ന​ട​ത്ത​റ ശ്രീ​ധ​രി​പ്പാ​ലം മെ​യ് മാ​സ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കും: മ​ന്ത്രി കെ. ​രാ​ജ​ൻ
Thursday, March 30, 2023 1:03 AM IST
പു​ത്തൂ​ർ: ന​ട​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ ശ്രീ​ധ​രി​പ്പാ​ലം മെ​യ് മാ​സ​ത്തി​ൽ പൂ​ർ​ത്തി​ക​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് റ​വ​ന്യു​മ​ന്ത്രി കെ. ​രാ​ജ​ൻ.

ശ്രീ​ധ​രി​പ്പാ​ലം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്യാ​ൻ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ന​ട​ത്ത​റ - പാ​ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ ഏ​റെ കാ​ല​ത്തെ സ്വ​പ്ന​മാ​യി​രു​ന്നു മ​ണ​ലി പു​ഴ​യ്ക്ക് കു​റു​കെ​യു​ള്ള പാ​ലം. പ​ഴ​യ കാ​ല​ത്ത് ആ​ളു​ക​ൾ​ക്ക് ന​ട​ക്കാ​നും ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലും മാ​ത്രം പോ​കാ​ൻ ക​ഴി​യു​മാ​യി​രു​ന്ന ഈ ​പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ട് ഏ​റെ കാ​ല​മാ​യി. ഇ​തോ​ടെ സ്ഥ​ലം എം​എ​ൽ​എ കൂ​ടി ആ​യ കെ. ​രാ​ജ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ശ്രീ​ധ​രി​പാ​ലം പു​ന​ർ നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ 10 കോ​ടി രൂ​പ നീ​ക്കി​വ​ച്ചു. പാ​ല​ത്തി​നോ​ടൊ​പ്പം അ​പ്രോ​ച്ച് റോ​ഡ് കൂ​ടി നി​ർ​മി​ക്കാ​നും തീ​രു​മാ​നി​ച്ചു. 2018ലെ ​പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് മൂ​ന്നു​ത​വ​ണ പാ​ല​ത്തി​ന്‍റെ ഡി​സൈ​ൻ മാ​റ്റി ത​യാ​റാ​ക്കേ​ണ്ടി​വ​ന്ന​ത് ചെ​റി​യ കാ​ല​താ​മ​സ​മു​ണ്ടാ​ക്കി. പി​ന്നീ​ട് പ്ര​തേ​ക ടീ​മി​നെ നി​യോ​ഗി​ച്ചു സ​ർ​വേ​യും സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​ന​വും ന​ട​ത്തി ലാ​ൻ​ഡ് അ​ക്വി​സി​ഷ​ൻ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്നു. ഇ​തി​നാ​യി പ്ര​ത്യേ​ക ഓ​ഫീ​സ​റേ​യും നി​യ​മി​ച്ചു.

ന​ട​ത്ത​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​പി.​ആ​ർ. ര​ജി​ത്ത്, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ പി.​കെ. അ​ഭി​ലാ​ഷ്, കെ.​ജെ. ജ​യ​ൻ, ഇ.​ആ​ർ. പ്ര​ദീ​പ്, ജി​നി​ത സു​ഭാ​ഷ്, ബി​ന്ദു സു​രേ​ഷ്, ടി.​എ​സ്. ബി​ജു, പൊ​തു പ്ര​വ​ർ​ത്ത​ക​ൻ ബി​ന്നി വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​രും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.