല ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി വി.​കെ. ഹാ​രി​ഫാ​ബി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി. ​മു​ര​ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​കെ വി ​കു​ഞ്ഞി​കൃ​ഷ്ണ​ൻ ന​യി​ക്കു​ന്ന ഉ​ത്ത​ര​മേ​ഖ​ല ജാ​ഥ കാ​സ​ർ​ഗോ​ഡ്നി​ന്നും സെ​ക്ര​ട്ട​റി വി.​കെ. മ​ധു ന​യി​ക്കു​ന്ന ദ​ക്ഷി​ണ മേ​ഖ​ല ജാ​ഥ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ആ​രം​ഭി​ച്ച് 30 ന് ​തൃ​ശൂ​രി​ൽ സ​മാ​പി​ക്കും. ശാ​സ്ത്ര​ബോ​ധ​വും യു​ക്തി​ചി​ന്ത​യും ഉ​ണ​ർ​ത്തി അ​ന്ധ​വി​ശ്വാ​സ​ത്തി​നും അ​നാ​ചാ​ര​ങ്ങ​ൾ​ക്കും ല​ഹ​രി​ക്കു​മെ​തി​രെ പൊ​തു​ബോ​ധം വ​ള​ർ​ത്താ​നാ​യാ​ണു ജ​ന​ചേ​ത​ന യാ​ത്ര.